vakkom purushothaman 
Special Story

ആർ. ശങ്കർ കണ്ടെത്തിയ 'നിഷേധി'

തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ൾ ഏ​റെ​യും കൊ​ണ്ടു​വ​ന്ന​തും വ​ക്കം തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്

#ജി​ബി സ​ദാ​ശി​വ​ൻ

കോ​ൺ​ഗ്ര​സ് ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​ർ കൂ​ടി​യാ​ണ് വി​ട വാ​ങ്ങി​യ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ. ക​ണി​ശ​ത കൊ​ണ്ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ വേ​റി​ട്ട വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത അ​പൂ​ർ​വ നേ​താ​വ്. വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ പൊ​തു രം​ഗ​ത്തെ​ത്തി ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ന്നെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യെ​ങ്കി​ലും സ​ജീ​വ രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ച്ച് അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ചേ​രു​ക​യാ​യി​രു​ന്നു. മ​ട​ങ്ങി​വ​ന്ന്, അ​ഭി​ഭാ​ഷ​ക​നാ​യെ​ങ്കി​ലും ആ​ർ. ശ​ങ്ക​റാ​ണ് പു​രു​ഷോ​ത്ത​മ​നി​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ദ്ദേ​ഹ​മാ​ണ് സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​ന്ന​ത്.

അ​ങ്ങ​നെ​യൊ​ന്നും ആ​ർ​ക്കും വ​ഴ​ങ്ങു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നി​ല്ല അ​ന്നും ഇ​ന്നും വ​ക്ക​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ങ്ക​ർ പ​റ​യു​ന്ന​തി​ന​പ്പു​റ​മൊ​രു നി​ല​പാ​ടെ​ടു​ക്കാ​ൻ പ​ക്ഷേ വ​ക്ക​ത്തി​നോ പി​താ​വി​നോ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​ന്ന​ത്തെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കെ​ല്ലാം ഏ​താ​ണ്ട് ആ​ർ. ശ​ങ്ക​ർ തെ​ളി​ച്ച വ​ഴി ത​ന്നെ​യാ​യി​രു​ന്നു. നി​ല​പാ​ടു​ക​ളി​ലെ കാ​ർ​ക്ക​ശ്യ​വും കാ​ര്യ​പ്രാ​പ്തി​യും മ​രി​ക്കു​വോ​ളം അ​ദ്ദേ​ഹം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു.

മ​ന്ത്രി​യാ​യും സ്പീ​ക്ക​റാ​യും ഗ​വ​ർ​ണ​റാ​യും പ്ര​വ​ർ​ത്തി​ച്ച കാ​ല​ങ്ങ​ളി​ലൊ​ക്കെ ആ​ലോ​ചി​ച്ചു മാ​ത്രം തീ​രു​മാ​ന​മെ​ടു​ത്ത നേ​താ​വ്. ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ പി​ന്നെ ആ​ര് പ​റ​ഞ്ഞാ​ലും മാ​റി​ല്ല. ആ​രെ​യെ​ങ്കി​ലും സ​ന്തോ​ഷി​പ്പി​ക്കാ​നോ പ്രീ​ണി​പ്പി​ക്കാ​നോ വേ​ണ്ടി യാ​തൊ​ന്നും പ​റ​യി​ല്ല. ഇ​താ​ണ് മ​റ്റു നേ​താ​ക്ക​ളി​ൽ നി​ന്ന് വ​ക്ക​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ൽ ചി​ല നി​ർ​ബ​ന്ധ ബു​ദ്ധി​ക​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലും രാ​ഷ്‌​ട്രീ​യ​ത്തി​ലും വേ​റി​ട്ട ശൈ​ലി​യാ​യി​രു​ന്നു. ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ ഗോ​ൾ​ഫ് ക്ല​ബ്, ല​യ​ൺ​സ് ക്ല​ബ്, ട്രി​വാ​ൻ​ഡ്രം ക്ല​ബ് തു​ട​ങ്ങി​യ സ​മ്പ​ന്ന​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ക്കെ വ​ക്ക​വും ഭാ​ഗ​മാ​യി. പ​ക്ഷെ ഇ​തേ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ ത​ന്നെ​യാ​ണ് രാ​ജ്യ​ത്താ​ദ്യ​മാ​യി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. ചു​മ​ട്ടു തൊ​ഴി​ലാ​ളി നി​യ​മം അ​വ​ത​രി​പ്പി​ച്ച​തും വ​ക്ക​മാ​യി​രു​ന്നു. തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ൾ ഏ​റെ​യും കൊ​ണ്ടു​വ​ന്ന​തും വ​ക്കം തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്.

മു​ഖ്യ​മ​ന്ത്രി സ്‌​ഥാ​ന​ത്ത്‌ എ​ത്താ​ൻ വ​രെ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്ന വ​ക്കം പ​ക്ഷേ, പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​നി​ക്കൊ​പ്പം ആ​ളെ കൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ല. അ​നാ​വ​ശ്യ ലോ​ബി​യി​ങ്ങി​നും താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. ഉ​ദ്യോ​ഗ​സ്‌​ഥ​രോ​ട്‌ വ​ള​രെ കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ട​പെ​ട്ടി​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്കാ​ൻ ക​ടു​ത്ത നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ഗൗ​രി​യ​മ്മ​യും എം.​കെ. മു​നീ​റും അ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​ർ അ​ദ്ദേ​ഹ​ത്തോ​ട് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ക്കം ആ​ദ്യ ത​വ​ണ സ്പീ​ക്ക​ർ ആ​യി​രി​ക്കെ​യാ​ണ് സ​ഭ​ക്കു​ള്ളി​ൽ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. സ​ഭാ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി​ത്ത​ന്നെ പാ​ലി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ത സ്‌​ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​നും സ്പീ​ക്ക​റാ​യി​രു​ന്ന വ​ക്കം ഇ​ട​പെ​ട്ടു എ​ന്ന ആ​രോ​പ​ണം വി​വാ​ദ​മാ​യി​രു​ന്നു. എ​ഐ​സി​സി​യി​ൽ നി​ന്ന് ഫാ​ക്‌​സ് സ​ന്ദേ​ശം സ്പീ​ക്ക​റു​ടെ ഓ​ഫി​സി​ൽ എ​ത്തി​യെ​ന്നും തു​ട​ർ​ന്ന് അ​യോ​ഗ്യ​ത എ​ന്ന ആ​യു​ധം കാ​ട്ടി വ​ക്കം എം​എ​ൽ​എ​മാ​രെ വി​ര​ട്ടി എ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വാ​ധീ​ന​വും ഗ്രൂ​പ്പി​സ​വും സ്‌​ഥാ​ന​മാ​ന​ങ്ങ​ളി​ലെ​ത്താ​നു​ള്ള ച​വി​ട്ടു​പ​ടി​യാ​യ​പ്പോ​ൾ അ​തി​നെ​തി​രെ ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​നും വ​ക്ക​ത്തി​ന് മ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. 80 വ​യ​സു ക​ഴി​ഞ്ഞാ​ൽ രാ​ഷ്‌​ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​യും സ്പീ​ക്ക​റു​മൊ​ക്കെ ആ​യി​രു​ന്നെ​ങ്കി​ലും ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ലെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ പ​ദ​വി​യാ​ണ് ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും സം​തൃ​പ്തി ന​ൽ​കി​യ​തെ​ന്ന് വ​ക്കം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. "കോ​ൾ വ​ക്കം, സേ​വ് ആ​ൻ​ഡ​മാ​ൻ' എ​ന്നൊ​രു മു​ദ്രാ​വാ​ക്യം പോ​ലും പി​ൽ​കാ​ല​ത്ത് ആ​ൻ​ഡ​മാ​നി​ൽ ഉ​യ​ർ​ന്നി​രു​ന്നു എ​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ര​സ്‌​കാ​ര​മാ​യി വ​ക്കം ക​രു​തു​ന്നു. അ​ദ്ദേ​ഹം ആ​ൻ​ഡ​മാ​നി​ൽ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് മ​ദ​ർ തെ​രേ​സ നേ​രി​ട്ട് ക​ത്ത​യ​ച്ചി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ വ​ക്ക​ത്തോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യം പു​ല​ർ​ത്തി. കേ​ന്ദ്ര​മ​ന്ത്രി​യാ​യി അ​വ​സാ​ന നി​മി​ഷം വ​രെ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ എ​ന്ന പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കെ.​ആ​ർ. നാ​രാ​യ​ണ​നാ​ണ് അ​ന്ന് ന​റു​ക്കു വീ​ണ​ത്.

ബാ​റു​ക​ൾ പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം ബു​ദ്ധി​ശൂ​ന്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​താ​ണ് സു​പ്രീം കോ​ട​തി​യു​ടെ ജോ​ലി​യെ​ന്നും, ന​യ​രൂ​പീ​ക​ര​ണം സ​ർ​ക്കാ​ർ ചു​മ​ത​ല​യാ​ണെ​ന്നും വ​ക്കം ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​രു​ന്ന​തി​നു മു​ൻ​പ് താ​നേ നേ​താ​വാ​ക​ണം, സ്‌​ഥാ​ന​മാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന അ​ത്യാ​ഗ്ര​ഹം പാ​ടി​ല്ല എ​ന്ന് അ​ദ്ദേ​ഹം പു​തു​ത​ല​മു​റ രാ​ഷ്‌​ട്രീ​യ​ക്കാ​രെ പ​ല​ത​വ​ണ ഓ​ർ​മ​പ്പെ​ടു​ത്തി.

സേ​വ ചെ​യ്ത് ഒ​രു പ​ദ​വി​യും വേ​ണ്ട എ​ന്ന​താ​യി​രു​ന്നു വ​ക്കം സ്വീ​ക​രി​ച്ച നി​ല​പാ​ട്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ർ​ക്കും വി​ധേ​യ​നാ​കാ​തെ നി​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ സു​പ്ര​ധാ​ന സ്‌​ഥാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി​ട്ടു​മു​ണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?