സീപ്ലെയിൻ കൊച്ചിയിലെ പാലസ് വാട്ടർഡ്രോമിൽ ഇറങ്ങുന്നു 
Special Story

സീ പ്ലെയിനിനു മീതേ വട്ടമിട്ടു പറക്കുന്ന വിവാദങ്ങൾ | Video

കൊച്ചി ബോള്‍ഗാട്ടി പാലസിനടുത്ത് കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു. തൊട്ടു പിന്നാലെ വിവാദങ്ങൾക്കും തുടക്കമായി.

കേരളത്തിന്‍റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്‍കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. കൊച്ചി ബോള്‍ഗാട്ടി പാലസിനടുത്ത് കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ഒരു മണിക്കൂറിനകം ലാന്‍ഡ് ചെയ്തു. തൊട്ടു പിന്നാലെ വിവാദങ്ങൾക്കും തുടക്കമായി.

സീപ്ലെയിൻ പദ്ധതി യഥാർഥത്തിൽ ഞങ്ങളുടേതാണ് എന്ന അവകാശവാദവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇതിനൊപ്പം, കൂടുതൽ ഗൗരവമുള്ള ഒരു ആശങ്ക കൂടി സീ പ്ലെയിനു മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്. കൊച്ചിയിൽ മത്സ്യത്തൊഴിലാളികളും ഇടുക്കിയിൽ വനം വകുപ്പും ഉയർത്തുന്ന പരിസ്ഥിതി പ്രശ്നമാണിത്.

മാട്ടുപെട്ടി ഡാം ആനത്താരയുടെ ഭാഗമാണ്. ഇവിടെ വിമാനമിറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനം വകുപ്പിന്‍റെ മുന്നറിയിപ്പ്. റൂട്ട് അന്തിമമല്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നുമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നൽകുന്ന ഉറപ്പ്.

കൊച്ചി കായലിൽ നിരന്തരം വിമാനമിറങ്ങുന്നത് മത്സ്യലഭ്യതയെ ബാധിക്കുമെന്നാണ് മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശങ്ക.

റണ്‍വേയ്ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് സീ പ്ലെയിൻ ടെയ്ക്ക് ഓഫ് ചെയ്യുന്നത്. വെള്ളത്തില്‍ത്തന്നെയാണ് ലാന്‍ഡിങ്ങും. കൊച്ചിയും മാട്ടുപ്പെട്ടിയും കൂടാതെ, കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലും ഇതിനുള്ള വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കുമെന്നാണ് ടൂറിസം വകുപ്പിന്‍റെ പ്രതീക്ഷ.

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

വയനാട്: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും; 19 ന് ഹർത്താൽ

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല