kerala schools 
Special Story

ന​വ​കേ​ര​ള​ത്തി​ന് ജ​ന​കീ​യ പാ​ഠ്യ​പ​ദ്ധ​തി

കേ​ര​ള സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യും

#വി. ​ശി​വ​ൻ​കു​ട്ടി, പൊ​തു വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ വ​കു​പ്പു മ​ന്ത്രി

സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു ശേ​ഷം ന​ട​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട്- 2023 (സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം) പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​ണ്. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (2020) പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും, ഒ​രു ദ​ശാ​ബ്ദ​ത്തി​ന് മു​മ്പു ന​ട​ത്തി​യ പ​രി​ഷ്‌​ക​ര​ണ​ത്തി​ൽ കാ​ലി​ക മാ​റ്റ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ലേ​ക്ക് കേ​ര​ളം നീ​ങ്ങി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം, പ്രീ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം, അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം, മു​തി​ര്‍ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സം എ​ന്നീ 4 മേ​ഖ​ല​ക​ളി​ലാ​ണ് പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടാ​ണ് ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. മ​റ്റു​ള്ള​വ ഒ​ക്റ്റോ​ബ​ര്‍ 9ന് ​പ്ര​കാ​ശ​നം ചെ​യ്യും.

1997ലാ​ണ് അ​ന്നേ​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഠ​ന​രീ​തി​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റം വ​രു​ത്തി​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ള്‍ ത​ന്നെ അ​റി​വ് നി​ര്‍മി​ക്കു​ന്നു എ​ന്ന സ​ങ്ക​ല്‍പ്പ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്ത ആ ​സ​മീ​പ​നം കു​ട്ടി​ക​ളു​ടെ പ​ക്ഷ​ത്തു നി​ന്നു​ള്ള​തും പ്ര​വ​ര്‍ത്ത​നാ​ധി​ഷ്ഠി​ത​വു​മാ​യി​രു​ന്നു. പ​രി​സ​ര​ബ​ന്ധി​ത സ​മീ​പ​നം, പ്ര​ശ്‌​നോ​ന്നി​ത സ​മീ​പ​നം, ബ​ഹു​മു​ഖ ബു​ദ്ധി, വി​മ​ര്‍ശ​നാ​ത്മ​ക ബോ​ധ​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍കി​യ​താ​യി​രു​ന്നു 2007ലെ ​പാ​ഠ്യ​പ​ദ്ധ​തി. 2013ല്‍ ​ഉ​ള്ള​ട​ക്കം, പ​ഠ​ന​നേ​ട്ടം എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍കി ഇ​ത് പ​രി​ഷ്‌​ക​രി​ച്ചു. ഇ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് (2023) സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍ഷം പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്‍പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് ല​ഭ്യ​മാ​കും.

പ​ര​മാ​വ​ധി ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് രൂ​പീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന് അ​ഭി​മാ​ന​പൂ​ര്‍വം അ​റി​യി​ക്ക​ട്ടെ. കേ​ര​ളം എ​ക്കാ​ല​ത്തും പൊ​തു​വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തി​യ​ത് ജ​ന​കീ​യ അ​ഭി​പ്രാ​യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ്. ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കും വി​ധം ല​ക്ഷോ​പ​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ടും വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​ച്ചു​മാ​ണ് ഇ​തി​ന് രൂ​പം ന​ല്‍കു​ന്ന​ത്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ നി​ല​പാ​ട് രൂ​പീ​ക​രി​ക്കാ​ൻ 26 ഫോ​ക്ക​സ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ചു. അ​വ​ർ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍, ജ​ന​കീ​യ ച​ര്‍ച്ച​ക​ള്‍, 30 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ ക്ലാ​സ് മു​റി​യി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ ഒ​രു​ക്കി​യ ടെ​ക്പ്ലാ​റ്റ്‌​ഫോം എ​ന്നി​വ​യു​ടെ ക​രു​ത്തി​ലാ​ണ് ച​ട്ട​ക്കൂ​ട് രൂ​പീ​ക​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം വ​ലി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ലോ​ക​ക്ര​മ​ത്തി​ല്‍ കേ​ര​ളം ന​ല്‍കു​ന്ന മി​ക​ച്ച മാ​തൃ​ക​യാ​ണ് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ പൂ​ര്‍ത്തി​യാ​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട്. അ​തി​ല്‍ത്ത​ന്നെ കു​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​ന്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക​ള്‍ ലോ​ക​ത്താ​ദ്യ​മാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ല്‍ സ്‌​കൂ​ള്‍പ്രാ​പ്യ​ത ഒ​രു പ്ര​ശ്‌​ന​മാ​യി തു​ട​രു​മ്പോ​ള്‍ സ്‌​കൂ​ള്‍ പ്രാ​യ​ത്തി​ലു​ള്ള ഏ​താ​ണ്ടെ​ല്ലാ കു​ട്ടി​ക​ളെ​യും സ്‌​കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​വ​ര്‍ക്ക് 12 വ​ര്‍ഷം നീ​ളു​ന്ന വി​ദ്യാ​ഭ്യാ​സ​ഘ​ട്ടം പൂ​ര്‍ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​നി​യു​ള്ള മു​ന്നേ​റ്റം എ​ല്ലാ കു​ട്ടി​ക​ള്‍ക്കും തു​ല്യ​ത​യി​ല്‍ ഊ​ന്നി​യു​ള്ള ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്.

കേ​ര​ളം ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ളെ നി​ല​നി​ര്‍ത്തു​ക​യും പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ക​യും ഭാ​വി ആ​വ​ശ്യ​ങ്ങ​ളെ നി​റ​വേ​റ്റാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ജ​നാ​ധി​പ​ത്യം, മ​ത​നി​ര​പേ​ക്ഷ​ത, സാ​മൂ​ഹി​ക​നീ​തി, തു​ല്യ​ത, ശാ​സ്ത്രാ​വ​ബോ​ധം എ​ന്നി​വ​യി​ലാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യ​വും മാ​ര്‍ഗ​വും അ​ടി​യു​റ​ച്ചി​രി​ക്കേ​ണ്ട​ത്.

അ​റി​വി​നെ​യും അ​ധ്വാ​ന​ത്തെ​യും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യും പ​ര​സ്പ​ര​പൂ​ര​ക​മാ​യും കാ​ണാ​നും അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​യാ​നും അ​നു​ദി​നം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​ലെ നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​ഹാ​യ​ക​മാ​കും. ഒ​പ്പം പ്ര​കൃ​തി​ദ​ത്ത​വും മ​നു​ഷ്യ​നി​ര്‍മി​ത​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും, അ​വ​യെ പ്രാ​യോ​ഗി​ക​മാ​യി അ​തി​ജീ​വി​ക്കാ​നു​മു​ള്ള അ​റി​വും നൈ​പു​ണി​യും ഓ​രോ​രു​ത്ത​രും ആ​ര്‍ജി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ന​വ​കേ​ര​ള നി​ര്‍മി​തി​ക്കാ​യി ഇ​ട​പെ​ടാ​നും ഗു​ണ​പ​ര​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കാ​നും വി​ദ്യാ​ര്‍ഥി​ക​ളെ ആ​ശ​യ​പ​ര​മാ​യി സ​ജ്ജ​രാ​ക്കു​ന്ന​തി​ന് ഈ ​പാ​ഠ്യ​പ​ദ്ധ​തി​ക്ക് ക​ഴി​യും.

പു​രോ​ഗ​മ​ന വി​ദ്യാ​ഭ്യാ​സ ദ​ര്‍ശ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​റി​വ് നേ​ട​ല്‍, തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നു​ള്ള ക​ഴി​വ്, പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നു​ള്ള ശേ​ഷി എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി കു​ട്ടി​ക​ളു​ടെ ജി​ജ്ഞാ​സ, സ​ര്‍ഗാ​ത്മ​ക​ത, യു​ക്തി​ബോ​ധം, സ്വ​ത​ന്ത്ര​ചി​ന്ത തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​ള​രാ​നും വി​ക​സി​ക്കാ​നും ഇ​ട​ന​ല്‍കും.

കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് പ്ര​ക​ട​മാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​റി​വ് നി​ര്‍മാ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി, കു​ട്ടി​യു​ടെ എ​ല്ലാ​വി​ധ ക​ഴി​വു​ക​ളു​ടെ​യും വി​കാ​സം ഉ​റ​പ്പു​വ​രു​ത്തി ജ​നാ​ധി​പ​ത്യ​ത്തി​ലും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ സ്‌​കൂ​ള്‍ സം​വി​ധാ​ന​വും പ​ഠ​ന​രീ​തി​യു​മാ​ണ് ഈ ​പാ​ഠ്യ​പ​ദ്ധ​തി സ്വീ​ക​രി​ക്കു​ക. കു​ട്ടി​ക്ക് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ​യും ലോ​ക​ത്തു നി​ന്നു​കൊ​ണ്ട് ഏ​തൊ​രു സാ​മൂ​ഹി​ക യാ​ഥാ​ര്‍ഥ്യ​ത്തെ​യും സ​മീ​പി​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും ക്ലാ​സ് മു​റി​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും.

കൂ​ട്ടാ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും എ​ല്ലാ കു​ട്ടി​ക​ളെ​യും ഉ​ള്‍ക്കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും വി​വേ​ച​ന ര​ഹി​ത​മാ​യ ക്ലാ​സ് മു​റി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ ധാ​ര​ണ​യും കാ​ഴ്ച​പ്പാ​ടും മ​നോ​ഭാ​വ​ങ്ങ​ളും വ​ള​ര്‍ത്താ​നും, സാ​ങ്കേ​തി​ക​വി​ദ്യാ സൗ​ഹൃ​ദ​മാ​യ ക്ലാ​സ് മു​റി​ക​ളി​ല്‍ അ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും കു​ട്ടി​ക​ള്‍ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്. തൊ​ഴി​ല്‍ ഉ​ദ്ഗ്ര​ഥി​ത​മാ​യ പ​ഠ​നം ഉ​റ​പ്പു വ​രു​ത്ത​ല്‍ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​യാ​കും. ക​ലാ- കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യി​ലും വി​കാ​സ​ത്തി​ലു​മു​ള്ള പ​ര​മ​പ്രാ​ധാ​ന്യ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​തു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​റ​പ്പാ​ക്കാ​ൻ പി​ന്തു​ണ ന​ല്‍കേ​ണ്ട വി​വി​ധ ഏ​ജ​ന്‍സി​ക​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പി​ത പ്ര​വ​ര്‍ത്ത​നം സാ​ധ്യ​മാ​ക്കും. പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ജ​ന​കീ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ന്തു​ണാ രീ​തി​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തും. വാ​ര്‍ഡ്ത​ല വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ള്‍, ഗോ​ത്ര വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ള്‍ എ​ന്നി​വ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ ഇ​ട​പെ​ട​ലു​ക​ളു​ടെ പു​തി​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കും. പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ള്‍ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ളു​ണ്ട്. ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​മു​റ​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​ട്ടി​ക​ളു​ടെ പ​ക്ഷ​ത്തു നി​ന്നു നോ​ക്കി​ക്കാ​ണാ​നും നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നും പൊ​തു​സ​മൂ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ