മാലെ: മാർച്ച് 10നുള്ളിൽ ഇന്ത്യൻ സേനയുടെ ആദ്യ സംഘത്തെ മാലദ്വീപിൽ നിന്നു തിരിച്ചയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയ്സു. രണ്ടു വിമാനത്താവളങ്ങളിലായി അവശേഷിക്കുന്ന സേന പൂർണമായി മേയ് 10നുള്ളിൽ മടങ്ങുമെന്നും മുയ്സു. മാലെ പാർലമെന്റിലെ ആദ്യ പ്രസംഗത്തിലാണു മുയ്സുവിന്റെ പ്രഖ്യാപനം.
ദ്വീപിൽ നിന്ന് ഇന്ത്യൻ സേനയെ പൂർണമായി ഒഴിവാക്കുമെന്ന വാഗ്ദാനമുയർത്തിയായിരുന്നു ചൈനാ അനുകൂലിയായ മുയ്സു തെരഞ്ഞെടുപ്പ് നേരിട്ടത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ മാർച്ച് 15നകം സേനയെ പിൻവലിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. 88 ഇന്ത്യൻ സൈനികരാണു മാലെദ്വീപിലുളളത്. ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ഇന്ത്യയുമായി ഒപ്പുവച്ച 100ലേറെ കരാറുകൾ പുനഃപരിശോധിക്കുമെന്നും മുയ്സു പ്രഖ്യാപിച്ചിട്ടുണ്ട്