ഗാസയിലേക്ക് 33,100 ടൺ അടിയന്തര സാധനങ്ങൾ നൽകി യു എ ഇ  
World

ഗാസയിലേക്ക് 33,100 ടൺ അടിയന്തര സാധനങ്ങൾ നൽകി യു എ ഇ

ജൂൺ 13 വരെ 320 വിമാനയാത്രകളും ഏഴ് കപ്പലുകളും 1,243 ലോറികളും വഴി സഹായം എത്തിച്ചു.

ദുബായ്: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്‍റെ ഭാഗമായി ഗാസയിലേക്ക് യു എ ഇ 33,100 ടൺ അടിയന്തര സാധനങ്ങൾ നൽകി. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 13 വരെ 320 വിമാനയാത്രകളും ഏഴ് കപ്പലുകളും 1,243 ലോറികളും വഴി സഹായം എത്തിച്ചു. ഗാസയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി യുഎഇ പദ്ധതിയുടെ ഭാഗമായി രണ്ട് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. പരുക്കേറ്റ പലസ്തീനികൾക്ക് കൃത്രിമ അവയവങ്ങൾ നൽകാനുള്ള ഒരു കേന്ദ്രം ഉൾപ്പെടെയുള്ള സഹായങ്ങൾ ഇതിൽ ഉൾപ്പെടും.

തെക്കൻ ഗാസ മുനമ്പിലെ 200 കിടക്കകളുള്ള ഒരു ഫീൽഡ് ഹോസ്പിറ്റലിൽ 100ലധികം ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളും ലാബ് ടെക്നീഷ്യന്മാരുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും അനസ്തെറ്റിക് സേവനങ്ങളും തീവ്ര പരിചരണവും വാഗ്ദാനം ചെയ്യുന്നതോടൊപ്പം, ജനറൽ സർജറിക്കും ഓർത്തോപീഡിക്സിനും ഇത് പ്രയോജനപ്പെടും. ഇന്‍റേണൽ മെഡിസിൻ, ദന്ത ചികിത്സ, ഫാമിലി മെഡിസിൻ, സൈക്യാട്രിക് ചികിത്സ എന്നിവയും ഈ ആശുപത്രികളിൽ ലഭ്യമാണ്. ഗാസയുടെ അതിർത്തിയിൽ ഈജിപ്ഷ്യൻ ഭാഗത്തുള്ള അൽ അരിഷ് തുറമുഖത്ത് 100 കിടക്കകളുള്ള ഫ്ലോട്ടിംഗ് ആശുപത്രിയും യുഎഇ നൽകിയിട്ടുണ്ട്. പുനർനിർമിച്ച ഒരു കപ്പൽ ആശുപത്രിയാക്കി മാറ്റിയാണ് ഇത് സാധ്യമാക്കിയത്. 100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾ ഈ കപ്പലിലുണ്ട്. ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട വിശാലമായ കപ്പലിൽ ഒരു രക്ഷാ വിമാനവും ബോട്ടും കൂടാതെ എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലൻസുകളും ഉണ്ട്.

600,000 ആളുകൾക്ക് പ്രതിദിനം 1.6 ദശലക്ഷം ഗ്യാലൻ ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ആറ് ജലശുദ്ധീകരണ പ്ലാന്‍റുകൾ യുഎഇ നൽകിയിട്ടുണ്ട്.

ഗാസയിൽ 72,000 പേർക്ക് വരെ ബ്രെഡ് ഉത്പാദിപ്പിക്കുന്ന അഞ്ച് ഓട്ടോമേറ്റഡ് ബേക്കറികൾ യുഎഇ സ്ഥാപിച്ചിട്ടുണ്ട്.

കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ