രാജ്യങ്ങളുടെ സമൃദ്ധിയിലെ ഏറ്റക്കുറച്ചിലിന്‍റെ കാരണം; ഇക്കണോമിക്സ് നൊബേൽ 3 പേർ‌ക്ക് 
World

രാജ്യങ്ങളുടെ സമൃദ്ധിയിലെ ഏറ്റക്കുറച്ചിലിന്‍റെ കാരണം; ഇക്കണോമിക്സ് നൊബേൽ 3 പേർ‌ക്ക്

ഒരു രാജ്യത്തിന്‍റെ സമൃദ്ധിയിൽ സാമൂഹ്യസ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മൂന്നു പേരും പരാമർശിച്ചിട്ടുണ്ട്.

സ്റ്റോക്ഹോം: ഡാരോൺ എയ്സ്മോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവർക്ക് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം.ചില രാജ്യങ്ങൾ സാമ്പത്തികമായും വിജയിക്കുകയും മറ്റു ചിലവ പരാജയപ്പെടുന്നതിന്‍റെയും കാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് നൊബേലിന് അർഹരാക്കിയത്. ഒരു രാജ്യത്തിന്‍റെ സമൃദ്ധിയിൽ സാമൂഹ്യസ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മൂന്നു പേരും പരാമർശിച്ചിട്ടുണ്ട്.

ദുർബമായ നിയമങ്ങളുള്ള രാജ്യങ്ങളിലെ സാമൂഹ്യ സ്ഥാപനങ്ങൾ ജനങ്ങളെ ചൂഷണം ചെയ്യുകയും അതു വഴി രാജ്യത്തിന്‍റെ വളർച്ച തടസപ്പെടുത്തുകയോ മികച്ച മാറ്റങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുന്നു. അതിന്‍റെ കാരണങ്ങൾ മൂവരുടെയും പഠനത്തിലൂടെ വ്യക്തമായെന്ന് പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് പാനൽ വ്യക്തമാക്കി.

എയ്സ്മോഗ്ലുവും ജോൺസണും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും റോബിൻസൺ ചിക്കാഗോ യൂണിവേഴ്സിറ്റിയിലുമാണ് ഗവേഷണം നടത്തുന്നത്.

ഇക്കാലത്തെ വലിയ വെല്ലുവിളികളിൽ ഒന്നാണ് രാജ്യങ്ങൾ തമ്മിലുള്ള വരുമാനത്തിലെ വൻ വ്യത്യാസം. ഇതിനു പിന്നിലെ ആഴമുള്ള കാരണങ്ങളാണ് ഗവേഷണത്തിലൂടെ വ്യക്തമായത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ