വാൻസ് ദമ്പതികൾ 
World

തീവ്ര റിപ്പബ്ലിക്കൻമാരുടെ നോട്ടപ്പുള്ളിയായി ഉഷ ചിലുകുരി

വാൻസ് ഉഷയെ വിവാഹം ചെയ്തത് ഹൈന്ദവ ആചാര പ്രകാരം.

മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത വംശീയാധിക്ഷേപം നേരിടുകയാണ് ഡൊണാൾഡ് ട്രംപിന്‍റെ സന്തതസഹചാരിയായ ജെഡി വാൻസിന്‍റെ ഭാര്യ ഉഷ ചിലുകുരി. അവരുടെ ഹൈന്ദവ വിശ്വാസവും ഇന്ത്യൻ വേരുകളുമാണ് തീവ്ര റിപ്പബ്ലിക്കൻമാരെ ചൊടിപ്പിക്കുന്നത്. ഉഷയുടെ ഭർത്താവായ വാൻസ് കുടിയേറ്റ പ്രശ്നങ്ങളോട് മൃദു സമീപനം സ്വീകരിക്കുമെന്നതാണ് അവരുടെ ഭയം. വാൻസ് ഉഷയെ വിവാഹം ചെയ്തത് ഹൈന്ദവ ആചാര പ്രകാരമായിരുന്നു. ഇതെല്ലാം വാൻസിന്‍റെ രാഷ്ട്രീയ ഇടപെടലുകളെ സ്വാധീനിക്കുമെന്നാണ് തീവ്ര റിപ്പബ്ലിക്കൻ മാരുടെ ആശങ്ക. തീവ്രപക്ഷക്കാരായ റിപ്പബ്ലിക്കന്മാരിൽ നല്ല പങ്കും മേക്ക് അമെരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA)എന്ന സംഘടനയിലെ അംഗങ്ങളുമാണ്.അവരാരും തന്നെ വാൻസിനോട് അത്ര പ്രിയമുള്ളവരുമല്ല. മാഗ യുടെ പ്രചാരകർ മാത്രമല്ല,ഇൻഡ്യൻ വംശജരിൽ നിന്നും കടുത്ത വിമർശനമാണ് വിശാഖപട്ടണത്തു നിന്നും അമെരിക്കയിലേക്കു കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളായ ഉഷ നേരിടുന്നത്. സെയ്റ റാവു തുടങ്ങിയവരാണ് ഇന്ത്യൻ വംശജരായ ഉഷയുടെ വിമർശകർ.ഉഷയാണ് വാൻസിന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വാധീനശക്തി എന്നതാണ് എതിരാളികളുടെ വാദം.

റിപ്പബ്ലിക് നാഷണൽ കൺവെൻഷനിൽ (ആർഎൻസി) നടന്ന 'ഹിന്ദു പ്രാർത്ഥന'യ്ക്കു പിന്നിൽ വാൻസ് ആണെന്നു പ്രചരിപ്പിച്ച് സോഷ്യൽമീഡിയയിൽ ആക്രമണം നടത്തിയവർ ഏറെയാണ്. എന്നാൽ റിപ്പബ്ലിക്കൻ അംഗമായ ഹർമീത് ധില്ലന്‍റെ 'അർദാസ്' എന്ന സിഖ് പ്രാർത്ഥനയായിരുന്നു യഥാർത്ഥത്തിൽ അത്.

ഇപ്പോൾ വാൻസ് ഹിന്ദു പ്രാർഥനയുമായി ആർഎൻസിയിലെത്തി. ഇനി പത്തു ദശലക്ഷം ഇ ന്ത്യൻ കുടിയേറ്റക്കാരെ അനുവദിക്കാൻ ഡിപ്ലോമക്കാർക്കു പോലും ഗ്രീൻ കാർഡ് നൽകണമെന്ന ആവശ്യവുമായി ട്രംപിനെ സമീപിക്കുന്നതും വൈകാതെ കാണാം എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയ ആക്രമണങ്ങൾ.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...