sajin_bhavana  
Special Story

അമ്മിഞ്ഞപ്പാലിനു വിലക്കേർപ്പെടുത്തുമ്പോൾ

റീന വർഗീസ് കണ്ണിമല

വയനാട്ടിൽ ദുരന്തത്തിനിരയായ കുഞ്ഞുങ്ങൾക്ക് ആവശ്യമെങ്കിൽ മുലപ്പാൽ നൽകാം എന്ന ഒരമ്മയുടെ വാഗ്ദാനം വിവാദമാക്കിയിരിക്കുകയാണ് ഇപ്പോൾ കുറേ വിജ്ഞാനികൾ.ഒരു അമ്മയുടെ മുലപ്പാൽ മറ്റൊരു അമ്മയുടെ കുഞ്ഞിനു നൽകുന്നത് ആരോഗ്യപരമല്ലെന്ന് അമെരിക്ക കണ്ടെത്തിയിട്ടുണ്ടത്രെ. ലാക്‌ടൊജൻ ആണത്രേ കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്.

മരണത്തിലും ബിസിനസ് കാത്തു സൂക്ഷിക്കുന്ന ഇത്തരം വിവാദ നിർമാതാക്കളുടെ അജ്ഞതയ്ക്ക് നമുക്കു മാപ്പു കൊടുക്കാം. ഇനി ഇന്ത്യയുടെ അതിപുരാതനമായ വൈദ്യപാരമ്പര്യത്തിലേക്കു പോകാം.ഇന്ത്യൻ പരമ്പരാഗത വൈദ്യമുറകളിൽ ആദ്യത്തേതാണ് സിദ്ധ വൈദ്യം. രസവും മെർക്കുറിയും സയനൈഡും അടക്കം ശുദ്ധി ചെയ്ത് അമൂല്യ മരുന്നുകൾ നിർമിക്കുകയും അത് ക്യാൻസർ,ബ്രെയിൻ ട്യൂമർ തുടങ്ങിയവയ്ക്കെല്ലാം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്ന സഹസ്രാബ്ദങ്ങൾ നീണ്ട പാരമ്പര്യമാണത്. ഈ പാരമ്പര്യത്തിൽ ഔഷധ നിർമിതിക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മുലപ്പാൽ.ഒന്നും രണ്ടും ലിറ്റർ മുലപ്പാലിൽ പല പാഷാണങ്ങളും ശുദ്ധി ചെയ്തിട്ടാണ് ബ്രെയിൻ ട്യൂമറിനു മരുന്നുണ്ടാക്കുന്നത് എന്ന് കൃഷ്ണ ദേവരായരുടെ വംശജനായ അന്തരിച്ച സിദ്ധ ഡോക്റ്റർ രാജേന്ദ്ര ഭൂപതി രായർ ഒരിക്കൽ തന്‍റെ അനുഭവം പങ്കു വച്ചിരുന്നു. ക്യാൻസർ ചികിത്സയിലും ബ്രെയിൻ ട്യൂമർ ചികിത്സയിലും അഗ്രഗണ്യനായിരുന്നു ഡോ.രാജേന്ദ്ര ഭൂപതി രായർ. ഇങ്ങനെ മരുന്നുണ്ടാക്കാൻ ഒരേ സമയം നിരവധി അമ്മമാരിൽ നിന്ന് അമ്മിഞ്ഞപ്പാൽ ശേഖരിച്ചിരുന്നു.ജാതിയോ മതമോ അല്ല,അമ്മ ആരോഗ്യവതിയാണോ എന്നു മാത്രമേ അന്ന് ചിന്തിച്ചിരുന്നുളളൂ. ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിദ്ധവൈദ്യത്തിൽ ഇങ്ങനെ നിരവധി അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച് അത്യപൂർവ മരുന്നുകൾ ഉണ്ടാക്കുന്നുണ്ട്. അഗസ്ത്യർ, ഭോഗനാഥ സിദ്ധർ, പുലസ്ത്യ മുനി തുടങ്ങിയവരുടെയെല്ലാം സിദ്ധ ഗ്രന്ഥങ്ങളിൽ മുലപ്പാൽ ഉപയോഗിച്ചുള്ള മരുന്നുകളെ പറ്റി തമിഴ് പാടലുകൾ ഉണ്ട്.

എന്നു മാത്രമല്ല പൈതങ്ങൾക്ക് നൽകുന്ന പല സിദ്ധ മരുന്നുകളും മുലപ്പാൽ അനുപാനം ആണ്.അത് സ്വന്തം അമ്മയുടേതാകണം എന്ന് എവിടെയും പറയുന്നില്ല. അമ്മ രോഗിണിയാണെങ്കിൽ സ്വന്തം കുഞ്ഞിനും മുലപ്പാൽ നൽകുന്നത് അഭികാമ്യമല്ല. രക്താർബുദ ബാധിതയായ അമ്മ തന്‍റെ കുഞ്ഞിനെ മുലയൂട്ടിയതു കൊണ്ടു മാത്രം ജനിച്ചപ്പോൾ പൂർണാരോഗ്യവാനായ ആൺകുഞ്ഞ് അഞ്ചാം മാസത്തിൽ മരിച്ചു പോയത് ഈരാറ്റുപേട്ടയിലാണ്.

സോറിയാസിസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങളുള്ള അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടിയാലും ആ രോഗാണുക്കൾ കുഞ്ഞുങ്ങളിൽ വളരെ വേഗം പടർന്നു പിടിക്കുകയും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി അത് ബാധിക്കുകയും ചെയ്യും. അതു കൊണ്ട് ആരോഗ്യമുള്ള അമ്മമാർ ദുരന്തബാധിതരായ കുഞ്ഞുങ്ങളെ മുലയൂട്ടട്ടെ...അജ്ഞതയുടെ ബാൻ കാർഡ് ഉയർത്തിക്കാട്ടി അവരെ തടയാതിരിക്കുക.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം