Special Story

ഇ​ന്ന​സെ​ന്‍റ് എ​ന്ന "മ​രു​ന്ന് '

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന​സെ​ന്‍റ് വ​രു​ന്ന​ത് ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി വാ​ര്യ​ർ കാ​ണു​ന്ന​ത്

#എം.ബി. സന്തോഷ്

ആ​ണ്ടു​ക​ൾ​ക്ക​പ്പു​റ​മാ​ണ്. ഏ​റെ​ക്കു​റെ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടെ​ങ്കി​ലും അ​പ്പു​റ​ത്ത്. എ​ന്നു​വ​ച്ചാ​ൽ, അ​ന്ന് ഇ​ന്ന​സെ​ന്‍റി​നെ അ​ർ​ബു​ദ​ത്തി​ന്‍റെ ഞ​ണ്ടി​ൻ ന​ഖ​ങ്ങ​ൾ പി​ടി​മു​റു​ക്കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല.

പി​ൽ​ക്കാ​ല​ത്ത് കോ​ഴി​ക്കോ​ട് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്റ്റ​റും കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ളു​മാ​യ ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി വാ​ര്യ​ർ അ​ക്കാ​ല​ത്തൊ​രി​ക്ക​ൽ, ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് ഇ​ന്ന​സെ​ന്‍റി​നെ കാ​ണു​ന്നു. സ്വാ​ഭാ​വി​ക​മാ​യും പ​രി​ച​യ​പ്പെ​ട്ടു. "പു​റ​പ്പെ​ട്ടു, പു​റ​പ്പെ​ട്ടു, പു​റ​പ്പെ​ട്ടി​ട്ട് അ​ര​മ​ണി​ക്കൂ​റാ​യി. കു​റ​ച്ചൂ​ടെ നേ​ര​ത്തെ പു​റ​പ്പെ​ട​ണോ?' എ​ന്ന "റാം​ജി റാ​വ് സ്പീ​ക്കി​ങി'​ലെ മാ​ന്നാ​ർ മ​ത്താ​യി മു​ത​ൽ "അ​ടി​ച്ചു മോ​ളേ' എ​ന്ന "കി​ലു​ക്ക'​ത്തി​ലെ കി​ട്ടു​ണ്ണി വ​രെ ഇ​ന്ന​സെ​ന്‍റി​നെ കാ​ണു​മ്പോ​ൾ ഇ​പ്പോ​ൾ പോ​ലും നി​റ​ചി​രി​യോ​ടെ ഓ​ർ​ക്ക​പ്പെ​ടു​മ്പോ​ൾ അ​ക്കാ​ല​ത്തെ അ​വ​സ്ഥ പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ന​സെ​ന്‍റ് വ​രു​ന്ന​ത് ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി വാ​ര്യ​ർ കാ​ണു​ന്ന​ത്. അ​വി​ടെ വേ​റെ മ​ല​യാ​ളി​ക​ളാ​രും അ​പ്പോ​ഴി​ല്ല. വാ​ര്യ​ർ ( "ദേ​വാ​സു​ര'​ത്തി​ലേ​യും "രാ​വ​ണ​പ്ര​ഭു'​വി​ലേ​തു​മ​ല്ല!) അ​ദ്ദേ​ഹ​ത്തെ നോ​ക്കി പ​രി​ച​യ​ഭാ​വ​ത്തി​ൽ ചി​രി​ച്ചു. "ന​മ്മ​ളാ​രാ​ണാ​വോ?' എ​ന്ന് ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യം. പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ക​മ​ന്‍റ് : "നി​ങ്ങ​ളെ​യൊ​ന്നും കാ​ണാ​നു​ള്ള യോ​ഗ​മി​ല്ലാ​തി​രി​ക്ക​ട്ടെ!'

ഡോ. ​വാ​ര്യ​ർ പ​റ​യു​ന്നു: "അ​നേ​കം രോ​ഗി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ൾ ഞാ​ൻ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. രോ​ഗം വീ​ണ്ടും വീ​ണ്ടും വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​നെ നേ​രി​ട്ട രീ​തി രോ​ഗ​ത്തി​നു മു​മ്പി​ൽ പ​ത​റി​പ്പോ​കു​ന്ന​വ​ർ​ക്കു മാ​തൃ​ക​യാ​ണ്. അ​വ​സാ​നം ഈ ​ലോ​ക​ത്തു നി​ന്നു പോ​കാ​നി​ട​യാ​യ​തി​നു കാ​ര​ണം കാ​ൻ​സ​ർ അ​ല്ലാ​യി​രു​ന്നു എ​ന്ന​റി​യു​മ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ശ്വാ​സം. രോ​ഗി​ക​ളു​ടെ​യും എ​ന്നെ മാ​തി​രി​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹം കാ​ൻ​സ​റി​ന് കീ​ഴ​ട​ങ്ങി​ക്കൂ​ടാ. ആ ​ഓ​ർ​മ​ക​ൾ അ​വ​ർ​ക്ക് ഇ​നി​യും ജീ​വി​ക്കാ​നും പൊ​രു​താ​നു​മു​ള്ള ആ​വേ​ശ​മാ​യി നി​ല നി​ൽ​ക്ക​ട്ടെ'.

"ഇ​ന്ന​സെ​ന്‍റ് എ​ന്‍റെ വെ​റു​മൊ​രു രോ​ഗി ആ​യി​രു​ന്നി​ല്ല, ഉ​റ്റ സു​ഹൃ​ത്ത് കൂ​ടി​യാ​യി​രു​ന്നു. ആ ​ചി​രി​യും ന​ര്‍മ​വും ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. അ​ദ്ദേ​ഹം മ​രി​ച്ചു​കി​ട​ക്കു​ന്ന​തു കാ​ണാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല'-​ഇ​ന്ന​സെ​ന്‍റി​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു കൂ​ടി​യാ​യ, അ​ദ്ദേ​ഹ​ത്തി​ന് കാ​ൻ​സ​ർ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ വി​കാ​ര​ഭ​രി​ത​നാ​കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല.

"ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​ല​യാ​ളി​ക​ളെ​ല്ലാം ദുഃ​ഖി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ ​മ​ര​ണം ത​ള​ര്‍ത്തു​ന്ന ഒ​രു വി​ഭാ​ഗ​മു​ണ്ടെ​ങ്കി​ല്‍ അ​ത് കാ​ന്‍സ​ര്‍ രോ​ഗി​ക​ളാ​യി​രി​ക്കും. ഇ​ന്ന​സെ​ന്‍റ് വി​ട​വാ​ങ്ങി​യ​ത് കാ​ന്‍സ​ര്‍ മ​ട​ങ്ങി​വ​ന്ന​തു കൊ​ണ്ട​ല്ല. കൊ​വി​ഡും തു​ട​ര്‍ന്നു​ണ്ടാ​യ അ​നു​ബ​ന്ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​മാ​ണ് മ​ര​ണ​കാ​ര​ണം'- ഡോ. ​ഗം​ഗാ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

"കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി' എ​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ ചി​കി​ത്സാ​നു​ഭ​വം "മാ​തൃ​ഭൂ​മി ബു​ക്സ് ' പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ള്ള​ത് 21ാം പ​തി​പ്പാ​ണ്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ജ​ന​കീ​യ പു​സ്ത​ക​മാ​യാ​ണ് അ​ത് മാ​റു​ന്ന​ത്. ഈ ​കൃ​തി എ​ഴു​തി​യ​ത് ശ്രീ​കാ​ന്ത് കോ​ട്ട​യ്ക്ക​ലാ​ണ്.

പു​സ്ത​ക​ത്തെ​പ്പ​റ്റി ഡോ. ​ഗം​ഗാ​ധ​ര​ൻ കു​റി​ക്കു​ന്ന​ത് ഇ​ങ്ങ​നെ: "ഇ​ന്ന​സെ​ന്‍റ് എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കാ​ന്‍സ​റി​നു​ള്ള മ​രു​ന്നാ​ണ്. ഒ​രു ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തി​നെ​ക്കാ​ള്‍ ഫ​ല​മു​ണ്ടാ​യി​രി​ക്കും ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ പ​വ​ന്‍ മാ​റ്റു​ള്ള ഫ​ലി​ത​ത്തി​ലൂ​ടെ കാ​ന്‍സ​റി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞാ​ല്‍ എ​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. ഇ​ന്ന​സെ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ല്‍ രോ​ഗ​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫ​ലി​ത​പൂ​ര്‍ണ​മാ​യ സ​മീ​പ​നം ചി​കി​ത്സ​യെ​ക്കാ​ള്‍ ഗു​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​നി​ക്ക് ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​ന്‍ സാ​ധി​ക്കും. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഒ​രു​പാ​ട് രാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​തു​ണ്ടാ​ക്കി. മ​രു​ന്നു​ക​ളു​ടെ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി​യി​ട്ടു​ണ്ട്. ത​ന്‍റെ അ​തേ മ​നോ​ഭാ​വ​മാ​ണ് ഇ​ന്ന​സെ​ന്‍റ് ഇ​പ്പോ​ള്‍ ഈ ​ഓ​ര്‍മ​ക്കു​റി​പ്പു​ക​ളി​ലൂ​ടെ സ​മാ​ന അ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍ക്ക് പ​ക​ര്‍ന്നു​കൊ​ടു​ക്കു​ന്ന​ത് '.

"കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി' ക​ന്ന​ഡ​യി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് നി​റ​ഞ്ഞ സ​ന്തോ​ഷം' - ക​ന്ന​ഡ വി​വ​ർ​ത്ത​ക മാ​യ ബി. ​നാ​യ​ർ ഇ​ന്ന​സെ​ന്‍റു​മാ​യു​ള്ള ആ​ദ്യ ഫോ​ൺ സം​ഭാ​ഷ​ണം ഓ​ർ​ത്തെ​ടു​ത്ത​ത് "ദി ​ഫോ​ർ​ത്തി'​ലെ എ.​പി. ന​ദീ​റ​യോ​ടാ​ണ്. "2018 മെ​യി​ലാ​ണ് വി​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ന​വം​ബ​ർ ആ​യ​പ്പോ​ഴേ​ക്കും വി​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി. അ​ങ്ങ​നെ "ക്യാ​ൻ​സ​ർ​ഗേ ഹ​സി ഔ​ഷ​ധ' (ക്യാ​ന്‍സ​റി​ന് ചി​രി ഔ​ഷ​ധം) എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ "സാ​വി​ന മ​നേ​യ ക​ദ​വ ത​ട്ടി' എ​ന്ന പു​സ്ത​കം ബം​ഗ​ളൂ​രു​വി​ൽ ഇ​ന്ന​സെ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കാ​ൻ​സ​ർ വാ​ർ​ഡി​ലെ അ​നു​ഭ​വം ക​ന്ന​ഡ ഭാ​ഷ​യി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​തോ​ടെ ഇ​ന്ന​സെ​ന്‍റി​നും പു​സ്ത​ക​ത്തി​നും ക​ർ​ണാ​ട​ക​ത്തി​ലും ആ​രാ​ധ​ക​രാ​യി'.

എം​പി​യാ​യ ശേ​ഷം ലോ​ക്സ​ഭ​യി​ലെ ആ​ദ്യ പ്ര​സം​ഗ​ത്തി​ല്‍ ത​ന്നെ കാ​ന്‍സ​ര്‍ രോ​ഗ​ത്തെ​ക്കു​റി​ത്തെ​ക്കു​റി​ച്ചും മു​ന്‍കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞു ചി​കി​ത്സി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും ഇ​ന്ന​സെ​ന്‍റ് പ്ര​സം​ഗി​ച്ചു. ആ ​പ്ര​സം​ഗം കേ​ട്ട് അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ദ്യം എ​ത്തി​യ​ത് സോ​ണി​യ ഗാ​ന്ധി​യാ​യി​രു​ന്നു. "കാ​ന്‍സ​ര്‍ വാ​ര്‍ഡി​ലെ ചി​രി' ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ലേ​ക്കു മൊ​ഴി മാ​റ്റി​യ​പ്പോ​ള്‍ ഡ​ല്‍ഹി​യി​ലെ​ത്തി ആ​ദ്യം സ​മ്മാ​നി​ച്ച​തും സോ​ണി​യ ഗാ​ന്ധി​ക്കാ​യി​രു​ന്നു.

ഇ​ന്ന​സെ​ന്‍റി​ന് മാ​ത്രം ക​ഴി​യു​ന്ന ആ​ത്മ​പ​രി​ഹാ​സ​ത്തി​ന്‍റെ ഒ​രു​ദാ​ഹ​ര​ണം: ക്രി​സ്ത്യാ​നി ആ​യ ഒ​രാ​ളു​ടെ മ​ര​ണ​വീ​ട്ടി​ൽ ഒ​രി​ക്ക​ൽ ഞാ​നും ആ​ലീ​സും ഒ​രു​മി​ച്ച് പോ​യി. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പു​രോ​ഹി​ത​ൻ വ​ന്ന് പ്രാ​ർ​ഥ​ന തു​ട​ങ്ങി. "ഞാ​ൻ എ​ന്‍റെ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി. ഞാ​ൻ ന​ല്ല​വ​ണ്ണം യു​ദ്ധം ചെ​യ്തു. ക​ർ​ത്താ​വ് പ​റ​ഞ്ഞു, നീ ​എ​ന്നോ​ടു കൂ​ടി പ​റു​ദീ​സ​യി​ൽ ആ​യി​രി​ക്കും. ദൈ​വ​ത്തി​ന് ഏ​റെ ഇ​ഷ്ട​മു​ള്ള​വ​രെ ദൈ​വം നേ​ര​ത്തെ വി​ളി​ക്കു​ന്നു'.

തി​രി​ച്ചു​ള്ള യാ​ത്ര​യി​ൽ ഞാ​ൻ ഒ​ന്നും മി​ണ്ടാ​തെ പു​റ​ത്തേ​ക്കു നോ​ക്കി ഇ​രു​ന്നു. പ​രേ​ത​ന്‍റെ മു​മ്പി​ൽ വ​ച്ച് പു​രോ​ഹി​ത​ൻ ചെ​യ്ത പ്രാ​ർ​ഥ​ന​യി​ൽ എ​നി​ക്ക് എ​ന്തോ പ​ന്തി​കേ​ടു തോ​ന്നി. പെ​ട്ടെ​ന്നാ​ണ് ക​ൺ​മു​ന്നി​ലേ​ക്ക് സെ​ബാ​സ്ത്യാ​നോ​സ് പു​ണ്യാ​ള​ന്‍റെ ക​പ്പേ​ള വ​ന്ന​ത്. ഞാ​ൻ ആ ​ക​പ്പേ​ള​യി​ലേ​ക്ക് നോ​ക്കി ന​ന്നാ​യി കൊ​ഞ്ഞ​നം കാ​ണി​ച്ചു.

ആ​ലീ​സി​ന് ഒ​ന്നും മ​ന​സി​ലാ​യി​ല്ല. അ​വ​ൾ പ​രി​ഭ്രാ​ന്തി​യോ​ടെ ചോ​ദി​ച്ചു: "നി​ങ്ങ​ൾ എ​ന്താ​യീ കാ​ണി​ക്കു​ന്ന​ത്?'

ദൈ​വ​കോ​പ​ത്തി​ന്‍റെ പേ​ടി അ​വ​ളു​ടെ വാ​ക്കു​ക​ളി​ലും ഭാ​വ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു. ഞാ​ൻ ആ​ലീ​സി​നോ​ട് പ​റ​ഞ്ഞു: "നീ ​കേ​ട്ടി​ല്ലേ മ​ര​ണ​വീ​ട്ടി​ലെ പ്രാ​ർ​ഥ​ന? ദൈ​വ​ത്തി​ന് ഏ​റെ ഇ​ഷ്ട​മു​ള്ള​വ​രെ നേ​ര​ത്തെ വി​ളി​ക്കു​മെ​ന്ന്. അ​ല്ലെ​ങ്കി​ൽ​ത്ത​ന്നെ ന​മു​ക്ക് കാ​ൻ​സ​ർ ആ​ണ്. ഇ​നി ദൈ​വ​ത്തി​ന് ന​മ്മ​ളോ​ടു​ള്ള ഇ​ഷ്ടം കൂ​ടു​ക​യും കൂ​ടി ചെ​യ്താ​ൽ എ​ന്താ​കും അ​വ​സ്ഥ‍? ദൈ​വ​ത്തി​ന് ന​മ്മ​ളോ​ട് കു​റ​ച്ച് ദേ​ഷ്യം കി​ട​ന്നോ​ട്ടെ എ​ന്ന് ക​രു​തി ചെ​യ്ത​താ​ണ് '.

അ​തു​കേ​ട്ട് ആ​ലീ​സ് എ​ന്‍റെ ക​ണ്ണി​ലേ​ക്ക് ത​ന്നെ നോ​ക്കി ഇ​രു​ന്നു. കു​റ​ച്ച് ക​ഴി​ഞ്ഞ് കൊ​ച്ചു​ത്രേ​സ്യ പു​ണ്യാ​ള​ത്തി​യു​ടെ ക​പ്പേ​ള വ​ന്നു. അ​പ്പോ​ൾ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി അ​തി​നെ നോ​ക്കി ആ​ലീ​സും കൊ​ഞ്ഞ​നം കു​ത്തു​ന്നു! അ​ത് ക​ണ്ട​പ്പോ​ൾ ഒ​രു കാ​ര്യം മ​ന​സി​ലാ​യി: "പ​റു​ദീ​സ​യി​ൽ എ​ന്തൊ​ക്കെ കാ​ത്തി​രി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ലും മ​നു​ഷ്യ​ൻ മ​ര​ണ​ത്തെ ഭ​യ​ക്കു​ന്നു. ഈ ​ഭൂ​മി​യി​ലെ ജീ​വി​ത​ത്തെ സ്നേ​ഹി​ക്കു​ന്നു!'

"ദൈ​വ​ത്തെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത് ' എ​ന്ന ഇ​ന്ന​സെ​ന്‍റ് ക​ഥ​ക​ൾ പു​സ്ത​ക​രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി​യ​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സു​ഹൃ​ത്തു​മാ​യ സെ​ന്നി വ​ർ​ഗീ​സാ​ണ്. ഒ​രി​ക്ക​ൽ ഇ​ന്ന​സെ​ന്‍റി​നെ തൃ​ശൂ​ർ ഹാ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​വേ സെ​ന്നി ക​ണ്ടു. ന​ടു​വേ​ദ​ന​യ്ക്കാ​ണ് ചി​കി​ത്സ. ആ​ശു​പ​ത്രി​യി​ൽ ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തു​ന്നു. ഒ​രാ​ളോ​ടു പോ​ലും മു​ഷി​ച്ചി​ലി​ല്ല. മ​ക​ൾ​ക്കൊ​പ്പം എ​ത്തി​യ ഒ​രു പി​താ​വ് ആ​ശു​പ​ത്രി​യി​ലെ ചെ​ല​വ് സം​ബ​ന്ധി​ച്ച് എ​ന്തോ പ​റ​ഞ്ഞു. ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ: "ന​ടു​വേ​ദ​ന എ​നി​ക്കു വ​ന്ന​തു ന​ന്നാ​യി. എ​ന്‍റെ കാ​റി​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ത്ര ല​ക്ഷം ചെ​ല​വാ​ക്കേ​ണ്ടി വ​ന്നേ​നെ?!'

ശ്രീ​കാ​ന്ത് കോ​ട്ട​യ്ക്ക​ൽ കു​റി​ച്ച ഒ​ര​നു​ഭ​വം:

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ച്ച സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​വ​ന്‍റെ അ​മ്മ മ​ര​ണ​ത്തി​ലേ​ക്കു പോ​യി​ക്കൊ​ണ്ടി​രി​ക്കെ അ​വ​ർ​ക്കൊ​പ്പം ഒ​രു സു​ഹൃ​ത്തി​നെ​പ്പോ​ലെ നി​ന്നു. അ​വ​നി​പ്പോ​ൾ കു​റ​ച്ചു കൂ​ടി മു​തി​ർ​ന്നു. ഇ​ന്ന​സെ​ന്‍റ് മ​രി​ച്ച വാ​ർ​ത്ത വ​ന്ന​പ്പോ​ൾ അ​വ​ൻ വാ​ട്ട്സാ​പ്പി​ൽ ഇ​ങ്ങി​നെ കു​റി​ച്ചു: "കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി' എ​ന്‍റെ അ​മ്മ​യു​ടെ അ​വ​സാ​ന ദി​ന​ങ്ങ​ളി​ലും അ​വ​രെ ചി​രി​പ്പി​ക്കാ​ൻ എ​ന്നെ സ​ഹാ​യി​ച്ചു'.

ഈ​യി​ടെ കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച പ്രി​യ സു​ഹൃ​ത്ത് എ​സ്. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ അ​നു​ഭ​വം നേ​ര​ത്തെ പ​ങ്കു​വ​ച്ച​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഉ​ൾ​പ്പെ​ടെ "കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി' സി​ദ്ധൗ​ഷ​ധ​ത്തി​ന്‍റെ ഗു​ണം ചെ​യ്ത​ത് നേ​രി​ട്ട​റി​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സ്പീ​ക്ക​റാ​യി​രു​ന്ന ജി. ​കാ​ർ​ത്തി​കേ​യ​നും ആ "​മ​രു​ന്ന്' ആ​ഗ്ര​ഹി​ച്ചി​രു​ന്ന​വ​രാ​ണ്.

"പ​ത്താം​നി​ല​യി​ലെ തീ​വ​ണ്ടി' ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ട​നാ​യി ഇ​ന്ന​സെ​ന്‍റ് ഇ​നി​യും നി​ല​നി​ൽ​ക്കു​മെ​ന്നു​റ​പ്പാ​ണ്. പ​ക്ഷേ, ചി​രി​ച്ചു​കൊ​ണ്ടും രോ​ഗം മ​റ​ച്ചു​വ​യ്ക്കാ​തെ​യും ഇ​ട​പെ​ട്ട ഇ​ന്ന​സെ​ന്‍റും "കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി'​യും അ​തി​നേ​ക്കാ​ൾ കാ​ലം അ​ർ​ബു​ദ അ​തി​ജീ​വ​ന പ്ര​ചോ​ദ​ന​മാ​യും മ​രു​ന്നാ​യും നി​ല​കൊ​ള്ളും. സം​ശ​യ​മേ​യി​ല്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ