ബോക്കോഹറാം  
World

നൂറിലധികം ഗ്രാമീണരെ കൊന്നൊടുക്കി ബോക്കോഹറാം ഭീകരർ

സായുധ സംഘങ്ങളുടെ ആക്രമണത്തിൽ ഈ വർഷം ഈ മേഖലയിൽ ഇതുവരെ കുറഞ്ഞത് 1,500 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ നൈജീരിയയിൽ ഞായറാഴ്ചയുണ്ടായ ബോക്കോഹറാം ആക്രമണത്തിൽ നൂറോളം ഗ്രാമീണർ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം യോബെ സംസ്ഥാനത്തെ തർമുവ കൗൺസിൽ ഏരിയയിലായിരുന്നു ദുരന്തം. ബൈക്കിലെത്തിയ അമ്പതിലധികം തീവ്രവാദികൾ ഒരു മാർക്കറ്റിലും തദ്ദേശ വാസികളുടെ വീടുകളിലും പ്രാർഥനകൾക്കായി എത്തിയ ആരാധകർക്കു നേരെയും തുരുതുരെ വെടിയുതിർത്തു. അതിനു ശേഷം കെട്ടിടങ്ങൾ തീയിട്ടു നശിപ്പിച്ചു.

ഇതു വരെ ഈ മേഖലയിൽ നടന്ന ബോക്കോഹറാമിന്‍റെ ആക്രമണങ്ങൾ കുറഞ്ഞത് 35,000 പേരുടെ നേരിട്ടുള്ള മരണത്തിനും 2 ദശലക്ഷത്തിലധികം ആളുകളുടെ പലായനത്തിനും കാരണമായി. യുഎസ് ആസ്ഥാനമായുള്ള സായുധ സംഘട്ടന ലൊക്കേഷൻ & ഇവന്‍റ് ഡാറ്റ പ്രൊജക്റ്റ് അല്ലെങ്കിൽ ACLED അനുസരിച്ച്, സായുധ സംഘങ്ങളുടെ ആക്രമണത്തിൽ ഈ വർഷം ഈ മേഖലയിൽ ഇതുവരെ കുറഞ്ഞത് 1,500 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ 34 പേർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളു എന്നാണ് യോബെ ഡപ്യൂട്ടി ഗവർണർ ഇഡി ബാർഡെ ഗുബാന പറയുന്നത്. സർക്കാരിന്‍റെ സുരക്ഷാ വീഴ്ച മറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നും ആക്രമണത്തെ അതിജീവിച്ചവരുടെ കണക്കുകൾ ഔദ്യോഗിക കണക്കിനേക്കാൾ കുറവാണെന്നും ഔദ്യോഗിക മരണ സംഖ്യയെക്കാൾ മൂന്നിരട്ടിയിലുമധികമാണ് യഥാർഥ മരണ സംഖ്യ എന്നും ഡപ്യൂട്ടി ഗവർണർ ഉദ്ധരിച്ച 34 മരിച്ചവരും ഒരൊറ്റ ഗ്രാമത്തിൽ അടക്കം ചെയ്യപ്പെട്ടവരുടെ എണ്ണം മാത്രമാണെന്നും കമ്മ്യൂണിറ്റി നേതാവ് സന്ന ഉമർ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിൽ ഇതുവരെ 102 ഗ്രാമീണർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് സംസ്‌കരിക്കപ്പെടുകയോ അല്ലെങ്കിൽ അവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്തു എന്നും സന്ന ഉമർ വ്യക്തമാക്കി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അംഗസംഖ്യ വർധിക്കുമെന്നാണ് തദ്ദേശീയരുടെ ആശങ്ക.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ