റിനത് ഖുസ്നിയറോവ് 
World

യുക്രെയ്നിൽ എരിഞ്ഞു തീർന്നത് എഴുപതിനായിരത്തിലധികം റഷ്യൻ സൈനികർ

കൊല്ലപ്പെടുന്നതിൽ കൂടുതലും സന്നദ്ധ പ്രവർത്തകർ

റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷം 2022 മുതൽ ഇതുവരെ യുക്രെയ്നിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് ഇപ്പോഴാണെന്ന് രേഖകൾ. യുദ്ധം ആരംഭിച്ച ശേഷം റഷ്യൻ സായുധ സേനയിൽ ചേർന്ന സന്നദ്ധ പ്രവർത്തകരായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും.

യുക്രെയ്നിൽ കൊല്ലപ്പെടുന്നവരുടെ പേരുകളും ചരമ വാർത്തകളും ചിത്രങ്ങളും മൃതസംസ്കാര ചടങ്ങുകളിൽ നിന്നുള്ള ഫോട്ടോകളും റഷ്യയിലുടനീളം മാധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും പ്രസിദ്ധീകരിക്കുന്നു.

റഷ്യൻ ശ്മശാനങ്ങളിലെ വർധിച്ച പുതിയ ശവകുടീരങ്ങൾ അടയാളപ്പെടുത്തിയാണ് ഈ കണക്കെടുത്തത്.മരണപ്പെട്ടത് റഷ്യൻ പട്ടാളക്കാരെങ്കിൽ റഷ്യൻ പ്രതിരോധ സേനയുടെ

പതാകകളും റീത്തുകളും ഉപയോഗിച്ച് അടയാളപ്പെടുത്തി യിരിക്കും. അങ്ങനെ അടയാളപ്പെടുത്തപ്പെട്ട70,112 റഷ്യൻ സൈനികരുടെ പേരുകളാണ് ബിബിസിയും മറ്റൊരു സ്വതന്ത്ര റഷ്യൻ മീഡിയയും ചേർന്നു നടത്തിയ പഠനത്തിലൂടെ പുറത്തു വിട്ടത്.

എന്നാൽ യഥാർത്ഥത്തിൽ മരണ സംഖ്യ വളരെ കൂടുതലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വധിക്കപ്പെട്ട സൈനികരിൽ ചിലരുടെ കുടുംബാംഗങ്ങൾ അതു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതും കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ യഥാർഥ കണക്ക് മറച്ചു വയ്ക്കാൻ കാരണമാകുന്നു.

ഇതൊന്നും കൂടാതെ റഷ്യൻ അധിനിവേശമുള്ള ഡൊനെറ്റ്സ്കിലെയും കിഴക്കൻ യുക്രെയ്നിലെ ലുഹാൻസിലെയും മിലിറ്ററി വിഭാഗത്തിലെ അംഗങ്ങളുടെ മരണവും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. ഇവരിൽ ഏകദേശം ഇരുപതു ശതമാനം വരുന്ന13,781 പേർ സന്നദ്ധ പ്രവർത്തകരാണ്. യുക്രെയ്നിലെ റഷ്യൻ സൈനികരിൽ സന്നദ്ധ പ്രവർത്തകർക്കിടയിലെ മരണ സംഖ്യ ഇപ്പോൾ മറ്റു വിഭാഗങ്ങളെക്കാൾ കൂടുതലാണ്.

റഷ്യൻ ജയിലുകളിൽ ഉണ്ടായിരുന്ന മുൻ തടവുകാരിൽ നല്ലൊരു വിഭാഗവും തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് മാപ്പു ലഭിക്കുന്നതിനായി റഷ്യൻ സൈന്യത്തിൽ ചേർന്നു. സ്ഥിരീകരിച്ച മരണങ്ങളിൽ റഷ്യൻ മുൻ തടവുകാരിൽ പത്തൊമ്പതു ശതമാനം പെടുന്നു.യുക്രെയ്നിനെതിരെ യുദ്ധാഹ്വാനം നടത്തി അണി നിരന്ന റഷ്യൻ പൗരന്മാർ പതിമൂന്നു ശതമാനം കൊല്ലപ്പെട്ടു.

2023 ഒക്റ്റോബർ മുതൽ സന്നദ്ധ പ്രവർത്തകരുടെ പ്രതിവാര മരണങ്ങൾ നൂറിനു മുകളിലാണ്. ചില ആഴ്ചകളിലാകട്ടെ, 310-ലധികം സന്നദ്ധപ്രവർത്തകരുടെ മരണങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്.

ഫെബ്രുവരിയിൽ, 31,000 ഉക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞത്. എന്നാൽ യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതനുസരിച്ച് വൻ നഷ്ടമാണ് യുക്രെയ്ൻ സൈനികർക്കുണ്ടായത്.

യുക്രെയ്നുമായുള്ള യുദ്ധത്തിന് ആളെ തികയാത്ത റഷ്യൻ സർക്കാർ രാജ്യത്തിലെ താഴേക്കിടയിലുള്ള വൃദ്ധ ജനങ്ങളെ വരെ യുദ്ധത്തിനയയ്ക്കുന്നു. അതിനുദാഹരണമാണ് അറുപത്തിരണ്ടു കാരനായ റിനത് ഖുസ്നിയറോവ്.

ബാഷ്‌കോർട്ടോസ്‌താനിലെ ഉഫയിൽ നിന്നുള്ള അദ്ദേഹം ജീവിത പ്രാരാബ്ധം മൂലം രണ്ട് ജോലികൾ ചെയ്തുവരികയായിരുന്നു - ഒരു ട്രാം ഡിപ്പോയിലും പ്ലൈവുഡ് ഫാക്ടറിയിലും. കഴിഞ്ഞ വർഷം നവംബറിൽ റഷ്യൻ സൈന്യവുമായി കരാർ ഒപ്പിടുമ്പോൾ അദ്ദേഹത്തിന് 62 വയസായിരുന്നു. മൂന്നു മാസം യുദ്ധഭൂമിയിൽ അതിജീവിച്ചു നിന്നു പോരാടിയ അദ്ദേഹം ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം