Special Story

നായക്ക് നേരെ പൊലീസുകാരന്‍റെ 'ലാത്തിച്ചാര്‍ജ്': എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

പാവപ്പെട്ടവനെ ആക്രമിക്കുന്നതു തുല്യമാണ് മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതയും. അതുമാത്രമല്ല, എല്ലാ കേസുകളിലും നിയമം പാലിക്കപ്പെടണമെന്നും ഉറപ്പാക്കണം

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരു പൊലീസുകാരന്‍ ലാത്തി കൊണ്ടു നായയെ തല്ലുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ കേസ് അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. ഇക്കാര്യത്തില്‍ കോടതി ഇടപെട്ടിരിക്കുന്നു. എഎസ്‌ഐ രവീന്ദ്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ഏതു നായക്കും ഒരു നല്ല ദിവസമുണ്ടാകുമെന്നു പറയുന്നതു വെറുതെയല്ല. 

എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ കേസ് അവസാനിപ്പിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നു കോടതി നിരീക്ഷിച്ചു. നിയമത്തെ മറികടക്കാന്‍ പൊലീസിന് അവകാശമില്ല. പൊലീസ് ജഡ്ജിയുടെ റോള്‍ എടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം പോലും നടത്താതെ ക്ലീന്‍ ചിറ്റ് നല്‍കുന്നതു പൊലീസിന്‍റെ ജോലിയല്ല. പൊതുജനങ്ങള്‍ക്കു നിയമനടപടികളിലുളള വിശ്വാസം പോലും നഷ്ടപ്പെടുമെന്നും കോടതി പറഞ്ഞു.

പാവപ്പെട്ടവനെ ആക്രമിക്കുന്നതു തുല്യമാണ് മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതയും. അതുമാത്രമല്ല, എല്ലാ കേസുകളിലും നിയമം പാലിക്കപ്പെടണമെന്നും ഉറപ്പാക്കണം. എന്നാല്‍ നായക്ക് കാര്യമായ പരുക്കളൊന്നുമില്ലെന്നും, സ്വരക്ഷയെ കരുതിയാണ് ലാത്തി കൊണ്ടു തല്ലിയതെന്നുമാണു പൊലീസിന്‍റെ വിശദീകരണം. മാത്രവുമല്ല നായ ആക്രമകാരിയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്തായാലും ഫെബ്രുവരി ഇരുപതിനു മുമ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഫ്രാബാദ് സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്