World

കൊതുക് കടിച്ചു; ഓസ്‌ട്രേലിയയിൽ പിഞ്ചുകുഞ്ഞ് മരിച്ചു

കൊതുക് കടി ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകി

സിഡ്നി: കൊതുക് കടിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ പിഞ്ചുകുഞ്ഞ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊതുക് കടിച്ചതിനെ തുടർന്ന് കുട്ടിക്ക് "മുറെ വാലി എൻസെഫലൈറ്റിസ്" (Murray Valley encephalitis) എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയിൽ ഈ രോഗം മൂലം സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്.

കൊതുക് കടിയേൽക്കുന്നത് ഒഴിവാക്കൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികാരികൾ മുന്നറിയിപ്പ് നൽകി. എംവിഇ വൈറസ് വഹിക്കുന്ന കൊതുക് കടിച്ചതിനു ശേഷമാണ് രോഗം ശരീരത്തിൽ എത്തുന്നത്. വൈറസ് ബാധിക്കുന്നതിലൂടെ മസ്തിഷ്ക മരണത്തിന് കാരണമാകുന്നു. ഇത് കൊതുക് പരത്തുന്ന ഏറ്റവും ഗുരുതരമായ രോഗമാണെന്ന് നോർത്തേൺ ടെറിട്ടറി ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.

തലവേദന, പനി, ഛർദി, പേശിവേദന എന്നിവയാണ് വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ. തുടർന്ന് ഗുരുതരമായ കേസുകളിൽ ഡിലീറിയവും കോമയും വരെ സംഭവിക്കാം. അതിരാവിലെയും വൈകുന്നേരവും നീളന്‍ വസ്ത്രങ്ങൾ ധരിച്ച കൊതുകിനെ പ്രതിരോധിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?