Ken McCallum warns of 'mayhem' in UK 
World

യുകെ ഗുരുതര ഭീകരാക്രമണ ഭീഷണിയിൽ: എംഐ5 ഡയറക്റ്റർ ജനറൽ കെൻ മക്കല്ലം

യുകെയിൽ ഭീകരവാദം വിതയ്ക്കാൻ ഇറാനും റഷ്യയും ശ്രമിക്കുന്നതായും മക്കല്ലം

ലണ്ടൻ: നാളിതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണമായ ഭീകരാന്തരീക്ഷത്തെയാണ് ഇപ്പോൾ യുകെ അഭിമുഖീകരിക്കുന്നതെന്ന് യുകെയുടെ ആഭ്യന്തര സുരക്ഷാസേനാ തലവൻ ജനറൽ കെൻ മക്കല്ലം.യുകെയുടെ ഔദ്യോഗിക ആഭ്യന്തര സെക്യൂരിറ്റി സർവീസ് ആന്‍ഡ് ഇന്‍റലിജൻസ് ഏജൻസിയാണ് മിലിറ്ററി ഇന്‍റലിജൻസ് സെക്ഷൻ 5 എന്ന എംഐ5. അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമേ എംഐ 5 തലവൻ മുന്നറിയിപ്പുകൾ നൽകാറുള്ളു. അതിനാൽ എംഐ 5 തലവന്‍റെ വെളിപ്പെടുത്തലുകളെ വലിയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്.

ലണ്ടനിലെ കൗണ്ടർ ടെററിസം ഓപ്പറേഷൻസ് സെന്‍ററിൽ (സിടിഒസി) ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.യുകെ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും പരസ്പരബന്ധിതവുമായ ഭീകരാന്തന്തരീക്ഷത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. യുകെയുടെ സുരക്ഷയെ തകർക്കാൻ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങൾ നടത്തുന്ന ശ്രമങ്ങളും തീവ്രവാദത്തിൽ നിന്നുള്ള നിലവിലുള്ള ഭീഷണികളും വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യുകെയിൽ 2017 മാർച്ച് മുതൽ 43വൻ ആക്രമണ പദ്ധതികളാണ് അന്ത്യ ഘട്ടത്തിൽ തടസപ്പെടുത്തി നിരവധി ജീവൻ രക്ഷിച്ചതെന്ന് എംഐ 5 മേധാവി പറഞ്ഞു.2022 ന്‍റെ തുടക്കം മുതൽ ബ്രിട്ടനിൽ ഇറാൻ പിന്തുണയുള്ള 20 ഭീകരാക്രമണ പദ്ധതികൾക്ക് എംഐ5 ഉം ബ്രിട്ടീഷ് പോലീസും തടയിട്ടതായി അദ്ദേഹം വ്യക്തമാക്കി.

ഈ ഗൂഢാലോചനകളിൽ 75 ശതമാനവും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു, 25 ശതമാനം തീവ്ര വലതുപക്ഷ ഭീകരതയുമായി ബന്ധപ്പെട്ടതാണ്.

തീവ്രവാദ ഭീഷണികൾ കണ്ടെത്തുന്നതിനും നേരിടുന്നതിനും സി റ്റി ഒ സിയിലെ യുകെ ഏജൻസികളുമായി ചേർന്ന് ഫൈവ് ഐസ് രാഷ്ട്രങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഭീകരവാദ ഭീഷണിയെയും യുകെ സുരക്ഷയെ തകർക്കാൻ സ്വേച്ഛാധിപത്യ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെയും ഏറ്റവും സങ്കീർണ്ണമായ ഭീഷണി പരിസ്ഥിതി" എന്നാണ് അദ്ദേഹം വിളിച്ചത്.

ആഭ്യന്തര ഭീകരതയ്ക്കു പുറമേ റഷ്യ, ഇറാൻ, ചൈന എന്നിവിടങ്ങളിൽ നിന്നും കടുത്ത സുരക്ഷാഭീഷണി അഭിമുഖീകരിക്കുകയാണ് യുകെ. വഴി മാറിയൊഴുകുന്ന തീവ്രവാദം: കുട്ടികളിലേയ്ക്കും ഇന്‍റർനെറ്റിലേയ്ക്കും

മാറിയ സാഹചര്യത്തിൽ കുട്ടികളെയും ഇന്‍റർനെറ്റിനെയും ആശ്രയിച്ചാണ് തീവ്രവാദം അതിന്‍റെ ചിലന്തി വല നെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.നിലവിൽ യുവാക്കൾ കൂടുതലായി തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്നു.ഇതിൽ വലതു പക്ഷ ഭീകരതയ്ക്കും ഇന്‍റർനെറ്റിൽകൂടിയുള്ള വഴി തെറ്റിക്കുന്ന പ്രചരണങ്ങൾക്കും വലിയ പങ്കുണ്ട്. അദ്ദേഹം വെളിപ്പെടുത്തി.

എംഐ5 ന്‍റെ 13 ശതമാനം തീവ്രവാദ അന്വേഷണങ്ങളും എത്തി നിൽക്കുന്നത്

18 വയസിനു താഴെയുള്ളവരിലാണ്. യുകെയിലെ വലതുപക്ഷ തീവ്രവാദം സൂക്ഷ്മമായ ഓൺലൈൻ പ്രചരണങ്ങളിലൂടെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. സമകാലിക ഭീഷണികളിൽ ഇന്‍റർനെറ്റും ഒരു പ്രധാന പങ്ക് വഹിക്കുന്നു.സിനഗോഗ് ആക്രമണ പദ്ധതികൾ മുതൽ പൊതു പരിപാടികളിൽ കുത്തേറ്റത് വരെ ഇന്‍റർനെറ്റ് പ്രചരണത്തിലൂടെ എളുപ്പത്തിൽ നടപ്പാക്കിയ ആക്രമണ പദ്ധതികളായിരുന്നു.മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ, പ്രത്യേകിച്ച് ഇസ്രായേലിനെയും ഗാസയെയും ബാധിക്കുന്ന സമീപകാല സംഘർഷങ്ങൾ നിലവിൽ യുകെയിലും വലിയ ഭീഷണി ഉയർത്തുന്നു.

തിരിച്ചു വരവു നടത്തി അൽഖ്വയ്ദയും ഐസിസും അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും നിലവിൽ കാര്യമായ അപകടങ്ങൾ സൃഷ്ടിക്കുന്നത് തുടരുകയാണ്. രണ്ട് ഗ്രൂപ്പുകളും ഇപ്പോൾ തീവ്രവാദം കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. മാർച്ചിൽ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ISKP (Islamic State - Khorasan Province) നടത്തിയ ആക്രമണം തന്നെ അതിന് ഉദാഹരണം.ഇറാഖിലും സിറിയയിലും ഉടനീളമുള്ള ഐഎസിന്‍റെ സ്വയം പ്രഖ്യാപിത ഖിലാഫത്തിന്‍റെ പതനത്തിനു ശേഷം, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സെല്ലുകളുള്ള ഒരു ഭീകര ശൃംഖലയായി ഈ സംഘം രൂപാന്തരപ്പെട്ടു.

അൽ ഖ്വയ്ദ നിലവിൽ മിഡിൽ ഈസ്റ്റിലെ സംഘർഷം മുതലെടുക്കാൻ ശ്രമിക്കുന്നു. അന്താരാഷ്ട്ര ഭീകരതയുമായി റഷ്യയും ഒരു പ്രധാന യൂറോപ്യൻ കരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, ഭരണകൂട പിന്തുണയുള്ള കൊലപാതകത്തിനും അട്ടിമറി പദ്ധതികൾക്കും ഒപ്പമുള്ളവരെയാണ് തങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് റഷ്യയെ പരോക്ഷമായി മക്കല്ലം വിമർശിച്ചു.യുക്രെയ്നിയൻ യുദ്ധ പശ്ചാത്തലത്തിൽ ബ്രിട്ടീഷ്, യൂറോപ്യൻ തെരുവുകളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സുസ്ഥിരമായ ദൗത്യത്തിലാണ് റഷ്യയുടെ GRU രഹസ്യാന്വേഷണ ഏജൻസിയെന്നും തീവയ്പ്പും കൂട്ടക്കുരുതിയുമാണ് അവർ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും