ജോർജിയയും പിടിച്ചു, സ്വിങ് സ്റ്റേറ്റുകളിൽ മുന്നേറി ട്രംപ്; പ്രസംഗം റദ്ദാക്കി കമല 
World

ജോർജിയയും പിടിച്ചു, സ്വിങ് സ്റ്റേറ്റുകളിൽ മുന്നേറി ട്രംപ്; പ്രസംഗം റദ്ദാക്കി കമല

അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകളിൽ ഉൾപ്പെടുന്നത്.

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ വൻ മുന്നേറ്റവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അതേ സമയം ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഡെമോക്രാറ്റിക് വാച്ച് പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് അറിയിച്ചു. കൃത്യമായി ഒരു പാർട്ടിയെ തന്നെ പിന്താങ്ങുന്ന ചരിത്രമില്ലാത്ത സ്റ്റേറ്റുകളാണ് സ്വിങ് സ്റ്റേറ്റുകൾ. 2020ൽ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ജോ ബൈഡൻ ജോർജിയയിൽ വിജയിച്ചത്. ആ പരാജയത്തിനാണ് ഇത്തവണ ട്രംപ് കണക്ക് തീർത്തിരിക്കുന്നത്.16 ഇലക്റ്ററൽ വോട്ടുകളുള്ള ജോർജിയയിൽ രണ്ടു ഡെമോക്ലാറ്റിക് സെനറ്റേഴ്സുമുണ്ട്.

സ്വിങ് സ്റ്റേറ്റുകളിലെ ഫലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിർണായകമാണ്. അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകളിൽ ഉൾപ്പെടുന്നത്. പോപ്പുലർ വോട്ടുകൾ നേടിയാലും ആകെയുള്ള 538 ഇലക്റ്ററൽ വോട്ടുകളിൽ 270 ഇലക്‌റ്ററൽ വോട്ടുകൾ സ്വന്തമാക്കിയാൽ മാത്രമേ വിജയം ഉറപ്പിക്കാനാകൂ. ഇതിൽ 94 ഇലക്റ്ററൽ വോട്ടുകളും സ്വിങ് സ്റ്റേറ്റുകളിലാണുള്ളത്. 16 വോട്ടുകളുള്ള ജോർജിയ പിടിച്ചതോടെ ട്രംപ് തിരിച്ചു വരുന്നുവെന്ന സൂചനകൾ ലഭിച്ചു തുടങ്ങി.

നീല ട്രോളി ബാഗ് ഉണ്ടോ? പാലക്കാട് ഹോട്ടലിൽ വീണ്ടും റെയ്ഡ്; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

കേരളത്തിന് 10 വന്ദേ മെട്രൊ ട്രെയ്നുകൾ; 30 രൂപ മുതൽ ടിക്കറ്റ് | Video

വിജയമുറപ്പിച്ച് ട്രംപ്; യുഎസിൽ വീണ്ടും റിപ്പബ്ലിക്കൻ യുഗം‌|Video

ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് പൂർണമായും കത്തി നശിച്ചു

ബികെസി സ്വാഭിമാൻ റാലിയിൽ രാഹുലും ഖാർഗെയും പങ്കെടുക്കും