Eiffel Tower 
World

ബോംബ് ഭീഷണി: ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

പാരിസ്: ബോംബ് ഭീഷണിയെത്തുടർന്ന് പരീസിലെ ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. പ്രദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ടവറിന്‍റെ 3 നിലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥത്തെത്തിയിരുന്നു.

മുന്‍കരുതൽ നടപടിയുടെ ഭാഗമായാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് 2 മണിക്കൂർ നേരത്തേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്നും സ്ഞ്ചാരികൾക്ക് ടവർ സന്ദർശിക്കാമെന്നും ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി.

സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും ഇത് അപൂർവമാണെന്നും അധികൃതർ പറഞ്ഞു. 1889 ൽ നിർമ്മാണം പൂർത്തിയായ ടവറിൽ കഴിഞ്ഞ വർഷം മാത്രം 6.2 ദശലക്ഷം പേരാണ് സന്ദർശിച്ചത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു