Special Story

അ​നു​സ​ന്ധാ​ൻ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ; അ​ടു​ത്ത കുതിപ്പി​ന് അ​ടി​ത്ത​റ​യി​ടുന്നു

ച​രി​ത്ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

##ഡോ ​ജി​തേ​ന്ദ്ര സി​ങ്

കേ​ന്ദ്ര ശാ​സ്ത്ര-​സാ​ങ്കേ​തി​ക സ​ഹ​മ​ന്ത്രി

ആരാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ വി​സ്മൃ​തി​യി​ൽ ആ​ണ്ടു പോ​യ ഇ​ന്ത്യ​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ ശാ​സ്ത്ര സാ​ധ്യ​ത​ക​ളും വൈ​ദ​ഗ്ധ്യ​വും ക​ണ്ട് ലോ​കം ഇ​ന്ന് വി​സ്മ​യ​പ്പെ​ടു​ക​യാ​ണ്. അ​നു​കൂ​ല പ​രി​തഃ​സ്ഥി​തി​ക​ൾ, പി​ന്തു​ണ ന​ൽ​കു​ന്ന നേ​തൃ​ത്വം എ​ന്നി​വ കാ​ര​ണം സം​ഭ​വി​ച്ച മാ​റ്റ​മാ​ണി​ത്.

ച​രി​ത്ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. പി​ന്നീ​ടെ​ല്ലാം ച​രി​ത്ര​മാ​ണ്. ലോ​ക​ത്തി​ന് ഇ​ദം​പ്ര​ഥ​മ​മാ​യി കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള ഡി​എ​ൻ​എ വാ​ക്‌​സി​ൻ സ​മ്മാ​നി​ച്ച​തു മു​ത​ൽ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ജ​ല സാ​ന്നി​ധ്യ​ത്തി​നു​ള്ള തെ​ളി​വു​ക​ൾ ച​ന്ദ്ര​യാ​ൻ ക​ണ്ടെ​ത്തു​ന്ന​തു വ​രെ​യു​ള്ള​തെ​ല്ലാം... ഇ​ന്ത്യ​യെ എ​ഴു​തി​ത്ത​ള്ളാ​നാ​കാ​ത്ത ഒ​രു രാ​ജ്യ​മാ​യി ലോ​ക​സ​മ​ക്ഷം സ്ഥാ​പി​ക്കാ​ൻ മോ​ദി​ക്കു ക​ഴി​ഞ്ഞ​തി​ന്‍റെ തെ​ളി​വ​യാ​ണ് ഇ​തി​നെ​യെ​ല്ലാം ക​ണ​ക്കാ​ക്കാ​ൻ.

ശാ​സ്ത്രം, സ​ങ്കേ​ത​കം, നൂ​ത​ന​ത്വം (എ​സ്ടി​ഐ) എ​ന്നീ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ 9 വ​ർ​ഷ​ത്തി​നി​ടെ ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ത്യ ആ​വി​ഷ്‌​ക​രി​ച്ച ന​യ​ങ്ങ​ളു​ടെ എ​ണ്ണം റെ​ക്കോ​ർ​ഡാ​ണ്. ചി​ല പ്ര​ധാ​ന ന​യ​ങ്ങ​ൾ ഇ​നി​പ്പ​റ​യു​ന്നു: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ന​യം (2023), ദേ​ശീ​യ ജി​യോ​സ്പേ​ഷ്യ​ൽ ന​യം (2022); ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (എ​ൻ​ഇ​പി 2020); ദേ​ശീ​യ ഇ​ല​ക്‌​ട്രോ​ണി​ക്സ് ന​യം (എ​ൻ​പി​ഇ 2019); സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വി​വ​ര വി​നി​മ​യ സാ​ങ്കേ​തി​ക വി​ദ്യ സം​ബ​ന്ധി​ച്ച ദേ​ശീ​യ ന​യം (2019); വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള ദേ​ശീ​യ നൂ​ത​ന​ത്വ, സ്റ്റാ​ർ​ട്ട​പ്പ് ന​യം (2019); ദേ​ശീ​യ ആ​രോ​ഗ്യ ന​യം (2017); ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ ന​യം (2016) തു​ട​ങ്ങി​യ​വ.

അ​തു​പോ​ലെ, ദേ​ശീ​യ ക്വാ​ണ്ടം ദൗ​ത്യം (2023), "വ​ൺ ഹെ​ൽ​ത്ത് ' ദൗ​ത്യം (2023), ദേ​ശീ​യ ആ​ഴ​ക്ക​ട​ൽ ദൗ​ത്യം (2021) തു​ട​ങ്ങി​യ​വ​യ്ക്കും സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ടു.

എ​സ്ഇ​ആ​ർ​ബി ഡാ​റ്റ പ്ര​കാ​രം, ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ശ​രാ​ശ​രി പ​രി​ഗ​ണി​ച്ചാ​ൽ, മൊ​ത്തം ഗ​വേ​ഷ​ണ ഫ​ണ്ടി​ന്‍റെ ഏ​ക​ദേ​ശം 65% ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഐ​ഐ​എ​സു​ക​ൾ, ഐ​ഐ​ടി​ക​ൾ, ഐ​ഐ​എ​സ്ഇ​ആ​റു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 11% ഫ​ണ്ട് ഐ​ഐ​ടി​ക​ളി​ലേ​തി​നേ​ക്കാ​ൾ ഗ​വേ​ഷ​ക​രു​ള്ള സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ല​ഭി​ച്ചു. നി​ല​വി​ലെ സ​മ്പ്ര​ദാ​യ പ്ര​കാ​രം മ​ത്സ​രാ​ധി​ഷ്ഠി​ത ഗ്രാ​ന്‍റാ​യാ​ണ് ഗ​വേ​ഷ​ണ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ദേ​ശീ​യ അ​ക്കാ​ദ​മി​ക, ഗ​വേ​ഷ​ണ- വി​ക​സ​ന ലാ​ബു​ക​ളെ അ​പേ​ക്ഷി​ച്ച്, മി​ക്ക സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തീ​രെ മോ​ശ​മാ​ണ്. ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളും വ്യ​വ​സാ​യ മേ​ഖ​ല​യും ത​മ്മി​ലു​ള്ള സ​ഹ​വ​ര്‍ത്ത​ക​ത്വ​വും അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും പ​രി​മി​ത​മാ​ണ്.

യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​ന​ത്തി​ന് ഉ​ത​കും വി​ധ​ത്തി​ൽ അ​നു​സ​ന്ധാ​ൻ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ (എ​എ​ൻ​ആ​ർ​എ​ഫ്) സ്ഥാ​പി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദ​ർ​ശ​ന​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ ഗ​വേ​ഷ​ണ- വി​ക​സ​ന ആ​വാ​സ​വ്യ​വ​സ്ഥ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ മാ​ത്ര​മ​ല്ല ഇ​തി​ലൂ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ല ഗ​വേ​ഷ​ണ- വി​ക​സ​ന കാ​ഴ്ച​പ്പാ​ട് ന​ൽ​കു​ക എ​ന്ന​തും അ​ടു​ത്ത 5 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യെ ഗ​വേ​ഷ​ണ- വി​ക​സ​ന രം​ഗ​ത്തെ ആ​ഗോ​ള നേ​തൃ​ത്വ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യെ​ന്ന​തും ല​ക്ഷ്യ​ങ്ങ​ളാ​ണ്.

ഗ​ണി​തം, എ​ൻ​ജി​നീ​യ​റി​ങ്, സാ​ങ്കേ​തി​ക വി​ദ്യ, പ​രി​സ്ഥി​തി, ഭൂ​മി, ആ​രോ​ഗ്യം, കൃ​ഷി എ​ന്നി​വ സം​ബ​ന്ധി​ച്ച ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും സം​രം​ഭ​ക​ത്വ​ത്തി​നും എ​എ​ൻ​ആ​ർ​എ​ഫ് ഉ​ന്ന​ത​വും ത​ന്ത്ര​പ്ര​ധാ​ന​വു​മാ​യ ദി​ശാ​ബോ​ധം ന​ൽ​കും. മാ​ന​വി​ക, സാ​മൂ​ഹ്യ ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ ശാ​സ്ത്ര-​സാ​ങ്കേ​തി​ക സം​യോ​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​വ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കും. ഇ​ന്ത്യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ളെ​ജു​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ​വേ​ഷ​ണ- വി​ക​സ​ന ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ​യി​ലു​ട​നീ​ളം ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും സം​സ്കാ​രം വ​ള​ർ​ത്തു​ന്ന എ​എ​ൻ​ആ​ർ​എ​ഫ് ഗ​വേ​ഷ​ണ- വി​ക​സ​ന​ത്തി​ന് വി​ത്തു​പാ​കു​ക​യും വ​ള​ർ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും.

കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് (ഡി​എ​സ്‌​ടി) എ​എ​ൻ​ആ​ർ​എ​ഫി​ന്‍റെ ഭ​ര​ണ വി​ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ ഗ​വേ​ഷ​ക​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളും അ​ട​ങ്ങി​യ ഗ​വേ​ണി​ങ് ബോ​ർ​ഡി​ന്‍റെ എ​ക്‌​സ്- ഓ​ഫി​ഷ്യോ പ്ര​സി​ഡ​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കും. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രി​യും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും എ​ക്‌​സ് ഒ​ഫീ​ഷ്യോ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​കും. എ​ൻ​ആ​ർ​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സൈ​ന്‍റി​ഫി​ക് അ​ഡ്വൈ​സ​ർ അ​ധ്യ​ക്ഷ​നാ​യ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലാ​യി​രി​ക്കും.

വ്യ​വ​സാ​യ മേ​ഖ​ല, അ​ക്കാ​ദ​മി​ക് മേ​ഖ​ല, കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കി​ട​യി​ലെ സ​ഹ​ക​ര​ണം എ​എ​ൻ​ആ​ർ​എ​ഫ് ഉ​റ​പ്പാ​ക്കും. ഒ​രു ന​യ ച​ട്ട​ക്കൂ​ട് സൃ​ഷ്ടി​ക്കു​ന്ന​തി​ലും, ഗ​വേ​ഷ​ണ- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ലും ഇ​ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ (2023-28) 50,000 കോ​ടി രൂ​പ ചെ​ല​വി​ൽ എ​എ​ൻ​ആ​ർ​എ​ഫ് സ്ഥാ​പി​ക്കും. എ​എ​ൻ​ആ​ർ​എ​ഫ് ഫ​ണ്ടി​ങ്ങി​ൽ മൂ​ന്ന് ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും - 4,000 കോ​ടി രൂ​പ​യു​ടെ എ​സ്ഇ​ആ​ർ​ബി ഫ​ണ്ട്; 10,000 കോ​ടി​യു​ടെ എ​എ​ൻ​ആ​ർ​എ​ഫ് ഫ​ണ്ട് - ഇ​തി​ൽ ഇ​ന്നൊ​വേ​ഷ​ൻ ഫ​ണ്ടി​നാ​യി 10% (1000 കോ​ടി രൂ​പ) നീ​ക്കി​വ​യ്ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണ വി​ക​സ​ന​ത്തി​നാ​യി ഇ​ന്നൊ​വേ​ഷ​ൻ ഫ​ണ്ട് വി​നി​യോ​ഗി​ക്കും. വ്യ​വ​സാ​യ മേ​ഖ​ല, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ, അ​ന്താ​രാ​ഷ്‌​ട്ര സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ 36,000 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്യും.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ചെ​റി​യ സം​ഭാ​വ​ന​ക​ളോ​ടെ​യോ, ഇ​ല്ലാ​തെ​യോ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​വി​ൽ എ​സ്ഇ​ആ​ർ​ബി​ക്ക് പ്ര​തി​വ​ർ​ഷം 800 കോ​ടി രൂ​പ ഫ​ണ്ട് ന​ൽ​കു​ന്നു. നി​ർ​ദി​ഷ്ട എ​എ​ൻ​ആ​ർ​എ​ഫി​ൽ സ​ർ​ക്കാ​ർ വി​ഹി​തം പ്ര​തി​വ​ർ​ഷം 800 കോ​ടി രൂ​പ​യി​ൽ നി​ന്ന് 2,800 കോ​ടി രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു (~3.5 മ​ട​ങ്ങ്).

എ​എ​ൻ​ആ​ർ​എ​ഫി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സം​ഭാ​വ​ന 5 വ​ർ​ഷ​ത്തേ​ക്ക് 36,000 കോ​ടി രൂ​പ​യാ​യി​രി​ക്കും (പ്ര​തി​വ​ർ​ഷം ~7,200 കോ​ടി രൂ​പ).

ആ​ഗോ​ള ഗ​വേ​ഷ​ണ- വി​ക​സ​ന രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക​വി​ദ്യ അ​ധി​ഷ്ഠി​ത മേ​ഖ​ല​ക​ളി​ൽ ആ​ത്മ​നി​ർ​ഭ​ര​ത കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള ഇ​ന്ത്യ​യു​ടെ പ​രി​വ​ർ​ത്ത​നോ​ന്മു​ഖ ചു​വ​ടു​വ​യ്പു​ക​ളി​ലൊ​ന്നാ​ണ് എ​എ​ൻ​ആ​ർ​എ​ഫ്.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു