World

കത്തിയുമായെത്തിയെ അക്രമിയെ സധൈര്യം നേരിട്ടു; വിദേശയുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയ

ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ് മാളിൽനടന്ന കത്തിയാക്രമണത്തിനിടെയാണ് ഫ്രഞ്ച് പൗരനായ ഡാമിയൻ അക്രമിയെ തടയാൻ ശ്രമിച്ചത്

സിഡ്നി: ഷോപ്പിങ് മാളിൽ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഫ്രഞ്ച് പൗരനായ ഡാമിയൻ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്തത്.

ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ് മാളിൽനടന്ന കത്തിയാക്രമണത്തിനിടെയാണ് ഫ്രഞ്ച് പൗരനായ ഡാമിയൻ അക്രമിയെ തടയാൻ ശ്രമിച്ചത്. അക്രമിയായ ജോയൽ കൗച്ചി കത്തിയുമായി എസ്കലേറ്ററിലൂടെ മുന്നോട്ടുനീങ്ങിയപ്പോൾ കൈയിൽ വലിയ മരക്കഷണവുമായി ഡാമിയൻ ഇയാളെ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തുടർന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി യുവാവിന് പൗരത്വവും വാഗ്ദാനം ചെയ്തത്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി