ബംഗ്ലാദേശിലെ കാളീ ക്ഷേത്രത്തിലേക്ക് മോദി സമർപ്പിച്ച കിരീടം മോഷ്ടിക്കപ്പെട്ടു; കവർച്ച പട്ടാപ്പകൽ|Video 
World

ബംഗ്ലാദേശിലെ കാളീ ക്ഷേത്രത്തിലേക്ക് മോദി സമർപ്പിച്ച കിരീടം മോഷ്ടിക്കപ്പെട്ടു; കവർച്ച പട്ടാപ്പകൽ|Video

സ്വർണവും വെള്ളിയും പൂശിയ കിരീടം വ്യാഴാഴ്ചയാണ് കാണാതായത്.

ധാക്ക: ബംഗ്ലാദേശിലെ ജെഷോറേശ്വരി കാളീക്ഷേത്രത്തിലെ കിരീടം പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടമാണ് മോഷണം പോയത്. മോഷണശ്രമം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സത്കീരയിലെ ക്ഷേത്രത്തിൽ നിന്ന് പ്രധാന പൂജാരി മടങ്ങിയതിനു പിന്നാലെയാണ് സംഭവം. ഉച്ച കഴിഞ്ഞ് 2 മണിയോടെ ശ്രീകോവിലിൽ കയറിയ മോഷ്ടാവ് കിരീടം എടുത്ത് വസ്ത്രത്തിനുള്ളിൽ മറച്ച് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ക്ഷേത്രം വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വർണവും വെള്ളിയും പൂശിയ കിരീടം വ്യാഴാഴ്ചയാണ് കാണാതായത്.

2021ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീരീടം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ജെഷോറേശ്വരി ക്ഷേത്രം 51 ശക്തിപീഠങ്ങളിൽ ഒന്നാണ്. നവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം. അന്വേഷണം നടത്തി കിരീടം കണ്ടെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ