യുക്രേനിയൻ സൈനികർ റഷ്യൻ തടവിൽ നിന്ന് മോചിതരായ ശേഷം സഹ സൈനികരെ ആലിംഗനം ചെയ്യുന്നു ഫോട്ടോ:(AFP) 
World

103 സൈനികരെ വീതം വിട്ടു നൽകി റഷ്യയും യുക്രെയ്നും

മോസ്കോ: ഇതാദ്യമായി റഷ്യയും യുക്രെയ്നും യുദ്ധത്തിൽ തടവിലാക്കിയ 103 സൈനികരെ വീതം വിട്ടയച്ചു. ഈ ആശ്വാസ വാർത്ത കേൾക്കാൻ ലോകം 932 ദിവസം കാത്തിരിക്കേണ്ടി വന്നു. നാഷണൽ ഗാർഡ് ഓഫ് ഉക്രെയ്‌നിലെ 12-ആം സ്പെഷ്യൽ ഫോഴ്‌സ് ബ്രിഗേഡ് "അസോവ്" യുക്രേനിയൻ സൈനികരെയാണ് റഷ്യ വിട്ടയച്ചത്.

2022 ഫെബ്രുവരി 24 നാണ് യുക്രെയ്നിനു മേൽ റഷ്യ ആക്രമണം നടത്തിയത്. തുടർന്ന് യുക്രെയ്ൻ തിരിച്ചടിക്കുകയായിരുന്നു. ലോകരാജ്യങ്ങൾ യുക്രെയ്നിന് ഒപ്പം കൂടിയതോടെ റഷ്യയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് യുദ്ധം നീണ്ടു പോയി. ടുവിൽ റഷ്യയിലേക്ക് കടന്നു കയറി യുക്രെയ്ൻ സൈനികർ യുദ്ധം ചെയ്യുന്നതു വരെയെത്തിയപ്പോഴാണ് ഇപ്പോൾ യുദ്ധത്തടവുകാരെ വിട്ടയയ്ക്കാൻ റഷ്യ തയാറായത്. ശനിയാഴ്ചയാണ് സൈനികരെ മോചിപ്പിച്ചത്. റഷ്യയിലെ കുർസ്ക് മേഖലയിൽ നിന്ന് പിടികൂടിയ ഉക്രേനിയൻ പോരാളികളാണ് ഇവർ.കുര്സ്ക് മേഖലയിൽ കടന്നു കയറിയ യുക്രെയ്ൻ പോരാളികൾ അവിടെ ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചിരുന്നു.

കുർസ്കിലെ യുക്രെയ്ൻ മുന്നേറ്റത്തെ തുടർന്ന് അവിടുത്തെ ആണവനിലയം അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫേൽ ഗ്രോസി സന്ദർശിച്ചിരുന്നു. 2022ൽ റഷ്യ കിഴക്കൻ യുക്രെയ്നിലെ സപോറിഷിയ ആണവനിലയവും വടക്കൻ ഉക്രയ്‌നിലെ പ്രവർത്തനരഹിതമായ ചെർണോബിൽ ആണവനിലയവും പിടിച്ചെടുത്തിരുന്നു. കുർസ്കിലെ ആണവനിലയം ആക്രമിക്കുവാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി പുടിൻ ആരോപണം ഐഎഇഎയെ ധരിപ്പിച്ചു. ആണവ നിലയത്തിനു സമീപത്തുനിന്നും ഡ്രോൺ അവശിഷ്ടങ്ങൾ ലഭിച്ചതായി റഷ്യ ഐഎഇഎയെ അറിയിച്ചു.

അതിനിടെ, വെള്ളിയാഴ്ച ഉക്രെയ്‌നിലെ സുമി മേഖലയിൽ റഷ്യൻ ആക്രമണം വർധിച്ചുകുറഞ്ഞത് 15 അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടന്നതായി തദ്ദേശാധികാരികൾ പറയുന്നു.

യുക്രെയ്ൻ കുർസ്ക് മേഖലയിൽ ആക്രമണം നടത്തിയിട്ടും റഷ്യ യുക്രെയ്നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ഷെലാനെ പെർഷെ ഗ്രാമത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ റഷ്യയുടെ പടിഞ്ഞാറൻ മുന്നേറ്റത്തിന് വേഗത കൂടി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു