Special Story

മ​റ്റൊരു മഴക്കാലം കൂടി...

ഈ ​കോ​ല​ത്തെ കെ​ട്ടി​വ​ലി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങും. പെ​ണ്ണു​ങ്ങ​ളു​ടെ വേ​ഷം കെ​ട്ടി​യ​വ​ര്‍ എ​ന്‍റെ അ​മ്മാ​യി​യ​മ്മ ച​ത്തു​പോ​യേ എ​ന്നു നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​കെ പോ​കും

#ത​യാ​റാ​ക്കി​യ​ത്:​എ​ൻ. അ​ജി​ത്കു​മാ​ർ

ഏ​റെ ദൂ​രെ നി​ന്നും കേ​ള്‍ക്കു​ന്ന നേ​ര്‍ത്തൊ​രി​ര​മ്പ​ല്‍. പെ​ട്ടെ​ന്ന് വെ​യി​ല്‍ മ​ങ്ങു​ന്നു.​ മ​ര​ച്ചി​ല്ല​ക​ളു​ല​ച്ചു​കൊ​ണ്ടൊ​രു ത​ണു​ത്ത കാ​റ്റ്. ഇ​രു​ണ്ട മാ​ന​ത്തു​നി​ന്നും മു​ഴ​ക്ക​ത്തോ​ടെ ഇ​ര​ച്ചു പാ​ഞ്ഞു​വ​രു​ന്ന മ​ഴ​ത്തു​ള്ളി​ക​ള്‍! കാ​റ്റി​നൊ​പ്പം മ​ര​ങ്ങ​ളി​ലും ഓ​ല​ത്തു​മ്പു​ക​ളി​ലും വീ​ണ് ചി​ത​റി മ​ണ്ണി​ലേ​ക്ക്... മ​ഴ ര​സ​ക​ര​മാ​യ ഒ​ര​നു​ഭ​വ​മാ​ണ്. മ​ന​സ്സി​ലേ​ക്ക് പെ​യ്തി​റ​ങ്ങു​ന്ന അ​നു​ഭ​വം. മ​റ്റൊ​രു മ​ഴ​ക്കാ​ലം കൂ​ടി വ​ര​വാ​യി.

മ​ണ്‍സൂ​ണ്‍ എ​ന്ന മ​ഴ​ക്കാ​റ്റ്

ന​മു​ക്ക് മ​ഴ​കൊ​ണ്ടു​വ​രു​ന്ന​ത് ഒ​രു കാ​റ്റാ​ണ്. മ​ണ്‍സൂ​ണ്‍ എ​ന്ന കാ​റ്റ്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ എ​ല്ലാ​വ​ര്‍ഷ​വും നി​ശ്ചി​ത സ​മ​യ​ത്ത് വീ​ശു​ന്ന ഈ ​കാ​റ്റി​ന് മ​ണ്‍സൂ​ണ്‍ എ​ന്ന് പേ​രി​ട്ട​ത് ക​പ്പ​ലോ​ട്ട​ക്കാ​രാ​ണ്. 'ഋ​തു' എ​ന്ന​ര്‍ത്ഥ​മു​ള്ള 'മാ​സിം' എ​ന്ന അ​റ​ബി പ​ദ​ത്തി​ല്‍നി​ന്നാ​ണ​ത്രേ മ​ണ്‍സൂ​ണ്‍ എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കു​ണ്ടാ​യ​ത്.​നീ​രാ​വി നി​റ​ഞ്ഞ മ​ണ്‍സൂ​ണ്‍ കാ​റ്റി​നൊ​പ്പം നാ​വി​ക​ര്‍ ത​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പ​ഥം ക്ര​മീ​ക​രി​ച്ചു. ഈ ​കാ​റ്റി​നൊ​പ്പം യാ​ത്ര​തി​രി​ച്ചാ​ല്‍ പാ​യ്ക്ക​പ്പ​ലു​ക​ള്‍ക്ക് പെ​ട്ടെ​ന്ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​മെ​ന്ന് അ​വ​ര്‍ മ​ന​സ്സി​ലാ​ക്കി. എ.​ഡി. 45ല്‍ ​ഗ്രീ​ക്ക് നാ​വി​ക​നാ​യ ഹി​പ്പാ​ല​സ് ആ​ണ് ഈ ​കാ​റ്റി​നെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ത്ഭു​ത​ക​ര​മാ​യ പ്ര​കൃ​തി പ്ര​തി​ഭാ​സം

അ​ത്ഭു​ത​ക​ര​മാ​യ ഒ​രു പ്ര​കൃ​തി പ്ര​തി​ഭാ​സ​മാ​ണ് മ​ണ്‍സൂ​ണ്‍ മ​ഴ കൊ​ണ്ടു​വ​രു​ന്ന​ത്. ക​ട​ലി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ക​ര ചൂ​ടു​പി​ടി​ക്കു​ന്ന​താ​ണ് മ​ണ്‍സൂ​ണ്‍ കാ​റ്റി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തെ ക​ര​പ്ര​ദേ​ശം ക​ടു​ത്ത​വേ​ന​ലി​ല്‍ ചു​ട്ടു​പ​ഴു​ക്കു​ന്നു. അ​വി​ട​ത്തെ വാ​യു ചൂ​ടു​പി​ടി​ച്ച് മേ​ല്‍പോ​ട്ടു​യ​രു​ന്നു. ഈ ​ശൂ​ന്യ​ത​യി​ലേ​ക്ക് ത​ണു​ത്ത കാ​റ്റു​വ​ന്നു​നി​റ​യും. അ​വി​ടെ ഒ​രു ന്യൂ​ന​മ​ര്‍ദ്ദ​മേ​ഖ​ല രൂ​പം​കൊ​ള്ളു​ക​യാ​യി. വ​ട​ക്ക് വാ​യു​മ​ര്‍ദ്ദം കു​റ​യു​മ്പോ​ള്‍ തെ​ക്കു​നി​ന്നും അ​ങ്ങോ​ട്ട് വാ​യു പ്ര​വാ​ഹം ആ​രം​ഭി​ക്കും. ഇ​ങ്ങ​നെ മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ ത​ന്നെ ആ​രം​ഭി​ക്കു​ന്ന ത​ണു​ത്ത വാ​യു​വി​ന്‍റെ ശ​ക്ത​മാ​യ പ്ര​വാ​ഹ​മാ​ണ് മ​ണ്‍സൂ​ണ്‍ മ​ഴ കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​ട​വ​പ്പാ​തി​യി​ല്‍

ഇ​ന്ത്യ​യി​ല്‍ കാ​ല​വ​ര്‍ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ നി​ന്ന് അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​കൂ​ടി മെ​യ്-​ജൂ​ണ്‍ മാ​സം മു​ത​ല്‍ വീ​ശു​ന്ന ക​ട​ല്‍ക്കാ​റ്റി​നെ കേ​ര​ള​ത്തി​ന്‍റെ തെ​ക്കു വ​ട​ക്കാ​യി കി​ട​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ടം ത​ട​ഞ്ഞു നി​റു​ത്തു​ന്നു. നീ​രാ​വി നി​റ​ഞ്ഞ ഈ ​വാ​യു ത​ണു​ത്ത് മ​ഴ​പെ​യ്ത് തു​ട​ങ്ങു​ന്നു. ജൂ​ണ്‍ മാ​സ​ത്തോ​ടെ തു​ട​ങ്ങു​ന്ന ഈ ​മ​ഴ​യെ നാം ​ഇ​ട​വ​പ്പാ​തി എ​ന്നു വി​ളി​ക്കു​ന്നു. പ​ത്തു ദി​വ​സം കൊ​ണ്ട് മും​ബൈ​യി​ലും കൊ​ല്‍ക്ക​ത്ത​യി​ലു​മൊ​ക്കെ മ​ഴ എ​ത്തി​ക്ക​ഴി​യും. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ഡ​ല്‍ഹി​യി​ലെ​ത്തും.

തു​ലാ​ത്തി​ല്‍ മ​ട​ക്കം

സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടു​കൂ​ടി ഈ ​മ​ണ്‍സൂ​ണ്‍ മ​ഴ ഇ​ന്ത്യ​യി​ല്‍ നി​ന്ന് പി​ന്‍ വാ​ങ്ങാ​ന്‍ തു​ട​ങ്ങും. ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ നി​ന്ന് വ​ട​ക്കു കി​ഴ​ക്ക് ഭാ​ഗ​ത്തു​കൂ​ടി കി​ഴ​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് ആ​ണ് മ​ട​ക്കം. ത​മി​ഴ്‌​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും മ​റ്റ് ന​ഷ്ട​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​ക്കി ക​ര​ക​യ​റി ശ​ക്തി കു​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ ഈ ​മ​ഴ​യെ നാം ​തു​ലാ​മ​ഴ എ​ന്നു വി​ളി​ക്കും.

മ​ഴ​യ്ക്കു​മു​ണ്ടൊ​രു സ​മ​യം

കേ​ര​ള​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്‍സൂ​ണ്‍ മ​ഴ കൂ​ടു​ത​ല്‍ പെ​യ്യു​ന്ന​ത് പു​ല​ര്‍ച്ചെ 4 മ​ണി മു​ത​ല്‍ എ​ട്ടു മ​ണി വ​രെ​യാ​ണ്. പ​ശ്ചി​മ​ഘ​ട്ട മ​ല​ഞ്ചെ​രു​വു​ക​ളി​ലാ​ക​ട്ടെ വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​ക.

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ

1500 മി.​മീ​റ്റ​റി​നും 2000 മീ.​മീ​റ്റ​റി​നും ഇ​ട​യി​ല്‍ പെ​യ്യു​ന്ന മ​ഴ​യാ​ണ് ക​ന​ത്ത​മ​ഴ എ​ന്നു പ​റ​യു​ക.

നേ​രി​യ​തും വ​ള​രെ നേ​രി​യ​തും

250 മി.​മീ​റ്റ​റി​നും 450 മി.​മീ​റ്റ​റി​നും ഇ​ട​യി​ല്‍ പെ​യ്യു​ന്ന മ​ഴ​യാ​ണ് നേ​രി​യ മ​ഴ.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ ല​ഭി​ക്കു​ന്ന​ത്

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ ല​ഭി​ക്കു​ന്ന​ത് രാ​ജാ​സ്ഥാ​നി​ലാ​ണ്. വെ​റും 15 സെ​ന്‍റി​മീ​റ്റ​ര്‍. കേ​ര​ള​ത്തി​ലോ 300 സെ.​മീ. ഈ 15 ​സെ​ന്‍റി​മീ​റ്റ​ര്‍ മ​ഴ​യി​ല്‍ ഒ​രു തു​ള്ളി​പോ​ലും പാ​ഴാ​വാ​തെ രാ​ജ​സ്ഥാ​ന്‍കാ​ര്‍ ശേ​ഖ​രി​ക്കും. അ​തു​കൊ​ണ്ട് അ​വ​ര്‍ക്ക് വെ​ള്ളം ഇ​ഷ്ടം​പോ​ലെ. എ​ന്നാ​ല്‍ 300 സെ​ന്‍റി​മീ​റ്റ​റി​ല​ധി​കം മ​ഴ ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലോ,മ​ഴ​ക​ഴി​യു​ന്ന​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം തു​ട​ങ്ങു​ക​യാ​യി.

ന​മ്മു​ടെ അ​ഞ്ചാ​മ​ത്തെ ഋ​തു

വ​സ​ന്തം, ഗ്രീ​ഷ്മം, ഹേ​മ​ന്തം, ശി​ശി​രം എ​ന്നി​വ​യാ​ണ് ലോ​ക​ത്തെ പ്ര​ധാ​ന ഋ​തു​ക്ക​ള്‍. ഗ്രീ​ഷ്മ​ത്തി​നും വ​സ​ന്ത​ത്തി​നും ഇ​ട​യി​ല്‍ ക​ട​ന്നു വ​രു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മാ​ത്രം അ​ഞ്ചാ​മ​ത്തെ ഋ​തു​വാ​ണ് മ​ഴ​ക്കാ​ലം.

കാ​ലാ​വ​സ്ഥ മാ​റു​മ്പോ​ള്‍

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​പ്പെ​യ്ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. പൊ​തു​വെ മ​ഴ കു​റ​ച്ചു​മാ​ത്രം ല​ഭി​ച്ചി​രു​ന്ന മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും, മ​ഹാ​രാ​ഷ്ട്ര​യു​ടെ വി​ദ​ര്‍ഭ മേ​ഖ​ല​യി​ലും സ​മൃ​ദ്ധ​മാ​യി മ​ഴ ല​ഭി​ച്ചു തു​ട​ങ്ങി​യ​തും ഇ​ട​വ​പ്പാ​തി വി​ട്ട് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി മാ​റി​യ​തും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് .

ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​നെ അ​പേ​ക്ഷി​ച്ച് താ​ര​ത​മ്യേ​ന അ​റ​ബി​ക്ക​ട​ല്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളി​ല്‍ നി​ന്ന് മു​ക്ത​മാ​യി​രു​ന്നു. അ​ഥ​വാ ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ണ്ടാ​യാ​ല്‍ ത​ന്നെ അ​തി​ന്‍റെ തീ​വ്ര​ത ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍രൂ​പം കൊ​ള്ളു​ന്ന​വ​യേ​ക്കാ​ള്‍വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​ഥ​വാ അ​റ​ബി​ക്ക​ട​ലി​ല്‍ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടാ​ല്‍ ത​ന്നെ ഇ​തി​ന്‍റെ സ​ഞ്ചാ​ര ഗ​തി വ​ട​ക്കോ​ട്ടോ വ​ട​ക്കു​പ​ടി​ഞ്ഞാ​റോ​ട്ടോ ആ​യി​രു​ന്ന​തി​നാ​ല്‍കേ​ര​ള​തീ​രം പൊ​തു​വെ​സു​ര​ക്ഷി​ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് അ​റ​ബി​ക്ക​ട​ലി​ല്‍ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ എ​ണ്ണ​വും തീ​വ്ര​ത​യും വ​ര്‍ധി​ക്കു​മെ​ന്നാ​ണ്. 2017 ന​വം​ബ​റി​ല്‍ കേ​ര​ള തീ​ര​ത്താ​ഞ്ഞ​ടി​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ഇ​തി​ന് ഒ​രു പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ്. ഭാ​വി​യി​ല്‍കേ​ര​ള​ത്തി​ല്‍ പ്ര​കൃ​തി​ദു​ന്ത​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​നാ​ണ് സാ​ധ്യ​ത എ​ന്ന് ഓ​ഖി ന​മു​ക്ക് മു​ന്ന​റി​യി​പ്പ് ത​രു​ന്നു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ സം​ഹാ​ര​ശേ​ഷി പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ ന​ല്ല മാ​നേ​ജ്‌​മെ​ന്‍റ് പ്ലാ​നിം​ഗി​ലൂ​ടെ തീ​ര്‍ച്ച​യാ​യും ന​മു​ക്ക് ക​ഴി​യും. പ​ശ്ചി​മ​ഘ​ട്ട​മു​ള്‍പ്പ​ടെ​യു​ള്ള ആ​വാ​സ വ്യ​വ​സ്ഥ​ക​ള്‍ സം​ര​ക്ഷി​ച്ചും പ്ര​കൃ​തി​നാ​ശ​നം ത​ട​ഞ്ഞും ഒ​രു ന​ല്ല ഭൂ​വി​നി​യോ​ഗ​രീ​തി ന​ട​പ്പി​ലാ​ക്കി​യും വേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ളെ​ടു​ത്താ​ല്‍ ഒ​രു പ​രി​ധി​വ​രെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ സം​ഹാ​ര​ശേ​ഷി​കു​റ​യ്ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യും.

കേ​ര​ള​ത്തി​ലെ മ​ഴ​യും ജ​ല ഉ​പ​ഭോ​ഗ​വും

മ​ണ്‍സൂ​ണി​ന്‍റെ ക​വാ​ട​മാ​യ കേ​ര​ളം മ​ഴ​യു​ടെ സ്വ​ന്തം നാ​ടാ​ണ്. ജൂ​ണ്‍ - ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പെ​യ്തി​റ​ങ്ങു​ന്ന ഇ​ട​വ​പ്പാ​തി എ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണ്‍ കാ​ല​ത്താ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍ 60 ശ​ത​മാ​നം മ​ഴ​യും ല​ഭി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള, തു​ലാ​വ​ര്‍ഷം എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ന്‍ മ​ണ്‍സൂ​ണി​ല്‍ നി​ന്നും 25 ശ​ത​മാ​ന​ത്തോ​ളം മ​ഴ​യേ ല​ഭി​ച്ചി​രു​ന്നു​ള്ളു.. ബാ​ക്കി​യു​ള്ള 15 ശ​ത​മാ​നം വേ​ന​ല്‍ മ​ഴ​യി​ല്‍ നി​ന്നു​മൊ​ക്കെ​യാ​യി ല​ഭി​ക്കു​ന്നു.

കൊ​ടും പാ​പി​യു​ള്ളേ​ട​ത്തു മ​ഴ പെ​യ്യി​ല്ല

എ​ട​വ​പ്പാ​തി​യി​ല്‍ മ​ഴ പെ​യ്യാ​തി​രു​ന്നാ​ല്‍ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക്ക് കാ​ര്യം പി​ടി കി​ട്ടും. കൊ​ടും പാ​പി​യു​ള്ളേ​ട​ത്തേ മ​ഴ പെ​യ്യാ​തി​രി​ക്കൂ. മ​ഴ പ്ര​സാ​ദി​ക്ക​ണ​മെ​ങ്കി​ല്‍ പാ​പം ക​ഴു​കി​ക്ക​ള​യ​ണം. ഇ​തി​നാ​യി അ​വ​ര്‍ കൊ​ടും പാ​പി​യു​ടെ ഒ​രു കോ​ലം കെ​ട്ടി​യു​ണ്ടാ​ക്കും. വൈ​ക്കോ​ലു​കൊ​ണ്ട്. ഈ ​കോ​ല​ത്തി​ന് ക​ണ്ണും മൂ​ക്കു​മൊ​ക്കെ വ​ര​ച്ചു ചേ​ര്‍ക്കും.

ഈ ​കോ​ല​ത്തെ ഒ​രു വ​ണ്ടി​യി​ല്‍ക്ക​യ​റ്റി കെ​ട്ടി​വ​ലി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങും. പെ​ണ്ണു​ങ്ങ​ളു​ടെ വേ​ഷം കെ​ട്ടി​യ​വ​ര്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​കെ പോ​കും. എ​ന്‍റെ അ​മ്മാ​യി​യ​മ്മ ച​ത്തു​പോ​യേ എ​ന്നു പ​റ​ഞ്ഞാ​ണ് അ​വ​ര്‍ ക​ര​യു​ക. വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട്ട​ട​തീ​ര്‍ത്ത് കൊ​ടും പാ​പി​യെ ക​ത്തി​ച്ചു ക​ള​യും. മൂ​ന്നാം ദി​വ​സം അ​ടി​യ​ന്തി​ര​വും ന​ട​ത്തും,സ​ദ്യ​യു​ണ്ടാ​കും അ​തി​നോ​ടൊ​പ്പം.

മൂ​ന്നാ​ര്‍ മു​ങ്ങി​യ മ​ഴ

തൊ​ണ്ണൂ​റ്റി ഒ​മ്പ​തി​ലെ മ​ഴ, തൊ​ണ്ണൂ​റ്റൊ​മ്പ​തി​ലെ വെ​ള്ള​പ്പൊ​ക്കം എ​ന്നൊ​ക്കെ​യാ​ണ് ഈ ​ഭീ​ക​ര​മ​ഴ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 6500അ​ടി ഉ​യ​രെ​യു​ള്ള മൂ​ന്നാ​റി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളു​മൊ​ക്കെ ഈ ​മ​ഴ​യി​ല്‍ മു​ങ്ങി​പ്പോ​യി. ബ്രീ​ട്ടീ​ഷു​കാ​ര്‍ മൂ​ന്നാ​റി​ലോ​ടി​ച്ച തീ​വ​ണ്ടി​യും തീ​വ​ണ്ടി​പ്പാ​ള​വു​മൊ​ക്കെ ഈ ​മ​ഴ​യി​ലൊ​ലി​ച്ചു പോ​യി.​ആ​ല​പ്പു​ഴ​യും എ​റ​ണാ​കു​ള​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഈ ​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും എ​ത്ര​പേ​ര്‍ മ​രി​ച്ചെ​ന്ന് ഇ​തു​വ​രെ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ക​ഴി​യു​ടെ പ്ര​ശ​സ്ത​മാ​യ ചെ​റു​ക​ഥ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പ​റ​യു​ന്ന​ത് ഈ ​വെ​ള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ചാ​ണ്. പി​ന്നെ കേ​ര​ള​ത്തെ മു​ക്കി​യ​ത് 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​മാ​ണ്.

മ​ഴ​ച്ചൊ​ല്ലു ചൊ​ല്ലാം

  • മ​ഴ നി​ന്നാ​ലും മ​രം പെ​യ്യും

  • മ​ഴ പെ​യ്താ​ല്‍ പു​ഴ​യ​റി​യും

  • മ​ഴ പെ​യ്തു നി​റ​യാ​ത്ത​ത് കോ​രി​യൊ​ഴി​ച്ചാ​ല്‍ നി​റ​യു​മോ?

  • മ​ഴ​യെ​ന്നു കേ​ട്ടാ​ല്‍ മാ​ടു പേ​ടി​ക്കു​മോ

  • ചെ​മ്മാ​നം ക​ണ്ടാ​ല്‍ അ​മ്മാ​നം മ​ഴ​യി​ല്ല

  • അ​ന്തി​ക്കു വ​ന്ന മ​ഴ​യും അ​ന്തി​ക്കു വ​ന്ന വി​രു​ന്നും അ​ന്നു പോ​വി​ല്ല.

  • മാ​ക്രി ക​ര​ഞ്ഞാ​ല്‍ മ​ഴ​പെ​യ്യു​മോ

  • മ​ഴ ന​ന​യാ​തെ എ​ങ്ങു പോ​കു​ന്നു? പു​ഴ​യി​ല്‍ മു​ങ്ങി​ക്കു​ളി​ക്കാ​ന്‍

  • മാ​ക്രി ക​ര​ഞ്ഞു മ​ഴ​പെ​യ്യി​ച്ചു.

  • ചാ​ടി​മ​രി​ക്കാ​ന്‍ പോ​യ​വ​ന്‍ മ​ഴ​ക​ണ്ടു മ​ട​ങ്ങി

എ​ങ്ങ​നെ​യെ​ല്ലാം സം​ഭ​രി​ക്കാം

ഒ​രു കൊ​ല്ല​ത്തി​ല്‍ ഏ​ക​ദേ​ശം 120 ദി​വ​സ​മാ​ണ് ന​മു​ക്ക് മ​ഴ ല​ഭി​ക്കു​ന്ന​ത്. ഇ​ത് വേ​ണ്ട​രീ​തി​യി​ല്‍ സം​ഭ​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് ഇ​ന്നു​കാ​ണു​ന്ന ജ​ല​ദൗ​ര്‍ല​ഭ്യ​ത്തി​ന പ​രി​ഹാ​ര​മാ​കും. കേ​ര​ള​ത്തി​ല്‍ ശ​രാ​ശ​രി 3000 മി.​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ന​മ്മ​ള്‍ മ​ന​സ്സി​ലാ​ക്കി​യ​ല്ലോ. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഒ​രു ച​തു​ര​ശ്ര​മീ​റ്റ​ര്‍ സ്ഥ​ല​ത്തു​നി​ന്നും 3000 ലി​റ്റ​ര്‍ മ​ഴ​വെ​ള്ളം ല​ഭി​ക്കും. ഒ​രു ചെ​റി​യ വീ​ടി​ന്‍റെ മേ​ല്‍ക്കൂ​ര​യി​ല്‍ നി​ന്നു​പോ​ലും ആ ​കു​ടും​ബ​ത്തി​നാ​വ​ശ്യ​മാ​യ മ​ഴ​വെ​ള്ളം സം​ഭ​രി​ക്കാം എ​ന്ന് ചു​രു​ക്കം.

പു​ര​പ്പു​റ​ത്തെ വെ​ള്ളം

വീ​ടി​ന്‍റെ​യും മ​റ്റു​കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ല്‍ക്കൂ​ര​യി​ല്‍ വീ​ഴു​ന്ന മ​ഴ​വെ​ള്ളം പാ​ത്തി​യി​ലൂ​ടെ കു​ഴ​ലു​ക​ള്‍ വ​ഴി കൊ​ണ്ടു​വ​ന്ന് അ​രി​ച്ചു ടാ​ങ്കു​ക​ളി​ല്‍ നി​റ​ച്ച് സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​രോ കെ​ട്ടി​ട​ത്തി​ന്‍റെ​യും വി​സ്തൃ​തി​ക്ക​നു​സ​രി​ച്ച് വേ​ണം ജ​ല​സം​ഭ​ര​ണി​ക​ള്‍ നി​ര്‍മി​ക്കാ​ന്‍. സ്ഥ​ലം കു​റ​വു​ള്ള പു​ര​യി​ട​ങ്ങ​ളി​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യി​ല്‍ത്ത​ന്നെ ജ​ല​സം​ഭ​ര​ണ​ത്തി​നു​വേ​ണ്ട ടാ​ങ്ക് നി​ര്‍മി​ക്കാം.

മ​ഴ​വെ​ള്ളം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ന്‍

ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന വേ​ന​ല്‍മ​ഴ​യി​ലെ വെ​ള്ളം സം​ഭ​രി​ക്കേ​ണ്ട​തി​ല്ല. അ​ന്ത​രീ​ക്ഷ​ത്തി​ലെ പൊ​ടി​പ​ട​ല​ങ്ങ​ള്‍ ഈ ​വെ​ള്ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കും. ഈ ​മ​ഴ​വെ​ള്ളം സം​ഭ​ര​ണി​യി​ല്‍ ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​നം ടാ​ങ്കി​ന് ഉ​ണ്ടാ​യി​രി​ക്ക​ണം. സം​ഭ​ര​ണി അ​ട​ച്ചു​സൂ​ക്ഷി​ക്ക​ണം. മ​റ്റ് മാ​ലി​ന്യ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ ചേ​രാ​തി​രി​ക്കാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കും. സം​ഭ​ര​ണി​യി​ല്‍ പി​ടി​പ്പി​ച്ച കൈ​പ്പ​മ്പോ, ടാ​പ്പോ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ വെ​ള്ള​മെ​ടു​ക്കാ​വൂ. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി മ​ഴ​ക്കാ​ല​ത്തു കി​ട്ടു​ന്ന മ​ഴ​വെ​ള്ളം മ​ഴ​ക്കാ​ല​ത്തു​ത​ന്നെ ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ല്‍നി​ന്ന് വെ​ള്ളം പ​മ്പു ചെ​യ്യു​ന്ന​തി​നു​ള്ള വൈ​ദ്യു​തി ലാ​ഭി​ക്കാം. ഇ​തി​നാ​യി ഒ​രു സി​ന്ത​റ്റി​ക് പ്ലാ​സ്റ്റി​ക് ടാ​ങ്കി​ല്‍ മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചാ​ല്‍ മ​തി.​ഓ​രോ വീ​ടു​ക​ളി​ലോ അ​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളി​ലോ കോ​ള​നി​ക​ളി​ലോ ഒ​ക്കെ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ മേ​ല്‍ക്കു​ര യി​ല്‍നി​ന്ന് വെ​ള്ളം സം​ഭ​രി​ക്കാ​വു​ന്ന​താ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്തു​നി​ന്നും ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണം ടാ​ങ്കി​ന്‍റെ വ​ലി​പ്പം നി​ശ്ച​യി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​മ​നു​സ​രി​ച്ച് കോ​ണ്‍ക്രീ​റ്റ്, ഫെ​റോ​സി​മ​ന്‍റ്, ആ​ര്‍.​സി.​സി​പ്ലാ​സ്റ്റി​ക് ടാ​ങ്ക് തു​ട​ങ്ങി​യ​വ തി​ര​ഞ്ഞെ​ടു​ക്കാം.

ജ​ല​ത്തെ പ​ടി​ക്കു പു​റ​ത്താ​ക്കു​ന്ന​വ​ര്‍

പു​ര​യി​ട​ങ്ങ​ളി​ല്‍ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം അ​വി​ട​ങ്ങ​ളി​ലെ മ​ണ്ണി​ല്‍ത്ത​ന്നെ ബു​ദ്ധി​പൂ​ര്‍വം താ​ഴ്ത്തു​ന്ന പ​ര​മ്പ​രാ​ഗ​ത ജ​ല​സം​ര​ക്ഷ​ണ​മാ​ര്‍ഗ​ങ്ങ​ളാ​യി​രു​ന്നു ഒ​രു കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ജ​ല​സ​മൃ​ദ്ധി​ക്ക് കാ​ര​ണം. നാ​ട്ടി​ലെ ക​ര്‍ഷ​ക​ര്‍ നൂ​റ്റാ​ണ്ടു​ക​ളാ​യി ആ ​അ​റി​വു​ക​ള്‍ പ്ര​യോ​ഗി​ച്ചു, കൈ​മാ​റി​പ്പോ​ന്നു. കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത് പ്ര​ധാ​ന​മാ​യും ചെ​റി​യ പു​ര​യി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യം അ​ടു​ക്ക​ള​കൃ​ഷി​യും ഉ​ണ്ടാ​യി​രു​ന്നു. ജൈ​വ വേ​ലി​ക​ളോ കൈ​യാ​ല​ക്കെ​ട്ടു​ക​ളോ ഉ​ള്ള​താ​യി​രു​ന്നു ഈ ​പു​ര​യി​ട​വും കൃ​ഷി​യി​ട​ങ്ങ​ളും. ഇ​ത്ത​ര​ത്തി​ലു​ള്ള പു​ര​യി​ട​പ​റ​മ്പ് കൃ​ഷി​ഭൂ​മി​യി​ല്‍ കി​ണ​റും ചെ​റി​യ കു​ള​വും ഉ​ണ്ടാ​യി​രു​ന്നു. ക​ര​കൃ​ഷി​യും പു​ര​യി​ട​ങ്ങ​ളും കി​ണ​റും കു​ള​വു​മൊ​ക്കെ​യു​ള്ള ഈ ​മ​നു​ഷ്യ ആ​വാ​സ​വ്യ​വ​സ്ഥ മ​ഴ​ക്കാ​ല​ത്ത് ആ​വ​ശ്യ​ത്തി​ന് ഭൂ​ഗ​ര്‍ഭ​ത്തി​ല്‍ ജ​ലം സം​ഭ​രി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ ഗ​ള്‍ഫ് കു​ടി​യേ​റ്റ​വും, കൂ​ട്ടു​കു​ടും​ബം വി​ട്ട് അ​ണു​കു​ടും​ബ​ങ്ങ​ള്‍ പെ​രു​കി​യ​തു​മൊ​ക്കെ ഈ ​പ്ര​കൃ​തി അ​നു​കൂ​ല മ​നു​ഷ്യ ആ​വാ​സ​വ്യ​വ​സ്ഥ​യെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. വീ​ട്ടു​മു​റ്റ​ത്ത് അ​ല​ങ്കാ​ര ഇ​ഷ്ടി​ക​ക​ളും കോ​ണ്‍ക്രീ​റ്റും നി​ര​ത്തു​ന്ന​താ​ണ് പ​ത്രാ​സ് എ​ന്ന് ധ​രി​ച്ചി​ട്ടു​ള്ള ഈ ​പു​തു​ത​ല​മു​റ​യു​ടെ വ​ര​വോ​ടെ ജൈ​വ വേ​ലി​ക്കു​പ​ക​രം കോ​ണ്‍ക്രീ​റ്റ് മ​തി​ലു​ക​ള്‍ ഇ​ടം​പി​ടി​ച്ചു. മു​റ്റ​ത്ത് കോ​ണ്‍ക്രീ​റ്റ് തേ​ച്ചു​പി​ടി​പ്പി​ച്ച് മ​ഴ​വെ​ള്ള​ത്തെ പ​ടി​ക്കു​പു​റ​ത്താ​ക്കി. മ​ലി​ന​ജ​ല ഓ​ട​ക​ള്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ക്കൂ​ടി വ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലേ​യ്‌​ക്കെ​ന്ന​ത് വീ​ടി​നു​പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി. ഇ​ത് വേ​ന​ല്‍ക്കാ​ല​ത്തു​പോ​ലും കൊ​തു​കു​ശ​ല്യം പെ​രു​കാ​ന്‍ കാ​ര​ണ​മാ​യി. ഒ​പ്പം​കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും.

അ​ന്നും ഇ​ന്നും ഒ​രു കു​റ​വു​മി​ല്ല

അ​നാ​ദി​കാ​ലം മു​മ്പു​മു​ത​ല്‍ ഓ​രോ വ​ര്‍ഷ​വും നി​ശ്ചി​ത സ​മ​യ​ത്ത് ഭൂ​മി​ക്ക് അ​നു​ഗ്ര​ഹ​മാ​യി ചൊ​രി​യു​ന്ന മ​ഴ​വെ​ള്ള​ത്തി​ന് ഇ​ന്നും ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ല. നി​ര​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടും ഒ​രു കു​റ​വും വ​രാ​ത്ത ഒ​രേ ഒ​രു വ​സ്തു മ​ഴ​വെ​ള്ളം മാ​ത്ര​മാ​ണ്. എ​ന്നി​ട്ടും ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത് എ​ന്താ​ണ്? മ​നു​ഷ്യ​ന്‍റെ ത​ത്വ​ദീ​ക്ഷ​യി​ല്ലാ​ത്ത ഇ​ട​പെ​ട​ലും ആ​ര്‍ത്തി​യും ധൂ​ര്‍ത്തും ത​ന്നെ! കാ​ടു​ക​ളും തോ​ടു​ക​ളും പാ​ട​ങ്ങ​ളും ച​തു​പ്പു​ക​ളും പോ​ലു​ള്ള മ​ഴ​വെ​ള്ള​സം​ഭ​ര​ണി​ക​ള്‍ മു​ഴു​വ​ന്‍ ന​ശി​പ്പി​ച്ച് കോ​ണ്‍ക്രീ​റ്റ് കാ​ടു​ക​ള്‍ തീ​ര്‍ത്ത​തും ബാ​ക്കി​യു​ള്ള​വ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ച്ച​തു​മാ​ണ് കു​ടി​വെ​ള്ളം മു​ട്ടി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത്

ഓ​രോ വീ​ടി​ന്‍റെ​യും മു​റ്റ​ത്തു വീ​ഴു​ന്ന മ​ഴ​വെ​ള്ളം എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ര്‍ന്നു​പോ​കാ​നാ​ണ് എ​ല്ലാ​വ​ര്‍ക്കും ആ​ഗ്ര​ഹം. വീ​ടി​ന്‍റെ മു​റ്റം കോ​ണ്‍ക്രീ​റ്റ് ചെ​യ്ത് സൂ​ക്ഷി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​ണ് കി​ണ​ര്‍ വെ​ള്ളം വ​റ്റാ​ന്‍ ഒ​രു പ്ര​ധാ​ന​കാ​ര​ണം. ഓ​രോ പു​ര​യി​ട​ത്തി​ലും ല​ഭി​ക്കു​ന്ന മ​ഴ​വെ​ള്ളം കു​റ​ച്ചു​നേ​രം ത​ട​ഞ്ഞു​നി​ര്‍ത്തി ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ഊ​ര്‍ന്നി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ അ​ടു​ത്തു​ള്ള കി​ണ​റു​ക​ളി​ല്‍പോ​ലും അ​ത് സം​ഭ​രി​ക്ക​പ്പെ​ടു​ന്നു.

മ​ണ്‍വ​ര​മ്പും ജൈ​വ​വേ​ലി​യും

ഇ​ന്ന​ത്തെ​വീ​ടു​ക​ളു​ടെ പ​ടി​ക​ള്‍ക്കു സ​മീ​പ​ത്തു​കൂ​ടി മ​ഴ​ക്കാ​ല​ത്ത് ധാ​രാ​ളം വെ​ള്ളം പു​ര​യി​ട​ങ്ങ​ളി​ല്‍നി​ന്ന് ഒ​ഴു​കി​പ്പോ​കു​ന്ന​തു കാ​ണാം. അ​വി​ട​ങ്ങ​ളി​ല്‍ മ​ണ്‍വ​ര​മ്പു​ണ്ടാ​ക്കി മ​ഴ​വെ​ള്ള ശോ​ഷ​ണ​ത്തെ ത​ട​യാ​വു​ന്ന​താ​ണ്.​ബാ​ക്കി പു​ര​യി​ട​ത്തി​നു ചു​റ്റു​മു​ള്ള മ​തി​ലി​ല്ലാ​ത്ത അ​തി​ര്‍ത്തി​ഭാ​ഗ​ത്തും മ​ണ്‍വ​ര​മ്പു​ണ്ടാ​ക്കി അ​ത് ബ​ല​പ്പെ​ടു​ത്താ​ന്‍ വേ​രു​പ​ട​ര്‍പ്പു​ള്ള കു​റ്റി​ച്ചെ​ടി​ക​ള്‍ (ചെ​മ്പ​ര​ത്തി, ആ​ട​ലോ​ട​കം, രാ​മ​ച്ചം, കൈ​ത, പൂ​വ​ള്ളി തു​ട​ങ്ങി​യ​വ) വ​ച്ചു​പി​ടി​പ്പി​ക്കാം. മ​ഴ​വെ​ള്ള​വും മേ​ല്‍മ​ണ്ണും പ​റ​മ്പി​ല്‍നി​ന്നും ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ഏ​റ്റ​വും ല​ളി​ത​മാ​യ മാ​ര്‍ഗ​മാ​ണി​ത്.

പ്ര​കൃ​തി​യെ നി​രീ​ക്ഷി​ച്ച് മ​ഴ പ്ര​വ​ചി​ക്കു​ന്ന​വ​ര്‍

  • പ​ണ്ട​ത്തെ ആ​ളു​ക​ള്‍ പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ള്‍ നോ​ക്കി മ​ഴ പ്ര​വ​ചി​ക്കു​മാ​യി​രു​ന്നു.

  • മ​ണ്ണി​ല്‍ നി​ന്ന് ക​റു​ത്ത ഈ​യ്യാം​മ്പാ​റ്റ​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​റ​ന്നു​പൊ​ങ്ങി​യാ​ല്‍ മ​ഴ​പെ​യ്യും.

  • വെ​ളു​ത്ത ഈ​യ്യാം​മ്പാ​റ്റ​ക​ളാ​ണ് പ​റ​ന്നു​യ​രു​ന്ന​തെ​ങ്കി​ല്‍ മ​ഴ പോ​വു​ക​യും ചെ​യ്യും.

  • തു​മ്പി​ക​ള്‍ കൂ​ട്ട​മാ​യി ഭൂ​മി​യി​ല്‍ നി​ന്നും ഒ​രു നി​ശ്ചി​ത ഉ​യ​ര​ത്തി​ല്‍ പ​റ​ന്നു ന​ട​ക്കു​ന്ന​തു ക​ണ്ടാ​ല്‍ മ​ഴ​പെ​യ്യും.

  • ഉ​റു​മ്പു​ക​ള്‍ മു​ട്ട​ക​ളു​മാ​യി തി​ര​ക്കി​ട്ടോ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ മ​ഴ​പെ​യ്യും.

  • കു​ള​ക്കോ​ഴി​ക​ള്‍ കൂ​ട്ട​മാ​യി ക​ര​യു​ക​യാ​ണെ​ങ്കി​ല്‍ മ​ഴ​പെ​യ്യും.

  • ആ​ലി​ന്‍റെ താ​ങ്ങു​വേ​രു​ക​ള്‍ മു​റി​ച്ചു നോ​ക്കു​മ്പോ​ള്‍ വെ​ള്ളം കാ​ണു​ക​യാ​ണെ​ങ്കി​ല്‍ മ​ഴ ഉ​ട​ന്‍ വ​രും.

  • ക​ള്ളി​ച്ചെ​ടി​ക​ള്‍ പൂ​ക്കു​ന്ന​തു ക​ണ്ടാ​ല്‍ മ​ഴ വ​രാ​റാ​യി എ​ന്നൂ​ഹി​ക്കാം.

വി​ത്ത് മ​ഴ പ​റ​യും

വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ള്‍ മ​ഴ വ​രു​മോ എ​ന്ന് പ്ര​വ​ചി​ക്കു​ന്ന​ത് പു​ല​ച്ചി മ​ര​ത്തി​ന്‍റെ കാ​യ് പൊ​ളി​ച്ചു നോ​ക്കി​യാ​ണ്.​ പു​ല​ച്ചി കാ​യ്ക്ക​ക​ത്ത് ഒ​രു വി​ത്താ​ണു​ള്ള​തെ​ങ്കി​ല്‍ ഒ​രു പ​റ മ​ഴ കി​ട്ടും. ര​ണ്ടു വി​ത്തു​ക​ളു​ണ്ടെ​ങ്കി​ല്‍ ര​ണ്ടു​പ​റ മ​ഴ​യും.

മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​ര്‍ അ​മൃ​ത​വ​ര്‍ഷി​ണി പാ​ടി​യ​പ്പോ​ള്‍

ക​ര്‍ണാ​ട​ക സം​ഗീ​ത​ത്തി​ലെ ആ​ചാ​ര്യ​ന്മാ​രി​ല്‍ ഒ​രാ​ളാ​യ മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​ര്‍ പാ​ട്ടു​പാ​ടി മ​ഴ​പെ​യ്യി​ച്ച​താ​യി ഒ​രു ച​രി​ത്ര ക​ഥ​യു​ണ്ട്. മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര ദ​ര്‍ശ​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ട​ന്നു ത​ള​ര്‍ന്ന അ​ദ്ദേ​ഹം ഒ​രു മ​ര​ച്ചു​വ​ടു​ക​ണ്ട് അ​വി​ടെ അ​ല്പം വി​ശ്ര​മി​ച്ചു. ആ ​മ​രം മാ​ത്ര​മ​ല്ല ആ ​പ്ര​ദേ​ശ​മാ​കെ ക​രി​ഞ്ഞു​ണ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ദീ​ക്ഷി​ത​രെ​ക്ക​ണ്ട് അ​വി​ടു​ത്തു​കാ​ര്‍ അ​ടു​ത്തു കൂ​ടി. നാ​ട് വ​ര​ണ്ടു​ണ​ങ്ങി​യ ക​ഥ ദീ​ക്ഷി​ത​രെ പ​റ​ഞ്ഞു കേ​ള്‍പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​മ​ലി​ഞ്ഞു. ആ ​അ​ലി​വി​ല്‍ അ​ദ്ദേ​ഹം ഒ​രു കീ​ര്‍ത്ത​നം പാ​ടി.​അ​ദ്ദേ​ഹം ത​ന്നെ ചി​ട്ട​പ്പെ​ടു​ത്തി​യ അ​മൃ​ത വ​ര്‍ഷി​ണി രാ​ഗ​ത്തി​ലു​ള്ള​താ​യി​രു​ന്നു ഗാ​നം. ആ ​പ്ര​ദേ​ശ​മാ​കെ അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ല്‍ രാ​ത്രി പോ​ലെ​യാ​യി. മ​ഴ​മേ​ഘ​മു​രു​ണ്ടു​കൂ​ടി. കീ​ര്‍ത്ത​നം പാ​ടി​ക്ക​ഴി​ഞ്ഞ​തും അ​വി​ടെ തു​ള്ളി​ക്കൊ​രു​കു​ടം ക​ണ​ക്കെ മ​ഴ​പെ​യ്തു.

മേ​ഘ​മ​ല്‍ഹാ​ര്‍

മ​ഴ​പെ​യ്യി​ക്കു​ന്ന മ​റ്റൊ​രു രാ​ഗ​മാ​ണ് മേ​ഘ​മ​ല്‍ഹാ​ര്‍. അ​ക്ബ​റി​ന്‍റെ സ​ദ​സ്യ​നാ​യി​രു​ന്ന താ​ന്‍സ​ന്‍ മേ​ഘ​മ​ല്‍ഹാ​ര്‍ പാ​ടി മ​ഴ​പെ​യ്യി​ച്ച ക​ഥ പ്ര​സി​ദ്ധ​മാ​ണ്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ