Special Story

ബ​ജ​റ്റ്, ഹ​ർ​ത്താ​ൽ, പ്ര​തി​പ​ക്ഷം...

സം​സ്ഥാ​ന ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക​യും ഇ​ന്ധ​ന വി​ല​യി​ൽ സെ​സാ​യി ര​ണ്ടു രൂ​പ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രേ സം​സ്ഥാ​ന​ത്ത് തീ​പ്പൊ​രി പാ​യി​ച്ച്, അ​തി​ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം കൂ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു; ഈ ​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ സ​മ​രം ന​ട​ത്തു​മെ​ങ്കി​ലും ഹ​ർ​ത്താ​ൽ ഉ​ണ്ടാ​വി​ല്ല എ​ന്ന്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ങ്ങി​നെ​യാ​രു നി​ല​പാ​ടെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് ജ്യോ​ത്സ്യന് ഒ​രു കാ​ഴ്ച​പ്പാ​ടു​ണ്ട്.

വണ്ടി​ക​ൾ ത​ട​ഞ്ഞും, ക​ട​ക​ൾ അ​ട​പ്പി​ച്ചും, ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന ഹ​ർ​ത്താ​ൽ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​ക്ര​മം ഭ​യ​ന്നാ​ണ് വി​ജ​യി​ക്കു​ന്ന​ത്. ഏ​താ​നും ക​രി​ങ്ക​ൽ ചീ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ആ​ളി​ല്ലാ പാ​ർ​ട്ടി​ക്കു പോ​ലും ഒ​രു ഹ​ർ​ത്താ​ൽ വി​ജ​യ​പ്ര​ദ​മാ​ക്കാം.

ഏ​താ​നും മാ​സം മു​മ്പ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും പൊ​തു​മുത​ൽ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ, കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും അ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നും ഹൈ​ക്കോ​ട​തി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​യി​ലെ ഒ​രു നീ​തി​ന്യാ​യ പീ​ഠ​വും എ​ടു​ക്കാ​ത്ത അ​തി​ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി എ​ടു​ത്ത​ത്. പൊ​തു സ​മൂ​ഹ​വും ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു. ചെ​റി​യ പി​ശ​ക് ഉ​ണ്ടാ​യ​ത് പ്ര​തി​ക​ളി​ൽ ചി​ല​രെ​ങ്കി​ലും ഈ ​ഹ​ർ​ത്താ​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല എ​ന്ന​താ​ണ്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഒ​രു മു​ന്ന​റി​യി​പ്പാ​യി​രു​ന്നു ഇ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ ഇ​തു​മാ​യി കൂ​ട്ടി വാ​യി​ക്കേ​ണ്ട​താ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ലു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ ക​ര​ങ്ങ​ൾ നീ​ളു​ന്ന​ത് ത​ന്നി​ലേ​ക്കാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ന​ന്നാ​യ​റി​യാം. ഇ​ന്ന​ത്തെ യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യ എം.​എം. ഹ​സ​ൻ 10 വ​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​രം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന​ടു​ത്ത് 24 മ​ണി​ക്കൂ​ർ നീ​ണ്ട ഒ​രു നി​രാ​ഹാ​രം ന​ട​ത്തി, അ​ന്നേ പ​റ​ഞ്ഞ​താ​ണ് കോ​ൺ​ഗ്ര​സ് ഇ​നി ഹ​ർ​ത്താ​ലി​നെ​തി​രാ​ണ് എ​ന്ന്. അ​തി​നു​ശേ​ഷ​വും കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ല ഹ​ർ​ത്താ​ലു​ക​ളും മി​ന്ന​ൽ പ​ണി​മു​ട​ക്കു​ക​ളും ഇ​വി​ടെ ന​ട​ന്നു​വെ​ന്ന​താ​ണ് സ​ത്യം. താ​ടി​യു​ള്ള അ​പ്പൂ​പ്പ​നെ പേ​ടി​യു​ണ്ട് എ​ന്നാ​ണ് സു​ധാ​ക​ര​നും സു​ഹൃ​ത്തു​ക്ക​ളും ഇ​പ്പോ​ൾ എ​ടു​ത്ത തീ​രു​മാ​നം സൂ​ചി​പ്പി​ക്കു​ന്ന​ത്. "കോ​ൺ​ഗ്ര​സു​കാ​ർ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചാ​ൽ കൈ​യി​ൽ ക​ല്ലി​ല്ലെ​ങ്കി​ൽ അ​ട​ച്ച ക​ട​യും തു​റ​ക്കാം' എ​ന്ന് ഏ​തോ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ത​മാ​ശ​യാ​യി സൂ​ചി​പ്പി​ച്ചി​ട്ടു​മു​ണ്ടാ​യി​രു​ന്നു..!

മ​റ്റൊ​രു വി​ചി​ത്ര സം​ഭ​വ​മു​ണ്ടാ​യ​ത് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ വ​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്. മു​ഖ്യ​മ​ന്ത്രി വ​ന്നി​റ​ങ്ങു​ന്ന​തി​നു മു​മ്പ് ത​ന്നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സു​കാ​ർ പ​ലേ​ട​ത്തും പൊ​ക്കി​യെ​റി​യു​ന്ന ചി​ത്ര​ങ്ങ​ൾ പ​ല പ​ത്ര​ങ്ങ​ളി​ലും ക​ണ്ടു. 
മ​റ്റൊ​രു ചി​ത്രം ക​ണ്ട​ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന് കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ന​ർ​മം പ​ങ്കി​ട്ടു കൊ​ണ്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും എ​റ​ണാ​കു​ളം എം​പി ഹൈ​ബി ഈ​ഡ​ന്‍റേ​തു​മാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് എ​ന്താ ഇ​ങ്ങ​നെ ഒ​രു മ​നം മാ​റ്റം? ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ള പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ച​താ​ണ്. കാ​ര​ണം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ പു​തി​യൊ​രു വാ​ർ​ഡ് തു​റ​ന്ന​പ്പോ​ൾ ആ​ല​പ്പു​ഴ മു​ൻ എം​പി​യും, എ​ഐ​സി​സി സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യും, ഇ​പ്പോ​ൾ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക്ഷ​ണി​ച്ചി​ല്ല എ​ന്നാ​യി​രു​ന്നു പ​രാ​തി. ആ​ല​പ്പു​ഴ ന​ഗ​രം മു​ഴു​വ​ൻ വേ​ണു​ഗോ​പാ​ലി​ന്‍റെ ചി​ത്രം വ​ച്ച് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. വേ​ണു​ഗോ​പാ​ലി​നെ അ​പ​മാ​നി​ച്ച സ​ർ​ക്കാ​രി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യി​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞ സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ന​ട​ത്തി, പൊ​ലീ​സു​ക​രു​ടെ കൈ​യാ​ങ്ക​ളി​ക്ക് വി​ധേ​യ​രാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ മ​റ​ന്ന്, പൊ​ലീ​സി​ന്‍റെ ത​ലോ​ട​ലി​ന് അ​നു​വാ​ദം ന​ൽ​കി​യ മു​ഖ്യ​നോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ട് പൊ​ട്ടി​ച്ചി​രി​ക്കാ​ൻ ഇ​വ​ർ​ക്കെ​ല്ലാം എ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്നാ​ണ് പോ​തു​ജ​നം ചോ​ദി​ക്കു​ന്ന​ത്.
"ത​ല്ലു​കൊ​ള്ളാ​ൻ ചെ​ണ്ട​യും പ​ണം വാ​ങ്ങാ​ൻ മാ​രാ​രും' എ​ന്ന ഒ​റ്റ ഉ​ത്ത​ര​മാ​ണ് ജ്യോ​ത്സ്യന്‍റെ മ​റു​പ​ടി..!

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്