യുക്രെയ്‌നിൽ റഷ്യയുടെ മിസൈലാക്രമണം; 47 മരണം  
World

യുക്രെയ്‌നിൽ റഷ്യയുടെ മിസൈലാക്രമണം; 47 മരണം

കഴിഞ്ഞ ദിവസം മോസ്കോയ്ക്കു നേരേ യുക്രെയ്‌ൻ നടത്തിയ ആക്രമണത്തെത്തുടർന്നാണു റഷ്യ തിരിച്ചടി ശക്തമാക്കിയത്

കീവ്: റഷ്യൻ സേനയുടെ മിസൈലാക്രമണം യുക്രെയ്‌നിലെ പൊൾട്ടാവയിൽ 47 പേരുടെ ജീവനെടുത്തെന്ന് പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. 180 പേർക്ക് പരുക്കേറ്റെന്നും അദ്ദേഹം. രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും ആശുപത്രിയുടെയും വളപ്പിലാണു മിസൈൽ വീണതെന്നും സെലെൻസ്കി പറഞ്ഞു.

കഴിഞ്ഞ ദിവസം മോസ്കോയ്ക്കു നേരേ യുക്രെയ്‌ൻ നടത്തിയ ആക്രമണത്തെത്തുടർന്നാണു റഷ്യ തിരിച്ചടി ശക്തമാക്കിയത്.കീവ് ഉൾപ്പെടെ നഗരങ്ങളിലേക്ക് റഷ്യ ഡ്രോണുകളും ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെയാണു പൊൾട്ടാവയിലെ ആക്രമണം.

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍