ബെഞ്ചമിൻ നെതന്യാഹു 
World

യുദ്ധഭൂമി സന്ദർശിച്ച് നെതന്യാഹു; ഗാസ ഇനി ഹമാസ് ഭരിക്കില്ലെന്ന് പ്രഖ്യാപനം

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഗാസയിലെ കടൽത്തീരത്ത് നെതന്യാഹു നിൽക്കുന്ന ദൃശ്യം ഇസ്രേലി സേന പുറത്തുവിട്ടപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്

ജറൂസലം: പതിമൂന്നു മാസം പിന്നിട്ടു യുദ്ധം തുടരുന്ന ഗാസയിൽ സൈനികർക്കൊപ്പം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈന്യത്തിന്‍റെ പ്രവർത്തനവും അവർ നേരിടുന്ന വെല്ലുവിളികളും നേരിട്ടറിയാനായിരുന്നു അതീവ രഹസ്യമായി നടത്തിയ സന്ദർശനം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഗാസയിലെ കടൽത്തീരത്ത് നെതന്യാഹു നിൽക്കുന്ന ദൃശ്യം ഇസ്രേലി സേന പുറത്തുവിട്ടപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്.

ഗാസ ഇനിയൊരിക്കലും ഹമാസ് ഭരിക്കില്ലെന്നു നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്‍റെ സൈനിക ശേഷി പൂർണമായി ഇല്ലാതാക്കി. ഹമാസിന്‍റെ തടവിലുള്ള 101 ബന്ദികളെയും മോചിപ്പിക്കാൻ ശ്രമം തുടരും. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ വീതം സഹായം നൽകും. ബന്ദികളെ ഉപദ്രവിക്കുന്നവരുടെ തലയിൽ ഞങ്ങൾ ചോരയൊഴുക്കും. ഹമാസിന്‍റെ തടവിലുള്ള ഇസ്രേലികളെ മോചിപ്പിക്കാൻ സഹായിക്കുന്നവർക്ക് പലസ്തീൻ പ്രദേശത്തു നിന്ന് രക്ഷപെടാൻ അവസരമൊരുക്കും. ഏതു മാർഗം തെരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം ഗാസയിലുള്ളവരോടു പറഞ്ഞു. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കുമൊപ്പമായിരുന്നു നെതന്യാഹുവിന്‍റെ സന്ദർശനം.

മോദിയും അദാനിയും ഒന്നിച്ചാണ് അഴിമതി നടത്തിയത്, അദാനിയെ ഉടൻ അറസ്റ്റു ചെയ്യണം; രാഹുൽ ഗാന്ധി

സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ജീവനക്കാരിക്ക് സാരമായ പരുക്ക്

ഇന്ത്യൻ ഗെറ്റിന് മുൻപിൽ ബാത്ത് ടവ്വൽ ധരിച്ച് യുവതിയുടെ ഡാൻസ്

ബംഗളൂരു സ്‌കൂട്ടർ ഷോറൂം തീപിടിത്തം: ഉടമയും മാനേജറും അറസ്റ്റിൽ

സൈബർ തട്ടിപ്പ്; 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം