Dr Sudha Kartha 
Special Story

ഡോ. സുധ കർത്താ: പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകൾ

കർക്കിടകമാസത്തിൽ രാമായണ ശീലുകൾ പാടിയും, ദേഹരക്ഷക്ക് ലേഹ്യമുണ്ടാക്കിക്കഴിച്ചും വാർധക്യത്തെ സ്വമേധയാ മനസ്സിൽ സ്വീകരിക്കുന്നവർ ഈ അമ്മയെ കണ്ടു പഠിക്കണം

സ്വന്തം ലേഖകൻ

കർക്കിടകമാസത്തിൽ രാമായണ ശീലുകൾ പാടിയും, ദേഹരക്ഷക്ക് ലേഹ്യമുണ്ടാക്കിക്കഴിച്ചും വാർധക്യത്തെ സ്വമേധയാ മനസ്സിൽ സ്വീകരിക്കുന്നവർ ഈ അമ്മയെ കണ്ടു പഠിക്കണം- ഡോക്റ്റർ സുധ കർത്താ.

എറണാകുളം ചേരാനല്ലൂർ സ്വദേശിയായ സുധ മൂന്നാം വയസിൽ തുടങ്ങിയ നൃത്തപരിശീലനം സ്കൂൾ - കോളെജ് കാലങ്ങളിലൊക്കെ കൂടെതന്നെ കൊണ്ടുനടന്നു. പിന്നീട് ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ജോലിയും പിന്നീട് വിവാഹവും കുടുംബജീവിതവുമൊക്കെയായി തിരക്കിലായപ്പോൾ നൃത്തത്തെ കുറച്ച് മാറ്റി നിർത്താൻ നിർബന്ധിതയായെങ്കിലും മനസിന്‍റെ കോണിൽ കെടാതെ കാത്തു സൂക്ഷിച്ച ആ സപര്യ ഈ അറുപത്തി ഒൻപതാമത്തെ വയസിൽ അവർ സാധിച്ചെടുത്തിരിക്കുന്നു.

വാർധക്യം മനസിനെയും ശരീരത്തെയും തളർത്താൻ ശ്രമിച്ചപ്പോഴും ഉള്ളിൽ കെടാത കിടന്ന ആഗ്രഹത്തിന്‍റെ കനൽ ഊതിത്തെളിച്ചുകൊണ്ടിരുന്നു സുധ. കൊവിഡ് മഹാമാരി ലോകത്തെ മുഴുവൻ നിശ്ചലമാക്കിയപ്പോൾ ആലുവയിലെ ഫ്ലാറ്റിനുള്ളിൽ ഒതുങ്ങിക്കൂടാതെ ഓൺലൈനായി പഴയ നൃത്തച്ചുവടുകൾ വീണ്ടും പരിശീലിച്ചു തുടങ്ങി. നൃത്തത്തോടുള്ള അഭിനിവേശവും മനസിൽ കെടാതെ സൂക്ഷിച്ച ആഗ്രഹത്തിനും മുന്നിൽ വർധക്യസഹജമായ എല്ലാ വയ്യായ്മകളും വഴിമാറികൊടുത്തു.

അങ്ങനെ ജൂലൈ 23ന്‍റെ പ്രഭാതത്തിൽ ഡോക്റ്റർ സുധ കർത്താ ചിലങ്കയണിഞ്ഞ് നടന്നുകയറിയത് ഗുരുവായൂർ മേൽപ്പത്തൂർ നൃത്ത മണ്ഡപത്തിലേക്കായിരുന്നു. അറുപത്തി ഒൻപതാമത്തെ വയസിൽ സ്വപ്നസാക്ഷത്കാരം പോലെ ഗുരുവായൂരപ്പന്‍റെ മുന്നിൽ നൃത്തം ചെയ്യുമ്പോൾ ആ മനസിലും മുഖത്തും ഏറ്റവും തെളിഞ്ഞുനിന്നത് ആത്മസംതൃപ്തിയുടെ ഭാവം തന്നെയായിരുന്നു.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന ഡോ. കെ.പി. വിജയകുമാറാണ് ഭർത്താവ്. നവിമുംബെ ഉൽവയിൽ താമസിക്കുന്ന പാർവതി വിജയകുമാർ ഏകമകളാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?