ഇസ്രയേൽ സൈന്യം 
World

യുഎൻ ജീവനക്കാരിലും ഹമാസ് പ്രവർത്തകരുണ്ടെന്ന് ഇസ്രയേൽ

ഒമ്പത് ഹമാസ് പ്രവർത്തകരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യം

ടെൽ അവിവ്: യുഎൻ ജീവനക്കാരെയടക്കം ഇസ്രയേൽ യുദ്ധത്തിൽ വധിക്കുന്നതിനെതിരെ അമെരിക്കയടക്കം എതിർപ്പുമായി രംഗത്ത് വന്ന സാഹചര്യത്തിൽ വിശദീകരണവുമായി ഇസ്രയേലി സൈന്യം.

സെൻട്രൽ ഗാസ മുനമ്പിലെ ഒരു സ്‌കൂളിൽ ഇന്നലെ ഐഡിഎഫ് നടത്തിയ ആക്രമണത്തിൽ ആറ് ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് യുഎൻആർഡബ്ല്യുഎ(പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങളടക്കം വ്യക്തമാക്കി ഐഡിഎഫ് രംഗത്തെത്തിയത്.

യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയിൽ ജോലി ചെയ്തിരുന്നവരുൾപ്പെടെ ഒമ്പത് ഹമാസ് പ്രവർത്തകരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യം അറിയിച്ചു.

നുസൈറാത്തിലെ അൽ-ജൗനി സ്‌കൂളിലെ ഹമാസ് കമാൻഡ് റൂമാണ് ഐഡിഎഫ് നശിപ്പിച്ചത്. ഇത് ഹമാസ് ഭീകരർ നടത്തുന്ന സിവിലിയൻ ദ്രോഹപ്രവർത്തനങ്ങൾ ലഘൂകരിക്കാൻ വേണ്ടിയുള്ള നടപടികളുടെ ഭാഗമാണ് എന്നാണ് ഐഡിഎഫ് വിശദീകരണം. പതിനാലു പേർ മരിച്ചതായാണ് ഗാസയിലെ ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്യുന്നത്.ഇതിൽ ആറു പേർ യുഎൻ ഏജൻസി അംഗങ്ങളാണെന്ന് യുഎൻആർഡബ്ല്യുഎ പിന്നീട് പറഞ്ഞു.

ഇതുവരെ, അക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത് ഹമാസ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നു. അവരിൽ മൂന്ന് പേർ യുഎൻആർഡബ്ല്യുഎ യുടെ പ്രാദേശിക തൊഴിലാളികളായിരുന്നു.യുഎൻ ജീവനക്കാർ ആണെന്നു പറയുമ്പോഴും ഹമാസിന്‍റെ ആഭ്യന്തര സുരക്ഷാ സേനാംഗമായ അയ്സർ കർസായ, സൈനികർക്ക് നേരെ മോർട്ടാർ വിക്ഷേപിച്ച ഹമാസ് സൈനികാംഗമായ മുഹമ്മദ് അദ്‌നാൻ അബു സൈദ്, യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥനും ഒക്റ്റോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തയാളുമായ ഹമാസ് മിലിട്ടറി വിംഗ് സെല്ലിന്‍റെ കമാൻഡറായ ബാസെം മജീദ് ഷാഹിൻ, ഹമാസിന്‍റെ സൈനിക വിഭാഗത്തിലെയും ആഭ്യന്തര സുരക്ഷാ സേനയിലെയും അംഗങ്ങളായ ഒമർ അൽ ജുദൈലി,അക്രം സാബർ അൽ-ഗലിദി, ഒക്റ്റോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്ത ഹമാസിന്‍റെ സൈനിക വിഭാഗത്തിലെ അംഗമായ മുഹമ്മദ് ഈസ അബു അൽ അമീർ,ഹമാസിന്‍റെ സൈനിക വിഭാഗത്തിലെ അംഗമായ ഷരീഫ് സലാം,ഹമാസിന്‍റെ സൈനിക വിഭാഗത്തിലെ അംഗവും നുസൈറാത്തിലെ എമർജൻസി കമ്മിറ്റിയും കൂടാതെ യുഎൻആർഡബ്ല്യുഎ സ്റ്റാഫും ആയ യാസർ ഇബ്രാഹിം അബു ഷരാർ,ഹമാസ് സൈനിക വിഭാഗത്തിലെ അംഗവും യുഎൻആർഡബ്ല്യുഎUNRWA ജീവനക്കാരനുമായ ഇയാദ് മതർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫ് പുറത്തിറക്കിയ കുറിപ്പ്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത