ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തനിക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതിയുടെ നടപടികളിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2018 മുതൽ 22 വരെയുള്ള കാലയളവിൽ ഇമ്രാൻ ഖാൻ തന്‍റെ പദവി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ സുപ്രീകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ അനധികൃതമായി വിൽപ്പന നടത്തിയെന്നതാണു തോഷഖാന കേസ്.