പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 27 മരണം, 62 പേർക്ക് പരുക്കേറ്റു | video 
World

പാക്കിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ മരണം 27 ആയി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്| video

ബലൂചിസ്ഥാനിലെ ഏറ്റവും തിരക്കേറിയ റെയ്‌ൽവേ സ്റ്റേഷനാണ് ക്വറ്റ

കറാച്ചി: പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയ്‌ൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 27 ആയി. 62 പേർക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 14 പേർ രക്ഷാസേനാംഗങ്ങളുമുണ്ട്. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. സ്ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. ബലൂചിസ്ഥാന്‍റെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തിട്ടു മേഖലയെ അവഗണിക്കുന്നതിനുള്ള പ്രതികാരണമാണിതെന്നു ബിഎൽഎ.

ബലൂചിസ്ഥാനിലെ ഏറ്റവും തിരക്കേറിയ റെയ്‌ൽവേ സ്റ്റേഷനാണ് ക്വറ്റ. ഇന്ന് രാവിലെ ഒമ്പതിനു പെഷവാറിലേക്ക് സർവീസ് നടത്തുന്ന ജാഫർ എക്സ്പ്രസ് പുറപ്പെടുന്നതിനു തൊട്ടുമുൻപാണു സ്ഫോടനം. ഈ ട്രെയ്‌നിൽ കയറാനായി നൂറുകണക്കിനാളുകൾ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. റെയ്‌ൽവേ സ്റ്റേഷനിലെ ബുക്കിങ് ഓഫിസിനു സമീപത്തായിരുന്നു സ്ഫോടനം.

ബലൂചിസ്ഥാന്‍റെ മോചനത്തിനുവേണ്ടി 2000 ല്‍ രൂപീകരിച്ചതാണു ബിഎൽഎ. ബലൂച് ജനതയ്ക്ക് സ്വയം നിർണയാവകാശം, പാക്കിസ്ഥാനിൽ നിന്നു മോചനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി 2004 മുതല്‍ സായുധ പോരാട്ടത്തിലാണ് സംഘടന. 2006 ഏപ്രിലിൽ ബിഎൽഎയെ പാക് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ചു.

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി