Special Story

അ​ധ്യാ​പ​ക​ര്‍ സ്‌​നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും ന​ല്‍കേ​ണ്ട​വ​ര്‍

ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ന്ന "ഭീ​ക​ര​കു​റ്റ'​ത്തി​നാ​ണ് രാ​ജ്യം ത​ല കു​നി​ച്ചു​പോ​യ ഈ ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്

#അ​ഡ്വ. ചാ​ര്‍ളി പോ​ള്‍

ഉത്ത​ര്‍പ്ര​ദേ​ശി​ലെ മു​സാ​ഫി​ര്‍ ന​ഗ​റി​ലെ ഖു​ബാ​പു​രി​ലെ നേ​ഹ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ ഒ​രു ചെ​റു​ബാ​ല​നെ സ​ഹ​പാ​ഠി​ക​ളെ കൊ​ണ്ട് ത​ല്ലി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ അ​ധ്യാ​പ​ക​ദി​നം ക​ട​ന്നു​വ​രു​ന്ന​ത്. അ​ധ്യാ​പി​ക ത​ന്‍റെ ക​സേ​ര​യി​ലി​രു​ന്ന് നി​ര്‍ദേ​ശം ന​ല്‍കു​ക​യും കു​ട്ടി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യെ​ത്തി മ​ര്‍ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. "എ​ന്താ​ണി​ത്ര പ​തു​ക്കെ ത​ല്ലു​ന്ന​ത്, ശ​ക്തി​യാ​യി അ​ടി​ക്കൂ' എ​ന്നും അ​ധ്യാ​പി​ക പ​റ​യു​ന്നു​ണ്ട്. ഒ​രു മ​ണി​ക്കൂ​റോ​ളം ക്രൂ​ര​ത നേ​രി​ട്ട​താ​യി കു​ട്ടി പ​റ​യു​ന്നു. ബോ​ധ​പൂ​ര്‍വ​മു​ള്ള മ​ര്‍ദ​നം (323), മ​നഃ​പൂ​ര്‍വ​മാ​യ അ​പ​മാ​നം (504) എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​ധ്യാ​പി​ക​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഗൃ​ഹ​പാ​ഠം ചെ​യ്തി​ല്ലെ​ന്ന "ഭീ​ക​ര​കു​റ്റ'​ത്തി​നാ​ണ് രാ​ജ്യം ത​ല കു​നി​ച്ചു​പോ​യ ഈ ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ യ​ശ​സി​നു ക​ള​ങ്ക​മു​ണ്ടാ​ക്കി​യ ഈ ​ക്രൂ​ര​ത​യി​ല്‍ ത​നി​ക്ക് ല​ജ്ജ​യി​ല്ലെ​ന്നാ​യി​രു​ന്നു അ​ധ്യാ​പി​ക തൃ​പ്ത ത്യാ​ഗി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. "നി​യ​മ​മൊ​ക്കെ​യു​ണ്ടാ​കും, പ​ക്ഷെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളെ നി​യ​ന്ത്രി​ച്ചു നി​ര്‍ത്തേ​ണ്ട​തു​ണ്ട്. ഇ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ള്‍ വി​ദ്യാ​ർ​ഥി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്'- അ​വ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട​വ​ര്‍ തെ​റ്റു​പ​റ്റി​യെ​ന്ന്, കൂ​പ്പു​കൈ​ക​ളോ​ടെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തി​റ​ക്കി. മ​ത​വി​വേ​ച​നം കാ​ട്ടി​യി​ല്ല. പ​ഠി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ത​ല്ലി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ​തി​നാ​ല്‍ ത​നി​ക്ക് എ​ഴു​ന്നേ​റ്റ് നി​ല്‍ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ത​ല്ലി​ച്ച​ത് എ​ന്ന​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. തെ​റ്റി​ന്‍റെ ആ​ഴം അ​വ​ര്‍ക്കി​പ്പോ​ഴും ബോ​ധ്യ​മാ​യി​ട്ടി​ല്ല. ഒ​രു കു​ഞ്ഞി​നെ മാ​ത്ര​മ​ല്ല സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും വ​ള​രേ​ണ്ട മ​ന​സു​ക​ളി​ല്‍ വെ​റു​പ്പി​ന്‍റെ വി​ത്തു​പാ​കി​ക്കൊ​ണ്ട് ത​ന്‍റെ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​ണ് തൃ​പ്ത ത്യാ​ഗി​യെ​ന്ന അ​ധ്യാ​പി​ക അ​ധി​ക്ഷേ​പി​ച്ച​ത്. ത​ല്ല് കൊ​ണ്ട കു​ട്ടി​യും ത​ല്ലി​യ കു​ട്ടി​ക​ളും അ​നു​ഭ​വി​ച്ച മ​നോ​വേ​ദ​ന എ​ത്ര വ​ലു താ​ണ്. നി​ഷ്‌​ക​ള​ങ്ക​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ തെ​റ്റു​തി​രു​ത്താ​നു​ള്ള ന​ല്ല മാ​ര്‍ഗ​ങ്ങ​ള്‍ ഏ​തെ​ന്ന് തി​രി​ച്ച​റി​വി​ല്ലാ​ത്ത വ​ര്‍ക്ക് അ​ധ്യാ​പ​ക​രാ​യി തു​ട​രാ​ന്‍ അ​ര്‍ഹ​ത​യി​ല്ല.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യാ​ണ് അ​ധ്യാ​പ​ക​രു​ടെ മു​ന്നി​ലു​ള്ള​ത്. അ​വ​രി​ല്‍ വി​ത​യ​യ്‌​ക്കേ​ണ്ട​ത് വെ​റു​പ്പും വി​ദ്വേ​ഷ​വു​മ​ല്ല, സ്‌​നേ​ഹ​മാ​ണ്. വ​ര്‍ഗീ​യ​ത​യും വി​ദ്വേ​ഷ​വും അ​ലി​യി​ച്ചു ക​ള​യു​ന്ന രീ​തി​യി​ലാ​ക​ണം വ​രും ത​ല​മു​റ​യെ പാ​ക​പ്പെ​ടു​ത്താ​ന്‍. അ​തി​ന് തു​ട​ക്കം കു​റി​ക്കേ​ണ്ട​ത് സ്‌​കൂ​ളു​ക​ളും നേ​തൃ​ത്വം വ​ഹി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ധ്യാ​പ​ക​ര്‍ തെ​റ്റു​കാ​രാ​കാ​തി​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍പോ​ലും ദു​ര്‍മാ​തൃ​ക​യാ​യി അ​ധ്യാ​പ​ക​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട​രു​ത്. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും അ​വ​ര്‍ക്ക് ന​ല്‍ക​രു​ത്. ന​ന​ഞ്ഞ സി​മ​ന്‍റി​ന് സ​മ​മാ​ണ് അ​വ​രു​ടെ മ​ന​സ്. അ​വി​ടെ പ​തി​യു​ന്ന മു​ദ്ര​ക​ള്‍ കാ​ല​ങ്ങ​ളോ​ളും നി​ല​നി​ല്‍ക്കും. അ​തി​നാ​ല്‍ ത​ന്നെ ഏ​റ്റ​വും ക​രു​ത​ലോ​ടെ നി​ര്‍വ​ഹി​ക്കേ​ണ്ട​താ​ണ് അ​ധ്യാ​പ​നം.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ. ​സു​കു​മാ​ര്‍ അ​ഴീ​ക്കോ​ട് പ​റ​ഞ്ഞു; "അ​ധ്യാ​പ​നം സ്‌​നേ​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ന​മാ​ക​ണം. സ്‌​നേ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ പ​ഠി​പ്പി​ക്കു​ന്ന വി​ഷ​യ​മാ​ണ് കു​ട്ടി​ക​ള്‍ എ​ളു​പ്പം ഗ്ര​ഹി​ക്കു​ക. ആ ​വി​ഷ​യ​ത്തി​നാ​ണ് കു​ട്ടി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ മാ​ര്‍ക്ക് ല​ഭി​ക്കു​ക.'

അ​ധ്യാ​പ​നം അ​ഞ്ച് ക​ട​മ​ക​ളു​ടെ നി​റ​വേ​റ്റ​ലാ​ണ് (1) കു​ട്ടി​ക​ളെ സ്‌​നേ​ഹി​ക്കു​ക (2) കു​ട്ടി​ക​ളെ സ്‌​നേ​ഹി​ക്കു​ക (3) കു​ട്ടി​ക​ളെ സ്‌​നേ​ഹി​ക്കു​ക (4) അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക (5) അ​വ​രെ പ​ഠി​പ്പി​ക്കു​ക. ആ​ദ്യ​ത്തെ മൂ​ന്ന് ക​ട​മ​യും കു​ട്ടി​ക​ളെ സ്‌​നേ​ഹി​ക്കു​ക എ​ന്നു ത​ന്നെ​യാ​ണ്. അ​തി​നു ശേ​ഷ​മാ​ണ് പ്ര​ചോ​ദി​പ്പി​ക്ക​ലും പ​ഠി​പ്പി​ക്ക​ലും ന​ട​ക്കേ​ണ്ട​ത്. ല​ഭി​ക്കു​ന്ന സ്‌​നേ​ഹ​മാ​ണ് മ​നു​ഷ്യ​നെ ഉ​ത്ത​മ​നാ​ക്കു​ന്ന​ത്. സ്‌​നേ​ഹ​മേ​റ്റു വ​ള​രു​ന്ന കു​ട്ടി​ക​ളാ​ണ് സ​ത്‌​സ്വ​ഭാ​വി​ക​ളാ​വു​ക. അ​ധ്യാ​പ​ക​ന് വേ​ണ്ട പ്ര​ഥ​മ​ഗു​ണം സ്‌​നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യു​മാ​ണ്.

വി​ദ്യാ​ഭ്യാ​സ വി​ച​ഷ​ണ​നും സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​നു​മാ​യ ഡോ. ​എം.​എ​ന്‍. കാ​ര​ശേ​രി പ​റ​യു​ന്നു; "എ​ന്‍റെ ക​ണ​ക്കി​ല്‍ ഇ​ന്ന് അ​ധ്യാ​പ​ക​ര്‍ക്ക് ര​ണ്ട് പ​ണി​യേ ഉ​ള്ളൂ. ഒ​ന്ന് കു​ട്ടി​ക​ളെ പ​ഠി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക. ര​ണ്ട് കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വം രൂ​പ​വ​ത്ക​രി​ക്കു​ക. ഇ​പ്പ​റ​ഞ്ഞ ര​ണ്ട് പ​ണി​ക​ള്‍ക്കും വി​ജ്ഞാ​ന​ത്തേ​ക്കാ​ള്‍ ആ​വ​ശ്യ​മു​ള്ള​ത് സ്‌​നേ​ഹ​മാ​ണ്. ഗു​രു​നാ​ഥ​ന്മാ​രു​ടെ സ്‌​നേ​ഹ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെു​ടെ പ​ഠ​ന​ത്തെ പ്ര​ചോ​ദി​പ്പി​ക്കു ന്ന​തും വ്യ​ക്തി​ത്വ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ന്ന​തും''.

കു​ട്ടി​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക, മോ​ട്ടി​വേ​റ്റ് ചെ​യ്യു​ക, അ​വ​രെ ആ​ക​ര്‍ഷി​ക്കു​ക, ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക, പു​തു​മ മ​ങ്ങാ​തെ പ​ഠി​പ്പി​ക്കു​ക, മാ​ര്‍ഗ​ദ​ര്‍ശ​നം ന​ട​ത്തു​ക, ദി​ശാ​ബോ​ധം പ​ക​രു​ക. ഇ​താ​ണ് അ​ധ്യാ​പ​ന​ത്തി​ല്‍ സം​ഭ​വി​ക്കേ​ണ്ട​ത്.

"ഗു​രു​വും ഈ​ശ്വ​ര​നും ഒ​രേ​സ​മ​യം എ​ന്നെ മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ല്‍ ഞാ​ന്‍ ആ​ദ്യം ഗു​രു​വി​നെ വ​ന്ദി​ക്കും. കാ​ര​ണം ഗു​രു​വാ​ണ് എ​നി​ക്ക് ഈ​ശ്വ​ര​നെ കാ​ണി​ച്ചു ത​ന്ന​ത്'. ക​ബീ​ര്‍ദാ​സി​ന്‍റെ ഈ ​വാ​ക്കു​ക​ള്‍ അ​ധ്യാ​പ​ക​ന​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലേ​ക്കും അ​ധ്യാ​പ​ക​ന്‍റെ ജീ​വി​ത ല​ക്ഷ്യ​ത്തി​ലേ​ക്കും വി​ര​ല്‍ ചൂ​ണ്ടു​ന്നു. ഏ​റ്റ​വും ശ്രേ​ഷ്ഠ​വും മ​ഹ​നീ​യ​വു​മാ​യ ശു​ശ്രൂ​ഷ​യാ​ണ് അ​ധ്യാ​പ​നം. അ​ധ്യാ​പ​ക​ര്‍ ഈ​ശ്വ​ര​തു​ല്യ​രാ​ണ്. ഓ​രോ നി​മി​ഷ​വും ഈ ​ചി​ന്ത​യി​ല്‍ വ്യാ​പ​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ക്ക് ക​ഴി​യ​ട്ടെ. അ​ധ്യാ​പ​ക ദി​നാ​ശം​സ​ക​ള്‍.

(ട്രെ​യ്ന​റും മെ​ന്‍റ​റു​മാ​ണ് ലേ​ഖ​ക​ൻ. ഫോ​ൺ: 8075789768)

നവീന്‍ ബാബുവിന്‍റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹർജിയിൽ വിധി പറ‍‍യാന്‍ മാറ്റി

കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ സ്ത്രീ മരിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിക്കത്ത് കൈമാറി; ഇടക്കാല മുഖ്യമന്ത്രിയായി തുടരും

ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി

ലെബനനിൽ വീണ്ടും ഇസ്രയേൽ വ‍്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു