Representative Image 
World

പൊതുമാപ്പ്: ശ്രീലങ്കയില്‍ 1000-ലധികം കുറ്റവാളികൾക്ക് ക്രിസ്മസിന് ജയില്‍മോചനം

തിങ്കളാഴ്ച മോചിപ്പിച്ച 1,004 പേരിൽ ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

കൊളംബോ: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് 1,000-ലധികം പ്രതികൾക്ക് പൊതുമാപ്പ് നൽകി മോചിപ്പിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ അറിയിച്ചു. കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.

തിങ്കളാഴ്ച മോചിപ്പിച്ച 1,004 പേരിൽ ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഒരാഴ്ച നീണ്ടു നിന്ന സൈനിക പിന്തുണയോടെ മയക്കുമരുന്ന് വിരുദ്ധ ഡ്രൈവിംഗിൽ 15,000 ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് തലേന്നാണീ മയക്കുമരുന്നുവേട്ട നിര്‍ത്തിവെച്ചത്.

മെയ് മാസത്തില്‍ ഇതേ രീതിയില്‍ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. 13,666 പ്രതികളെ അറസ്റ്റ് ചെയ്തതായും 1,100 മയക്കുമരുന്ന് അടിമകളെ തടവിലാക്കിയതായും നിര്‍ബന്ധിത പുന:രധിവാസത്തിനായി സൈന്യം നടത്തുന്ന കേന്ദ്രത്തില്‍ അയച്ചതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ദ്വീപ് രാഷ്ട്രത്തിലെ ജയിലുകൾ സ്ഥിരമായി തിരക്കേറിയതാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 11,000 പേരെ പാര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജയിലുകളില്‍ നിലവില്‍ ഏകദേശം 30,000 തടവുകാരുണ്ട്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും