നിക്കൊളാസ് മദുറോ 
World

നിക്കോളാസ് മദുറോ വീണ്ടും പ്രസിഡന്‍റ് പദത്തിലേക്ക്

എഡ്മുണ്ടോ ഗോൺസാലസ് ആണ് ശരിയായ പ്രസിഡന്‍റെന്ന് പ്രതിപക്ഷം

വെനിസ്വേല: ഇലക്‌ടറൽ കൗൺസിലിന്‍റെ ഭാഗിക ഫലപ്രഖ്യാപനത്തിൽ തന്നെ നിലവിലെ പ്രസിഡന്‍റ് നിക്കൊളാസ് മദുറോ വിജയത്തിലേക്ക്. നാഷണൽ ഇലക്ടറൽ കൗൺസിലിന്‍റെ(സിഎൻഇ) തലവൻ എൽവിസ് അമോറോസോ - മദുറോയുടെ ഏറ്റവും അടുത്ത സുഹൃത്തും ആ പാർട്ടി മിസ്റ്റർ മഡുറോയുടെ അടുത്ത സഖ്യകക്ഷിയുമാണ്.

എൺപതു ശതമാനം ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ പ്രസിഡന്‍റ് മദുറോയ്ക്ക് അമ്പത്തൊന്നു ശതമാനം വോട്ട് ലഭിച്ചു, അദ്ദേഹത്തിന്‍റെ പ്രധാന എതിരാളിക്ക് നാൽപത്തി നാല് ശതമാനം വോട്ട് മാത്രമേ അപ്പോൾ ലഭിച്ചിരുന്നുള്ളു. ഇരുപതു ശതമാനം വോട്ടു എണ്ണിത്തിട്ടപ്പെടുത്തേണ്ടതിനാൽ സിഎൻഇയുടെ ഈ പ്രഖ്യാപനം വഞ്ചനയാണെന്ന് വെനിസ്വേലൻ പ്രതിപക്ഷം വിമർശിച്ചു. തങ്ങൾ ഈ ഫലപ്രഖ്യാപനം തള്ളിക്കളയുന്നു എന്നും തങ്ങളുടെ

സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് എഴുപതു ശതമാനം വോട്ടുകൾ നേടി വിജയിച്ചുവെന്നും അദ്ദേഹമാണ് ശരിയായ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടവനെന്നും പ്രതിപക്ഷ പാർട്ടി നേതൃത്വം വിമർശിച്ചു.

തങ്ങൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണവും വേഗത്തിലുള്ള എണ്ണലും ഗോൺസാലസിന് നിലവിലുള്ളതിനേക്കാൾ 40 ശതമാനം പോയിന്‍റിന്‍റെ ലീഡ് ഉണ്ടെന്ന് കാണിക്കുന്നതായി പ്രതിപക്ഷം പറഞ്ഞു.

11 വർഷത്തെ ഭരണത്തിന് ശേഷം പ്രസിഡന്‍റ് മദുറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷ പാർട്ടികൾ ഗോൺസാലസിന് പിന്നിൽ ഒന്നിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പുകൾ ഗോൺസാലസ് മദുറോയെ തോൽപ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.29.4 ദശലക്ഷം നിവാസികളുള്ള ഈ തെക്കേ അമേരിക്കൻ രാജ്യത്തിനപ്പുറം ഈതിരഞ്ഞെടുപ്പ് ഫലം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കഴിഞ്ഞ 10 വർഷത്തിനിടെ 7.8 ദശലക്ഷം ആളുകൾ വെനസ്വേലയിൽ നിന്ന് പലായനം ചെയ്തത് മഡുറോ ഭരണകൂടത്തിന് കീഴിൽ രാജ്യം മുങ്ങിയ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു. ഈ കുടിയേറ്റം ഇനിയും വർധിക്കാമെന്നാണ് വെനിസ്വേലൻ തെരഞ്ഞെടുപ്പിനു മുമ്പ്

നടത്തിയ അഭിപ്രായ സർവേകൾ സൂചിപ്പിച്ചത്.വെനിസ്വേലൻ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും കുടിയേറുമെന്ന് ഒരു സർവേ സൂചിപ്പിക്കുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ കുടിയേറ്റം ചർച്ചാവിഷയമായതോടെ, വാഷിംഗ്ടണിലെ സർക്കാരിനെയും വെനസ്വേലക്കാർ കൂട്ടത്തോടെ കുടിയേറിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും ഈ തെരഞ്ഞെടുപ്പ് ബാധിക്കുന്നുണ്ട് .

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ളതിനാൽ വെനസ്വേല ആരുമായി ബിസിനസ് ചെയ്യുന്നു എന്നതും പ്രധാനമാണ്. തന്‍റെ രാജ്യത്തിന്‍റെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് യുഎസ് ഉപരോധത്തെ കുറ്റപ്പെടുത്തുന്ന മദുറോ ചൈന, ഇറാൻ, റഷ്യ എന്നിവയുമായിട്ടാണ് അടുത്ത സഖ്യം സ്ഥാപിച്ചത്.

ഭരണമാറ്റമുണ്ടായാൽ വെനസ്വേല ഈ രാജ്യങ്ങളിൽ നിന്നും അതിന്‍റെ അടുത്ത സഖ്യകക്ഷിയായ ക്യൂബയിൽ നിന്നും പിന്തിരിയുമെന്ന നിരീക്ഷണങ്ങൾക്കിടെയാണ് മദുറോ വീണ്ടും അധികാരത്തിൽ വരുന്നതിനുള്ള ശ്രമം നടത്തുന്നത്. മദുറോ അധികാരത്തിൽ തുടർന്നാൽ ഇറാനും മറ്റുമായുള്ള ബന്ധം കൂടുതൽ ശക്തമാകും

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...