World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആന്‍റ് റെഗുലേറ്ററി അതോറിറ്റി രീപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കി.

മെഡിക്കൽ, വ്യ വസായിക ആവശ്യങ്ങൾക്കായുള്ള കഞ്ചാവ് കൃഷ് ചെയ്യുന്നതും, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമാണം, വിൽപ്പന തുടങ്ങിയ പ്രക്രിയകൾക്കും ഈ റെഗുലേറ്ററി ബോർഡിനായിരിക്കും ഉത്തരവാദിത്വം. 13 അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ സർക്കാർ ഡിപ്പാർട്മെന്‍റുകൾ, ഇന്‍റലിജൻസ് ഏജൻസികൾ, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുള്ളവർ ഈ അതോറിറ്റിയുടെ ഭാഗമാകും.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാണ് ഈ നടപടി. 2020 ലാണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിർദേശം വരുന്നത്. എന്നാൽ കഞ്ചാവും അതുമായി ബന്ധപ്പെട്ട് ആഗോളവിപണിയിൽ കടന്നുചെല്ലാനുള്ള പാകിസ്ഥാനെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കയറ്റുമതി,വിദേശനിക്ഷേപം,ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ