Special Story

രേ​ഖാ​ചി​ത്ര​ങ്ങ​ളു​ടെ ന​മ്പൂ​തി​രി വി​സ്മ​യം

"വ​ര​യു​ടെ പ​ര​മ​ശി​വ​നാ​യ വാ​സേ​വ​ന്‍' എ​ന്നാ​ണ് കൃ​ത്യ​മാ​യ വി.​കെ.​എ​ന്‍ പ്ര​യോ​ഗം

#കാ​ര്‍ട്ടൂ​ണി​സ്റ്റ് സു​ധീ​ര്‍ നാ​ഥ്

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് ചി​ത്ര​ക​ല​യ്ക്കും വ​ലി​യ പ​ങ്കു​ണ്ട്. അ​തി​ല്‍ പ്ര​ധാ​ന പ​ങ്കു​കാ​ര​ന്‍ ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ ക​ലാ​ച​രി​ത്ര​ത്തി​ല്‍ കാ​ലം വ​ര​ച്ച സു​വ​ര്‍ണ രേ​ഖ​യാ​ണ് ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി. "വ​ര​യു​ടെ പ​ര​മ​ശി​വ'​നെ​ന്ന് സാ​ക്ഷാ​ല്‍ വി.​കെ.​എ​ന്‍ വി​ളി​ച്ച ന​മ്പൂ​തി​രി​യു​ടെ വി​ര​ലു​ക​ള്‍ "രേ​ഖ​ക​ള്‍ക്കു ജീ​വ​ന്‍ പ​ക​ര്‍ന്ന ബ്ര​ഹ്മാ​വാ'​ണ്.!

"വ​ര​യു​ടെ പ​ര​മ​ശി​വ​നാ​യ വാ​സേ​വ​ന്‍' എ​ന്നാ​ണ് കൃ​ത്യ​മാ​യ വി.​കെ.​എ​ന്‍ പ്ര​യോ​ഗം. വാ​യ​ന​ക്കാ​ര​നെ ആ​ക​ര്‍ഷി​ക്കു​ന്ന രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ എ​ത്ര​യോ മ​ഹ​ത്ത്വ​മു​ള്ള​താ​ണ്. എം.​ടി​യു​ടെ "ര​ണ്ടാ​മൂ​ഴ'​ത്തി​നും, വി.​കെ.​എ​ന്നി​ന്‍റെ "പി​താ​മ​ഹ​ന്‍' നോ​വ​ലി​നും മ​റ്റും മ​റ്റും വ​ര​ച്ച രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ പ്ര​സി​ദ്ധ​മാ​ണ്.

ആ​ര്‍ട്ടി​സ്റ്റ് എ​ന്ന പ​ദം സ്വ​ന്തം പേ​രി​നോ​ട് ചേ​ര്‍ത്ത് പ്ര​ശ​സ്ത​മാ​യ​വ​ര്‍ അ​പൂ​ര്‍വം. കെ.​എ.​ന്‍ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി സ്വ​ന്തം വം​ശ​ത്തി​ന്‍റെ പേ​രും പ്ര​ശ​സ്ത​മാ​ക്കു​ന്ന​തി​ല്‍ വി​ജ​യി​ച്ചു. അ​ങ്ങ​നെ അ​ദ്ദേ​ഹം ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി എ​ന്നു​ള്ള പേ​രി​ല്‍ ലോ​കം മു​ഴു​വ​നും അ​റി​യ​പ്പെ​ടു​വാ​ന്‍ തു​ട​ങ്ങി. നേ​ര്‍ത്ത രേ​ഖ​ക​ള്‍ കൊ​ണ്ട് അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച അ​ദ്ദേ​ഹം, ഡ്രോ​ണു​ക​ള്‍ വ​ഴി ആ​കാ​ശ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു ത​രു​ന്ന​തി​ന് എ​ത്ര​യോ മു​മ്പേ ന​മ്മെ കാ​ണി​ച്ചു ത​ന്നു. ഭാ​വ​ന​യി​ല്‍ ആ​കാ​ശ കാ​ഴ്ച്ച​ക​ളു​ടെ ദൃ​ശ്യം മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നാ​ണ് ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി.

കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ മൈ​താ​നം, രാ​വ​ണ​ന്‍റെ ല​ങ്ക, തൃ​ശൂ​ര്‍ പൂ​രം, ഇ​ല്ല​ങ്ങ​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി ജ​നി​ച്ചു വ​ള​ര്‍ന്ന പൊ​ന്നാ​നി അ​ങ്ങാ​ടി​യ​ട​ക്കം എ​ത്ര​യെ​ത്ര ആ​കാ​ശ​ക്കാ​ഴ്ച​ക​ള്‍ ന​മ്മു​ടെ മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച ഒ​രു അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി. ഈ ​കാ​ഴ്ച​ക​ള്‍ വ​ര​ച്ചി​ടു​ന്ന​തി​ന് അ​പാ​ര​മാ​യ പ്ര​തി​ഭ വേ​ണം. മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് നോ​ക്കു​മ്പോ​ള്‍ ഓ​രോ വ​സ്തു​വി​ലും അ​തി​ന്‍റെ ക​ണ​ക്ക് കൃ​ത്യ​മാ​യി ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ അ​ത് അ​രോ​ച​ക​മ​ല്ലാ​തെ തീ​രൂ. ന​മ്പൂ​രി​യു​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ലെ ഓ​രോ അം​ശ​ങ്ങ​ളും വ​ള​രെ ഗൗ​ര​വ​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കെ​ട്ടി​ടം പ​ണി​യു​വാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ല്‍ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് കെ​ട്ടി​ടം പ​ണി​യാ​ന്‍ പ്ര​യാ​സ​മാ​ണ്. ഒ​റ്റ​ക്ക​ല്ലി​ല്‍ തീ​ര്‍ത്ത കെ​ട്ടി​ടം പ​ണി​യു​ക എ​ന്നു​ള്ള​തി​ന് അ​പാ​ര​മാ​യ ക​ഴി​വ് ത​ന്നെ വേ​ണം. അ​ത്ത​ര​ത്തി​ല്‍ തീ​ര്‍ത്ത ശു​ക​പു​രം ക്ഷേ​ത്രം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ത​ന്നെ ഉ​ണ്ട്.

പൊ​ന്നാ​നി ക​ള​രി​യി​ല്‍ നി​ന്നാ​ണ് ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യും വ​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പാ​ര​മാ​യ നി​രീ​ക്ഷ​ണ പാ​ട​വം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​കാ​ശ കാ​ഴ്ച​ക​ള്‍ വ​ള​രെ അ​നാ​യാ​സം വ​ര​യ്ക്കു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ര്‍ത്ത വ​ര​ക​ള്‍ക്ക് കാ​ര്‍ട്ടൂ​ണി​ന്‍റേ​യും, കാ​രി​ക്കേ​ച്ച​റു​ക​ളു​ടേ​യും സ്വ​ഭാ​വ​മി​ല്ലേ എ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ന​മ്പൂ​തി​രി 10 വ​ര്‍ഷ​ത്തോ​ളം മാ​ത‌ൃ​ഭൂ​മി പ​ത്ര​ത്തി​ല്‍ ബോ​ക്‌​സ് കാ​ര്‍ട്ടൂ​ണ്‍ വ​ര​ച്ചി​ട്ടു​ണ്ട്. നാ​ണി​യ​മ്മ​യും ലോ​ക​വും എ​ന്ന ബോ​ക്‌​സ് കാ​ര്‍ട്ടൂ​ണ്‍ മാ​തൃ​ഭൂ​മി പ​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹം വ​ര​ച്ചി​രു​ന്ന​ത് അ​ക്കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു. നാ​ണി​യ​മ്മ​യും ലോ​ക​വും ആ​ദ്യ​കാ​ല മ​ല​യാ​ള ബോ​ക്‌​സ് കാ​ര്‍ട്ടൂ​ണ്‍ രം​ഗ​ത്തെ ഒ​രു സം​ഭ​വ​മാ​യി​രു​ന്നു എ​ന്ന​ത് മ​ല​യാ​ള കാ​ര്‍ട്ടൂ​ണ്‍ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ല​യാ​ള ഭാ​ഷ​യി​ലെ ന​ര്‍മ​ത്തി​ന് അ​തി​നൊ​ത്ത രീ​തി​യി​ല്‍ ത​ന്നെ അ​ദ്ദേ​ഹം വ​ര​ച്ച കാ​ര്‍ട്ടൂ​ണു​ക​ളോ​ട് സ​മാ​ന​മാ​യ വ​ര​ക​ള്‍ എ​ത്ര മ​നോ​ഹ​ര​മാ​യി​രു​ന്നു. ഒ​രു മ​ല​യാ​ളി സ്ത്രീ​യെ ക​ഥാ​പാ​ത്ര​മാ​ക്കി സ്ഥി​ര​മാ​യി വ​ന്നി​രു​ന്ന കാ​ര്‍ട്ടൂ​ണ്‍ സ്ത്രീ​ക​ളി​ലെ ന​ര്‍മ്മ​ബോ​ധ​ത്തെ വ​ര​ച്ചു​കാ​ട്ടു​ന്ന ഒ​ന്നാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നാ​ചാ​ര​ങ്ങ​ള്‍ക്കെ​തി​രെ നാ​ണി​യ​മ്മ ശ​ബ്ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് മാ​തൃ​ഭൂ​മി​യി​ലൂ​ടെ സ​മൂ​ഹം ക​ണ്ട​താ​ണ്. ഒ​രു കാ​ര്‍ട്ടൂ​ണി​സ്റ്റ് എ​ന്നു​ള്ള നി​ല​യി​ലും അ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് എ​ന്നു​ള്ള തി​രി​ച്ച​റി​വാ​ണ് ര​ണ്ടു​മാ​സം മു​മ്പ് കേ​ര​ള കാ​ര്‍ട്ടൂ​ണ്‍ അ​ക്കാ​ദ​മി അ​ദ്ദേ​ഹ​ത്തി​ന് വി​ശി​ഷ്ടാം​ഗ​ത്വം സ​മ്മാ​നി​ച്ച​ത്.

ക​ഥ​ക​ള്‍ക്കും നോ​വ​ലു​ക​ള്‍ക്കും ദൃ​ശ്യ​ഭം​ഗി പ​ക​രു​ന്ന രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യു​ടെ തൂ​ലി​ക​യി​ല്‍ നി​ന്ന് വ​ന്ന​പ്പോ​ള്‍ മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്തി​നു ത​ന്നെ അ​ത് ഒ​രു വ​ല്ലാ​ത്ത അ​നു​ഭ​വം ആ​യി​രു​ന്നു. രേ​ഖാ​ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യു​ടെ മ​ഹ​ത്വം. അ​ദ്ദേ​ഹം വ​ര​ച്ചി​ട്ടു​ള്ള എ​ത്ര​യെ​ത്ര ഛായാ​ചി​ത്ര​ങ്ങ​ള്‍. അ​ദ്ദേ​ഹം നി​ർ​മി​ച്ചി​ട്ടു​ള്ള ശി​ല്പ​ങ്ങ​ള്‍. ലോ​ഹ​ത്ത​കി​ടി​ല്‍ റി​ലീ​ഫ് ശി​ല്പ​ങ്ങ​ള്‍ കൊ​ത്തി​യു​ണ്ടാ​ക്കു​ന്ന ഒ​രു ശി​ല്പി​യു​മാ​യി​രു​ന്നു ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി. ഭാ​ര​ശി​ല്പ​ങ്ങ​ളും കോ​ണ്‍ക്രീ​റ്റി​ലു​ള്ള പൊ​തു​യി​ട ശി​ല്പ​ങ്ങ​ളും ന​മ്പൂ​തി​രി ചെ​യ്തി​ട്ടു​ണ്ട്. അ​ങ്ങ​നെ ചി​ത്ര​ക​ല​യു​ടെ വ്യ​ത്യ​സ്ത​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യു​ടെ കൈ​യൊ​പ്പു പ​തി​ഞ്ഞി​ട്ടു​ണ്ട്. വ​ള​രെ സ​ജീ​വ​മാ​യി ത​ന്നെ ക​ലാ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ച ന​മ്പൂ​തി​രി മ​ല​യാ​ള​ത്തി​ലെ ചി​ത്ര​ര​ച​ന​യ്ക്ക് വ​ള​ര്‍ച്ച​യു​ടെ വ​ഴി​കാ​ട്ടി​യാ​യി നി​ന്ന ക​ലാ​കാ​ര​നാ​ണ്. കേ​ര​ള ല​ളി​ത അ​ക്കാ​ദ​മി​യു​ടെ മു​ന്‍ ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യി​രു​ന്ന ന​മ്പൂ​തി​രി​യു​ടെ കാ​ല​ത്താ​ണ് ഒ​ട്ടേ​റെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലെ ചി​ത്ര​ക​ലാ​രം​ഗ​ത്ത് ഉ​ണ്ടാ​യ​ത് എ​ന്ന് ഈ ​അ​വ​സ​ര​ത്തി​ല്‍ ഓ​ര്‍ക്കു​ക​യാ​ണ്.

ആ​ര്‍ട്ടി​സ്റ്റ് ന​മ്പൂ​തി​രി വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ക്ക് ഒ​രു വ​ശീ​ക​ര​ണ ശേ​ഷി​യു​ണ്ട്. ന​മ്പൂ​തി​രി​യു​ടെ സ്ത്രീ​ക​ള്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഒ​രു വ​ലി​യ പ​ഠ​ന വി​ഷ​യം ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹം വ​ര​യ്ക്കു​ന്ന രേ​ഖാ​ചി​ത്ര​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍ വ​ല്ലാ​ത്ത വ​ശീ​ക​ര​ണ ഭം​ഗി​യു​ള്ള​താ​ണ്. അ​ങ്ങ​നെ​യു​ള്ള സ്ത്രീ​ക​ള്‍ ഈ ​ഭൂ​മി​യി​ല്‍ ഉ​ണ്ടോ എ​ന്ന് പ​ല​രും ചോ​ദി​ക്കു​ക പോ​ലും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു വ്യ​ക്തി​യെ വ​ല്ലാ​ത്ത രീ​തി​യി​ല്‍ വ​ക്രീ​ക​രി​ച്ച് വ​ര​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ പോ​ലും ന​മ്പൂ​തി​രി​യു​ടെ വ​ര​ക​ള്‍ക്ക് ഒ​രു വ​ശീ​ക​ര​ണ ശ​ക്തി എ​ങ്ങ​നെ​യോ കൈ​വ​ന്നി​രി​ക്കു​ന്നു. അ​ന്തഃ​പു​ര വ​നി​ത​ക​ളും ആ​ധു​നി​ക വ​നി​ത​ക​ളേ​യും അ​ദ്ദേ​ഹം കോ​റി​യി​ടു​ന്ന​ത് അ​ത്ഭു​ത​ത്തോ​ടു കൂ​ടി​യാ​ണ് ഈ ​ലേ​ഖ​ക​ന്‍ നോ​ക്കി ക​ണ്ടി​ട്ടു​ള്ള​ത്.

അ​ര​വി​ന്ദ​ന്‍റെ ഉ​ത്ത​രാ​യ​നം, കാ​ഞ്ച​ന​സീ​ത എ​ന്നീ സി​നി​മ​ക​ളു​ടെ ആ​ര്‍ട്ട് ഡ​യ​റ​ക്ട​റാ​യി​രു​ന്നു, ന​മ്പൂ​തി​രി. "കാ​ഞ്ച​ന​സീ​ത'​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വ​സ്ത്ര രൂ​പ​ക​ല്‍പ്പ​ന, ന​മ്പൂ​തി​രി​യു​ടെ ഭാ​വ​ന വൈ​ഭ​വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​ല കാ​ല​ങ്ങ​ളി​ലാ​യി നോ​വ​ലു​ക​ള്‍ക്കും ക​ഥ​ക​ള്‍ക്കും അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് തെ​രെ​ഞ്ഞെ​ടു​ത്ത 100 സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ "ന​മ്പൂ​തി​രി​യു​ടെ സ്ത്രീ​ക​ള്‍' എ​ന്ന പു​സ്ത​ക​മാ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ, വി​സ്മ​യി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ ദ​ര്‍ശ​ന​മാ​ണ് ഓ​രോ ചി​ത്ര​ങ്ങ​ളും. പ്ര​ശ​സ്ത സാ​ഹി​ത്യ കോ​ള​മി​സ്റ്റും നി​രൂ​പ​ക​നു​മാ​യി​രു​ന്ന പ്രൊ​ഫ. എം. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ "ന​മ്പൂ​തി​രി​ച്ചി​ത്രം മാ​തി​രി സു​ന്ദ​രി​യാ​യി​രു​ന്നു' എ​ന്നു സ്ത്രീ​ക​ളെ വി​ശേ​ഷി​പ്പി​ക്കു​മാ​യി​രു​ന്നു.

വ​ര​യു​ടെ ആ ​മ​നീ​ഷി​യ്ക്കു ആ​ദ​രാ​ഞ്ജ​ലി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍ഗ​സൃ​ഷ്ടി​ക​ള്‍ വാ​രി​ക​ത്താ​ളു​ക​ളി​ല്‍ അ​സ്ത​മി​ക്കാ​തെ ഒ​രു മ്യൂ​സി​യം തീ​ര്‍ക്കാ​നും സാം​സ്‌​കാ​രി​ക കേ​ര​ളം ബാ​ധ്യ​സ്ഥ​മാ​ണ്. ക​റു​പ്പി​ലും വെ​ളു​പ്പി​ലും വ​ര​ക​ളി​ലൂ​ടെ അ​ത്ഭു​തം സ്യ​ഷ്ടി​ച്ച മ​ഹാ​പ്ര​തി​ഭ​യ്ക്കു സാ​ഷ്ടാം​ഗ പ്ര​ണാ​മം.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത