World

'ത്രെഡ്‌സ്' വൻ ഹിറ്റ്; ഏഴു മണിക്കൂറിനുള്ളിൽ ഒരു കോടി ഉപയോക്താക്കൾ

ജെന്നിഫർ ലോപ്പസ്, ഷക്കീറ, ഹ്യൂ ജാക്ക്‌മാൻ അടക്കമുള്ള സെലിബ്രിറ്റികൾ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കിക്കഴിഞ്ഞു.

ലോഞ്ച് ചെയ്ത് 7 മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി ഉപയോക്താക്കളെ സ്വന്തമാക്കി ത്രെഡ്സ്. ട്വിറ്ററിനു ബദലായി മാർക്ക് സക്കർബർഗിന്‍റെ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായിക്കഴിഞ്ഞു.

ജെന്നിഫർ ലോപ്പസ്, ഷക്കീറ, ഹ്യൂ ജാക്ക്‌മാൻ എന്നിവരടക്കമുള്ള സെലിബ്രിറ്റികൾ ത്രെഡ്സിൽ അക്കൗണ്ട് സ്വന്തമാക്കിയിട്ടുണ്ട്. 100 രാജ്യങ്ങളിൽ ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് ത്രെഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ട്വിറ്ററുമായി സമാനതകൾ ഏറെയാണ് ത്രെഡ്സിന്. റീട്വീറ്റിനു പകരം റീ പോസ്റ്റ് എന്നും ട്വീറ്റ് എന്നതിനു പകരം ത്രെഡ്സ് എന്നുമാണ് ആപ്പിലുള്ളത്. 500 വാക്കുകളാണ് ത്രെഡ്സിലെ വേർഡ്സ് ലിമിറ്റ്.

അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ ത്രെഡ്സ് വഴി പങ്കുവയ്ക്കാം. അൺഫോളോ, ബ്ലോക്ക് ഓപ്ഷനുകളുമുണ്ട്. സൗഹൃദ സംഭാഷണങ്ങൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ത്രെഡ്സിനെ അവതരിപ്പിക്കുന്നതെന്നാണ് സക്കർബർഗ് പറയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളവർക്ക് ത്രെഡ്സിൽ നേരിട്ട് അക്കൗണ്ട് ഉണ്ടാക്കാനും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെയെല്ലാം ഫോളോ ചെയ്യാനും സാധിക്കും.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം