aboriginal australia 
Special Story

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ക്ക് വി​ല​ക​ല്‍പ്പി​ക്കാ​ത്ത ഓ​സ്‌​ട്രേ​ലി​യ​ന്‍ റ​ഫ​റ​ണ്ടം

#അ​ഡ്വ. ജി. ​സു​ഗു​ണ​ന്‍

ഏ​ഷ്യ​യു​ടെ തെ​ക്കു​കി​ഴ​ക്കാ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ സ്ഥി​തി ചെ​യ്യു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും ചെ​റി​യ ഭൂ​ഖ​ണ്ഡം. ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ വ​ലി​പ്പ​ത്തി​ല്‍ ആ​റാം സ്ഥാ​ന​മാ​ണ് ഈ ​രാ​ജ്യ​ത്തി​നു​ള​ള​ത്. ആ​റാ​യി​രം വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ല്‍ നി​ന്ന് കു​ടി​യേ​റി​യ​വ​രാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ആ​ദി​മ​നു​ഷ്യ​ര്‍. അ​ബോ​റി​ജി​ന​ല്‍ എ​ന്ന പേ​രി​ലാ​ണ് ഈ ​ആ​ദി​വാ​സി​ക​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യാ​ണ് അ​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​സാ​ഹ​സി​ക​രാ​യ ഈ ​അ​ബോ​റി​ജി​ന​ല്‍ വ​ര്‍ഗം പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ 30 ല​ക്ഷ​ത്തി​നും ഒ​രു കോ​ടി​ക്ക​ക​ത്തും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍ മാ​ര​ക പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ മൂ​ല​മു​ള​ള കൂ​ട്ട​മ​ര​ണ​ങ്ങ​ളും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ ശ​ക്ത​മാ​യ വി​ദേ​ശ ആ​ധി​പ​ത്യ​വും ആ ​വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ങ്ങ​ളും മൂ​ലം ജ​ന​സം​ഖ്യ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 1996ലെ ​ക​ണ​ക്കു പ്ര​കാ​രം ഈ ​ആ​ദി​വാ​സി​ക​ളു​ടെ ജ​ന​സം​ഖ്യ 3,86,000 ആ​യി കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. ആ​ദി​വാ​സി​ക​ളു​ടെ സം​സ്‌​കാ​രം ത​ന്നെ ത​ക​ര്‍ക്കാ​ന്‍ വി​ദേ​ശ ഭ​ര​ണ​വ​ര്‍ഗം ക​രു​തി​കൂ​ട്ടി​യു​ള​ള നീ​ക്ക​ങ്ങ​ള്‍ ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വി​ദേ​ശി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടു മു​ത​ലാ​ണ് വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ​ത്. 1890ക​ളി​ല്‍ സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് യൂ​റോ​പ്യ​ന്മാ​ര്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു വ​ന്‍തോ​തി​ല്‍ കു​ടി​യേ​റ്റം ആ​രം​ഭി​ച്ചു. 1901 ജ​നു​വ​രി 1 ന് ​ആ​റ് ബ്രി​ട്ടീ​ഷ്‌ കോ​ള​നി​ക​ള്‍ ചേ​ര്‍ന്ന് കോ​മ​ണ്‍വെ​ല്‍ത്ത് ഓ​ഫ് ഓ​സ്‌​ട്രേ​ലി​യ രൂ​പി​ക​രി​ച്ചു. 1999ല്‍ ​ന​ട​ന്ന ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ല്‍ ബ്രി​ട്ടീ​ഷ് രാ​ജ്ഞി ത​ന്നെ ഈ ​രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രി​യാ​യി തു​ട​രാ​ന്‍ അം​ഗീ​കാ​ര​മാ​യി. ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ പ്ര​തി​നി​ധി​യാ​യി ഗ​വ​ര്‍ണ​ര്‍ ജ​ന​റ​ലി​നെ നി​യ​മി​ക്കു​വാ​നും തു​ട​ങ്ങി.

ഈ ​രാ​ജ്യ​ത്തെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നി​ക്ഷേ​ധി​ക്ക​ല്‍ വി​ദേ​ശ​ഭ​ര​ണ​ത്തോ​ടു​കൂ​ടി അ​വി​ടെ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യും അ​ദി​വാ​സി​ക​ളെ​പ​റ്റി സ്പ​ര്‍ശി​ക്കു​ന്ന​തേ​യി​ല്ല. പൗ​ര​വ​കാ​ശ​ങ്ങ​ളൊ​ന്നും ഇ​ക്കൂ​ട്ട​ര്‍ക്കി​ല്ല. വോ​ട്ട​വ​കാ​ശ​പോ​ലും അ​വ​ര്‍ക്ക് നി​ക്ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും പി​ന്നോ​ക്ക​മാ​യ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​തി​ക്കു​വേ​ണ്ടി​യു​ള​ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ​ല​തും 19, 20 നൂ​റ്റാ​ണ്ടി​ല്‍ സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ത​ന്നെ നാ​ളി​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ത്യ​യ​ട​ക്ക​മു​ള​ള ചി​ല രാ​ജ്യ​ങ്ങ​ളി​ലെ ദ​ളി​ത്- ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ദ​യ​നീ​യ സ്ഥി​തി​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലു​മു​ള​ള​ത്.

1900ക​ളു​ടെ തു​ട​ക്ക​ത്തോ​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ള​ള​ക്കാ​രു​ടെ സ​ര്‍ക്കാ​രു​ക​ള്‍ ആ​ദി​മ​നി​വാ​സി​ക​ളാ​യ അ​ബോ​ര്‍ജി​നു​ക​ളെ വം​ശ​ശു​ദ്ധി​വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​സാ​ക്കി​യ നി​യ​മം മൂ​ലം അ​ബോ​ര്‍ജി​നു​ക​ളു​ടെ കു​ട്ടി​ക​ളെ സ​ര്‍ക്കാ​ര്‍ ബ​ല​മാ​യി ദ​ത്തെ​ടു​ത്ത് അ​നാ​ഥാ​ല​യ​ങ്ങ​ള്‍ പോ​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ള​ര്‍ത്തി. മാ​താ​പി​ത​ക്ക​ള്‍ക്ക് പി​ന്നീ​ട് ഒ​രി​ക്ക​ലും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ കാ​ണാ​നാ​വു​മാ​യി​രു​ന്നി​ല്ല. കു​ട്ടി​ക​ളെ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന് ഓ​ട്ടേ​റെ അ​ബോ​ര്‍ജി​നു​ക​ള്‍ അ​വ​രെ ര​ഹ​സ്യ​മാ​യി വ​ള​ര്‍ത്താ​ന്‍ തു​ട​ങ്ങി. 1969 വ​രെ സ​ര്‍ക്കാ​ര്‍ ഈ ​ന​യം തു​ട​ര്‍ന്നു. ഇ​ത്ത​ര​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളെ വേ​ര്‍പി​രി​യേ​ണ്ടി​വ​ന്ന കു​ട്ടി​ക​ളെ​യാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട ത​ല​മു​റ​ക​ള്‍ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ വെ​ള​ള​ക്കാ​രു​ടെ ന​യ​ങ്ങ​ള്‍ക്ക് 2008 ഫെ​ബ്രു​വ​രി 13 ന് ​ഓ​സ്ട്രി​യ​ന്‍ പാ​ര്‍ല​മെ​ന്‍റ് പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി കെ​വി​ന്‍റു​ഡ് അ​ന്ന് മാ​പ്പ് ചോ​ദി​ച്ചി​രു​ന്നു.

മ​നു​ഷ്യ​ജീ​വി​ത​ത്തി​നും അ​തി​ന്‍റെ വി​കാ​സ​ത്തി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളാ​ണ് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍. മ​നു​ഷ്യ​രു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പ​രി​ഷ്‌​കൃ​ത രാ​ഷ്‌​ട്ര​ങ്ങ​ള്‍ അ​തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ലും, നി​യ​മ​ങ്ങ​ളി​ലും ഉ​ള്‍പ്പെ​ടു​ത്തു​ന്ന അ​വ​കാ​ശ​ങ്ങ​ളാ​ണി​ത്. ഈ ​അ​വ​കാ​ശ​ങ്ങ​ള്‍ മ​നു​ഷ്യ​നി​ല്‍ ജ​ന്മ​നാ​ല​ഭി​ക്കു​ന്ന​വ​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ ധാ​ര്‍മി​ക​വും നി​യ​മ​പ​ര​വും രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ഒ​രു സ​മ​ന്വ​യ​മാ​ണ്. യാ​തൊ​രു വി​വേ​ച​ന​വും കൂ​ടാ​തെ​ഓ​രോ മ​നു​ഷ്യ​നും അ​നു​ഭ​വി​ക്കാ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ധാ​ര്‍മി​ക​വും, നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​ത്തെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നു​പ​റ​യു​ന്ന​ത്.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ പ​ണ്ടു​മു​ത​ലേ സ​മൂ​ഹം അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ല്ലാ​മ ത​ഗ്ര​ന്ഥ​ങ്ങ​ളും ഇ​തി​നെ ഉ​യ​ര്‍ത്തി​കാ​ട്ടു​ന്നു​ണ്ട്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ക്കി​കൊ​ണ്ടു​ള​ള ആ​ദ്യ​രേ​ഖ 1215 ല്‍ ​ഒ​പ്പു​വ​ച്ച ഇം​ഗ്ല​ണ്ടി​ലെ മാ​ഗ്നാ​കാ​ര്‍ട്ട​യാ​ണ്.

അ​മേ​രി​ക്ക​യു​ടെ അ​വ​കാ​ശ​പ​ത്രി​ക​യും, അ​തി​ന്‍റെ സ്വാ​ത​ന്ത്ര പ്ര​ഖ്യാ​പ​ന​വും ഫ്ര​ഞ്ച് മ​നു​ഷ്യാ​വ​കാ​ശ​പ്ര​ഖ്യാ​പ​ന​വും, സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വി​കാ​സ​വും, ഉ​ദാ​ര​വാ​ദ​ത​ത്ത്വ ചി​ന്ത​ക​ളു​ടെ ഉ​ത്ഭ​വ​വും വി​കാ​സ​വും കോ​ള​നി​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള​ള ദേ​ശീ​യ സ​മ​ര​വും, കോ​ള​നി​ക​ളു​ടെ വി​മോ​ച​ന​വു​മെ​ല്ലാം മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​വ​യാ​ണ്.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സാ​ര്‍വ​ത്രി​ക​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹ​ത്തി​ലെ എ​ല്ലാ സ​മൂ​ഹ​ങ്ങ​ളും അ​ത് അ​നു​സ​രി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രു​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​നം ഒ​രു രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മ​ല്ല. അ​ത് അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹ​ത്തെ​യാ​കെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ്. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ മ​നു​ഷ്യാ​വ​ക​പ്ര​ഖ്യാ​പ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്ക​പ്പെ​ടു​ക​യും, അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​യി​തീ​ര്‍ന്നി​രി​ക്കു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ റ​ഫ​റ​ണ്ടം ആ​ദി​വാ​സി​ക​ള്‍ക്ക് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ നി​ക്ഷേ​ധി​ച്ച ന​ട​പ​ടി വ​ള​രെ ഗൗ​ര​വ​മാ​യി ക​ണേ​ണ്ട ഒ​ന്നാ​ണെ​ന്നു​ള​ള കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ആ​ദി​വാ​സി​ക​ളോ​ടു​ള​ള മ​നു​ഷ്യ​ത്വ​വും, മ​നു​ഷ്യാ​കാ​ശ​ങ്ങ​ളും നി​ക്ഷേ​ധി​ക്ക​പ്പെ​ട്ട സ്ഥി​തി അ​നു​സൂ​ത​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം അ​ധി​കാ​ര​ത്തി​ലേ​റി​യ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി അ​ല്‍ബി​നീ​സി​ന്‍റെ ലേ​ബ​ര്‍ പാ​ര്‍ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ ന​ല്‍കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ആ​ദി​വാ​സി​ക​ള്‍ക്കു​വേ​ണ്ടി​യു​ള​ള ഹി​ത​പ​രി​ശോ​ധ​ന. ഓ​സ്‌​ട്രേ​ലി​യ​ന്‍ ജ​ന​സം​ഖ്യ​യു​ടെ 4 % വ​രു​ന്ന ആ​ദി​മ​വി​ഭാ​ഗ​ങ്ങ​ള്‍ ഏ​റ്റ​വും ക​ടു​ത്ത വി​വേ​ച​നം നേ​രി​ടു​ന്ന​താ​യി വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മാ​ണ് ആ ​രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ത​ദ്ദേ​ശി​യ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്ക് (ആ​ദി​വാ​സി​ക​ള്‍ക്ക്) പ്ര​ത്യേ​ക അ​വ​കാ​ശം ന​ല്‍കു​ന്ന​തി​ന് വേ​ണ്ടി രാ​ജ്യ​ത്ത് ന​ട​ത്തി​യ റ​ഫ​റ​ണ്ടം പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ആ​ദി​മ​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള​ള നി​ര്‍ദ്ദേ​ശ​മാ​ണ് ഭൂ​രി​പ​ക്ഷം​പേ​രും ത​ള​ളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്ന​ത്.

122 വ​ര്‍ഷം പ​ഴ​ക്ക​മു​ള​ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഒ​റ്റ​കെ​ട്ടാ​യി എ​തി​ര്‍ത്തു. റ​ഫ​റ​ണ്ടം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ലെ ഭൂ​രി​പ​ക്ഷ​ത്തി​നൊ​പ്പം ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണ​മെ​ങ്കി​ലും അ​നു​കൂ​ലി​ച്ച് വോ​ട്ടു​ചെ​യ്യ​ണ​മാ​യി​രു​ന്നു. വോ​യി​സ്റ്റ് പാ​ര്‍ല​മെ​ന്‍റ് എ​ന്ന പേ​രി​ല്‍ ത​ദ്ദേ​ശീ​യ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് ആ​ദി​വാ​സി​ക​ളെ​യും, തോ​റ​സ് സ്ട്ര​യി​റ്റ് ദ്വീ​പി​ലെ ജ​ന​ങ്ങ​ളെ​യും അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള​ള നി​ര്‍ദ്ദേ​ശ​മാ​ണ് റ​ഫ​റ​ണ്ട​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​വ​ച്ച​ത്. റ​ഫ​റ​ണ്ടം പ​രാ​ജ​യ​പ്പെ​ട്ട​ത് അ​ങ്ങേ​അ​റ്റം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​താ​വാ​യ തോ​മ​സ് മ​യോ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ക്കും ശ​ബ്ദ​വും ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​വും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ 2.6 കോ​ടി ജ​ന​ങ്ങ​ളി​ല്‍ 3.8 % ആ​ണ് ആ​ദി​മ​നി​വാ​സി​ക​ള്‍. 60,000 വ​ര്‍ഷം മു​ന്‍പ് ഇ​വി​ടെ എ​ത്തി​യ​വ​രെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ആ​ദി​മ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഒ​രു പ​രാ​മ​ര്‍ശ​വു​മി​ല്ലാ​ത്ത​ത് വേ​ദ​നാ​ക​ര​മാ​ണ്. സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും എ​ല്ലാം രാ​ജ്യ​ത്തെ അ​ക്ഷ​രാ​ര്‍ത്ഥ​ത്തി​ല്‍ ഏ​റ്റ​വും പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​മാ​ണ് ഇ​വ​ര്‍. ആ​ദി​മ ജ​ന​സ​മൂ​ഹ​ത്തെ രാ​ജ്യ​ത്തെ മു​ഖ്യ​ധാ​ര​യോ​ട് ചേ​ര്‍ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ക്ക് റ​ഫ​റ​ണ്ട​ത്തി​ലേ​റ്റ ഈ ​പ​രാ​ജ​യം വ​ലി​യ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന്മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന വെ​ള​ള​ക്കാ​ര്‍ ത​ദ്ദേ​ശീ​യ​രാ​യ ആ​ദി​വാ​സി​ക​ളെ അ​ക്ഷ​രാ​ര്‍ത്ഥ​ത്തി​ല്‍ ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ന് ഒ​രു അ​വ​കാ​ശ​വും ന​ല്‍കാ​ന്‍ ത​ദ്ദേ​ശി​ക​ള​ല്ലാ​ത്ത ഭ​ര​ണ​വ​ര്‍ഗ​വും വെ​ള​ള​ക്കാ​രാ​യ ജ​ന​ത​യും ത​യ്യാ​റ​ല്ലെ​ന്ന് വി​ളി​ച്ച​റി​യി​ക്കു​ക​യാ​ണ് ഈ ​റ​ഫ​റ​ണ്ടം റി​സ​ല്‍ട്ട്. ആ​ദി​വാ​സി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ നി​ര്‍ദ്ദ​യം അ​വി​ട​ത്തെ ജ​ന​ത ക​വ​ര്‍ന്നെ​ടു​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ദൃ​ഷ്ടാ​ന്തം ത​ന്നെ​യാ​ണ് ആ​ദി​വാ​സി​ക​ള്‍ക്കു​വേ​ണ്ടി നി​ല​വി​ലു​ള​ള ലേ​ബ​ര്‍ സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക​മാ​യ റ​ഫ​റ​ണ്ട​ത്തി​ന്‍റെ ഫ​ല​വും. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ക്കു​വേ​ണ്ടി നി​ല​കൊ​ള​ളു​ന്ന ലോ​ക​ജ​ന​ത ഓ​സ്‌​ട്രേ​ലി​യ​യി​ലെ ആ​ദി​വാ​സി​ക​ള്‍ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍കു​മെ​ന്നു​ള​ള കാ​ര്യ​ത്തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

(ലേ​ഖ​ക​ന്‍റെ ഫോ​ണ്‍: 9847132428 )

ഇടക്കാല ജാമ്യം തുടരും; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന