2021ലെ ഇന്ത്യ സന്ദർശന വേളയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ സ്വീകരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. File photo
World

പുടിൻ ഇന്ത്യയിലേക്ക്

ഉഭയകക്ഷി ചർച്ചകൾക്കായി ഇരുരാഷ്‌ട്ര നേതാക്കളും നടത്തുന്ന സന്ദർശനങ്ങളുടെ ഭാഗമായാണിത്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. ഉഭയകക്ഷി ചർച്ചകൾക്കായി ഇരുരാഷ്‌ട്ര നേതാക്കളും നടത്തുന്ന സന്ദർശനങ്ങളുടെ ഭാഗമായാണിത്.

കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും മോദിയും പുടിനും പ്രത്യേകം ചർച്ച നടത്തി. രണ്ടു കൂടിക്കാഴ്ചകളിലും പുടിന്‍റെ ഇന്ത്യാ സന്ദർശനം വിഷയമായിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയെന്നും അന്തിമ തീരുമാനമായില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ.

ഇന്നലെ രാവിലെ ഡൽഹിയിൽ മുതിർന്ന എഡിറ്റർമാരുമായി നടത്തിയ സംവാദത്തിൽ പുടിന്‍റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ വക്താവ് ദിമിത്രി പെസ്കോവും സൂചന നൽകി.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം