കൂടൽമാണിക്യം ശ്രീഭരതസ്വാമി ക്ഷേത്രം. 
Special Story

സവിശേഷതകൾ നിറഞ്ഞ കൂടൽമാണിക്യം ഉത്സവം

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട: തൃശൂർ പൂരം കഴിഞ്ഞാൽ ഒരു ദേശം ഒന്നാകെ പത്തു ദിവസങ്ങളിലായി ആഘോഷിക്കുന്ന ശ്രീ കൂടൽമാണിക്യം ഉത്സവത്തിന് കൊടിയേറിയതോടെ നഗരം ഉത്സവലഹരിയിലായി. സവിശേഷതകൾ നിറഞ്ഞ ആചാരങ്ങളും ആഘോഷങ്ങളും താന്ത്രിക ചടങ്ങുകളും കൊണ്ട് സമ്പന്നമാണ് കേരളത്തിലെ അപൂർവം ഭരത ക്ഷേത്രങ്ങളിലൊന്നായ കൂടൽമാണിക്യം.

ഉത്സവത്തിന്‍റെ കാര്യത്തിലും ഈ സവിശേഷത കാണാം. തൃശൂർ പൂരം കഴിഞ്ഞ് പിറ്റേ ദിവസം ഉത്രം നാളിലാണ് സംഗമേശോത്സവത്തിന്‍റെ കൊടിയേറ്റം.

തുടർന്നുള്ള 10 ദിവസം രാവും പകലും തുടർച്ചയായി ഇവിടെ ആഘോഷങ്ങളുടെ പൊടിപൂരമാണ്. പുലർച്ചെ 3 ന് നട തുറന്ന് പൂജാകർമ്മങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ശേഷം ക്ഷേത്രത്തിന്‍റെ കിഴക്കേ നടപ്പുരയിൽ ആരംഭിക്കുന്ന കാഴ്ച്ച ശീവേലി തെക്കേ നടയിലൂടെ കൊട്ടിക്കയറി പടിഞ്ഞാറേ നടപ്പുരയിൽ എത്തുമ്പോൾ നേരം നട്ടുച്ചയായിട്ടുണ്ടാകും. പിന്നീട് കുലീപിനീ തീർഥക്കരയിലൂടെ വന്ന് ചെമ്പട കൊട്ടി വീണ്ടും കിഴക്കേ നടപ്പുരയിൽ എത്തിയാണ് സമാപിക്കുക.

15 ആനകളോടൊപ്പം, കോലം കയറ്റി എഴുന്നെള്ളിക്കുന്ന ആനയുടെ ഇരുവശത്തുമായി 2 ഉള്ളാനകളും കൂടി മൊത്തം 17 കരിവീരന്മാരാണ് ദിവസവും എഴുന്നെള്ളിപ്പിന് ഉണ്ടാവുക.ഉച്ചയോടെ പടിഞ്ഞാറെ നടപ്പുരയിൽ ഓട്ടൻതുള്ളലും മതിൽക്കെട്ടിനകത്തുള്ള സംഗമം വേദിയിലും, Sമതിൽക്കെട്ടിനു പുറത്തുള്ള സ്പെഷൽ പന്തലിലും കലാപരിപാടികൾ ആരംഭിക്കും. രാത്രി 9.30 നാണ് വിളക്കിന് എഴുന്നെള്ളിക്കുക. അതിനും 17 ആനകൾ ഉണ്ടാകും.

തുടർന്ന് രാത്രി 12 ന് അരങ്ങേറുന്ന കഥകളി തീരുമ്പോഴേക്കും കിഴക്ക് സൂര്യൻ ഉദിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും. അപ്പോഴേക്കും ശീവേലി എഴുന്നെള്ളിപ്പിനുള്ള ഒരുക്കങ്ങൾ കിഴക്കേ നടപ്പുരയിൽ തുടങ്ങിയിരിക്കും. ഉത്സവം നടക്കുന്ന പത്തു ദിവസം രണ്ടു നേരവും പുറത്തേക്ക് എഴുന്നെള്ളുന്ന സംഗമേശനെ കണ്ട് തൊഴാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്താറുള്ളത്.ശ്രീ കൂടൽമാണിക്യം ക്ഷേത്രം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ