വര: സുഭാഷ് കല്ലൂർ 
Special Story

ഉറങ്ങിക്കിടന്നവരെ എന്തിനുണർത്തി...?!

"ഉ​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന നാ​യ​ര്‍ക്ക് ഒ​രു വി​ളി തോ​ന്നി' എ​ന്ന പ​ഴ​മൊ​ഴി പോ​ലെ​യാ​ണ് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ്ര​യോ​ഗം.

ആ​രേ​യും ഉ​പ​ദ്ര​വി​ക്കാ​തെ, സ്വ​സ്ഥ​മാ​യി ഇ​രി​ക്കു​ന്ന ഗ​ണ​പ​തി​യെ​യാ​ണ് ഷം​സീ​ർ തോ​ണ്ടി വി​ളി​ച്ചു​ണ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ കോ​ലാ​ഹ​ല​ങ്ങ​ൾ വ​രും നാ​ളു​ക​ളി​ലും അ​ല​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​പ്പോ​ലെ ഷം​സീ​റി​ന്‍റെ വാ​യി​ൽ നി​ന്ന് അ​റി​യാ​തെ വീ​ണ വാ​ക്കു​ക​ളാ​ണോ, അ​തോ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ൻ മാ​ർ​ക്സി​സി​റ്റ്- ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കു വേ​ണ്ടി സ്പീ​ക്ക​ർ എ​ടു​ത്ത സൂ​ത്ര​മാ​ണോ എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്.

ഓ​ണ​ക്കാ​ല​ത്തു പോ​ലും ജ​ന​ങ്ങ​ൾ പ​ട്ടി​ണി കി​ട​ക്കേ​ണ്ട സ്ഥി​തി​യി​ലേ​ക്കാ​യി. പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ വ​രെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്നു. കേ​ര​ള​ത്തി​ന്‍റെ നി​യ​മ സ​മാ​ധാ​ന​രം​ഗം എ​ക്കാ​ല​ത്തേ​ക്കാ​ൾ മോ​ശ​മാ​യി​രി​ക്കു​ന്നു. ഇ​ങ്ങ​നെ സ​ർ​ക്കാ​രി​നെ​തി​രെ പ​ല രം​ഗ​ത്തും പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ക്കു​മ്പോ​ഴാ​ണ് ഷം​സീ​ർ ഗ​ണ​പ​തി പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

ഗ​ണ​പ​തി നി​സാ​ര​ക്കാ​ര​ന​ല്ല. മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​വാ​ൻ ഭൂ​മീ​മാ​താ​വി​നെ പ്ര​ദ​ക്ഷി​ണം വ​ച്ച് വ​രാ​ൻ മ​ക്ക​ളാ​യ സു​ബ്ര​ഹ്മ​ണ്യ​നോ​ടും ഗ​ണ​പ​തി​യോ​ടും ശി​വ​നും പാ​ർ​വ​തി​യും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സു​ബ്ര​ഹ്മ​ണ്യ​ൻ മ​യി​ൽ​വാ​ഹ​ന​മേ​റി ഭൂ​മി മു​ഴു​വ​ൻ ചു​റ്റാ​നി​റ​ങ്ങി. എ​ന്നാ​ൽ, ഐ​ശ്വ​ര്യ​ത്തി​ന്‍റെ ദേ​വ​നാ​യ ഗ​ണ​പ​തി ഞൊ​ടി​യി​ട​യി​ൽ അ​ച്ഛ​നെ​യും അ​മ്മ​യേ​യും വ​ലം വ​ച്ചു കൊ​ണ്ട് മ​ത്സ​ര വി​ജ​യി​യാ​യി. പ്ര​പ​ഞ്ച​മെ​ന്ന​ത് മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ് എ​ന്ന​ത്രെ സ​ങ്ക​ൽ​പം. ഇ​താ​ണ് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വി​ഘ്ന​ങ്ങ​ള​ക​റ്റു​ന്ന​വ​നാ​യ ഗ​ണ​പ​തി​യു​ടെ സ്തു​തി​യോ​ടെ മാ​ത്ര​മേ ഏ​ത് കാ​ര്യ​വും തു​ട​ങ്ങാ​വൂ എ​ന്നാ​ണ് ഹൈ​ന്ദ​വ വി​ശ്വാ​സ​വും. ആ​ന​ക്കു​ട്ടി​യു​ടെ എ​ല്ലാ ശാ​ഠ്യ​ങ്ങ​ളും ദുഃ​സ്വ​ഭാ​വ​ങ്ങ​ളു​മു​ള്ള ഗ​ണ​പ​തി​യോ​ട് ഏ​റ്റു​മു​ട്ടാ​ൻ ആ​രും പോ​കാ​റി​ല്ല. ശാ​സ്ത്രീ​യ​മാ​യി, ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി പ്ലാ​സി​റ്റി​ക് സ​ർ​ജ​റി​യി​ലൂ​ടെ അ​വ​യ​വ​മാ​റ്റം സം​ഭ​വി​ച്ച​ത് ഗ​ണ​പ​തി​യി​ലാ​ണ​ത്രെ! അ​തൊ​രു സ​ങ്ക​ൽ​പ​മാ​ണെ​ങ്കി​ലും, അ​ക്കാ​ല​ത്തു ത​ന്നെ അ​ത്ത​ര​മൊ​രു ചി​ന്ത​യും ആ​ശ​യ​വും ഇ​ന്നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു എ​ന്നു​റ​പ്പ്.

വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം വി​വേ​ക​വും ഭ​ര​ണാ​ധി​കാ​രി​ക​ൾ കാ​ണി​ക്ക​ണം. എ​ന്ത്, എ​പ്പോ​ൾ, എ​ങ്ങ​നെ പ​റ​യ​ണം എ​ന്നു ചി​ന്തി​ക്കാ​തെ വാ​യി​ൽ വ​രു​ന്ന​തെ​ല്ലാം വി​ളി​ച്ചു പ​റ​ഞ്ഞാ​ൽ പൊ​ല്ലാ​പ്പു​ക​ൾ തു​ട​ർ​ക്ക​ഥ​യാ​കും.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ശ​ബ​രി​ഗി​രീ​ശ​ൻ സാ​ക്ഷാ​ൽ അ​യ്യ​പ്പ​നെ തോ​ണ്ടാ​ൻ ചെ​ന്ന​തു കൊ​ണ്ടാ​ണ് സി​പി​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ പി​ന്നാ​മ്പു​റ​ക്ക​ഥ. അ​യ്യ​പ്പ​നെ വ​ണ​ങ്ങാ​ൻ ചെ​ല്ലു​ന്ന സ്ത്രീ​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ചി​ല നി​ഷ്ക​ർ​ഷ​ക​ൾ മ​ന​സി​ലാ​ക്കാ​തെ എ​ടു​ത്തു​ചാ​ടി​യ​തി​ന്‍റെ ഫ​ല​മാ​ണ് അ​ന്ന് കി​ട്ടി​യ അ​ടി. അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ, അ​തേ അ​നു​ഭ​വം ല​ഭി​ക്കാ​നാ​ണോ ഷം​സീ​ർ ഗ​ണ​പ​തി പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്.

എ​ന്തെ​ങ്കി​ലു​മൊ​രു പ്ര​ശ്നം കി​ട്ടാ​ൻ കാ​ത്തി​രി​ക്കു​ന്ന​യാ​ളാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ച​ക്ര​ച്ചു​ഴി​ക​ളാ​ണ് അ​തി​നു കാ​ര​ണം. നാ​യ​ർ സ​മു​ദാ​യ​ത്തി​ൽ ക​ഴി​വും സ്വാ​ധീ​ന​വു​മു​ള്ള പ​ല​രും ഇ​പ്പോ​ൾ പു​റ​ത്തു നി​ൽ​ക്കു​ക​യാ​ണ്; അ​വ​രെ ഒ​തു​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ഗ​ണ​പ​തി പ്ര​ശ്ന​ത്തി​ലെ തി​രി​ച്ച​ടി ത​ന്ത്രം എ​ടു​ത്തി​ട്ട​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഹി​ന്ദു​മ​ത വി​ശ്വാ​സ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തി​യ സ്പീ​ക്ക​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നും, വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​യോ​ഗ അം​ഗ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത അ​മ്പ​ല​ങ്ങ​ളി​ൽ ഗ​ണ​പ​തി​ക്കു തേ​ങ്ങ​യു​ട​ച്ചു പ്രാ​ർ​ഥി​ച്ച് വ​ഴി​പാ​ടു​ക​ൾ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ ആ​ഹ്വാ​നം ചെ​യ്ത​ത്. ഉ​ട​യ്ക്കു​ന്ന ഓ​രോ തേ​ങ്ങ​യും ഷം​സീ​റി​ന്‍റെ നെ​ഞ്ച​ത്താ​ണ് കൊ​ള്ളു​ന്ന​തെ​ന്ന ഓ​ർ​മ​യും ഉ​ണ്ടാ​ക​ണം.

ഗ​ണ​പ​തി മി​ത്താ​ണ് എ​ന്ന​ത​ട​ക്കം താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ മാ​പ്പു പ​റ​യാ​തെ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന ഷം​സീ​റും, അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ​യേ​കു​ന്ന പാ​ർ​ട്ടി സ​ഖാ​ക്ക​ളും കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ക​യാ​ണ് എ​ന്നാ​ണ് ജ്യോ​ത്സ്യ​ന്‍റെ ക​വ​ടി​യി​ൽ കാ​ണു​ന്ന​ത്.

തേ​ങ്ങ എ​റി​യ​ൽ തു​ട​ങ്ങി​യ​തോ​ടെ വി​ല​യി​ല്ലാ​തി​രു​ന്ന തേ​ങ്ങ​യ്ക്കും വി​ല കൂ​ടി. കേ​ര ക​ർ​ഷ​ക​ർ സ​ന്തു​ഷ്ട​രാ​യി.

"കേ​രം തി​ങ്ങും കേ​ര​ള നാ​ട്ടി​ൽ

പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ക്കു​മ്പോ​ൾ,

ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​യ​ന്മാ​രെ

എ​ന്തി​നു​ണ​ർ​ത്തീ ഷം​സീ​റേ..!'

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ