Special Story

ഉ​ദ​യ​നാ​ണ് താ​രം!

ഉ​ദ​യ​നി​ധി മി​ടു​ക്ക​ൻ! മി​ടു​മി​ടു​ക്ക​ൻ!

ത​ക​ർ​ത്തു! തി​മ​ർ​ത്തു! പൊ​ളി​ച്ചു! ക​ല​ക്കി!

ആ​റാ​യി​രം വ​ർ​ഷ​മെ​ങ്കി​ലും പ​ഴ​ക്ക​മു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ​നാ​ത​ന ധ​ർ​മ സൗ​ധം ഇ​താ പൊ​ളി​ഞ്ഞു ത​റ​യി​ൽ വീ​ണു​ട​ഞ്ഞു പാ​ളീ​സാ​യി​ക്കി​ട​ക്കു​ന്നു!

ഒ​രൊ​ച്ച​പ്പാ​ടും വി​പ്ല​വ​വും വെ​ടി​വ​യ്പ്പും സാ​ക്ഷ​ര​താ​യ​ജ്ഞ​വും ഒ​ന്നും കൂ​ടാ​തെ സ്റ്റാ​ലി​ന്‍റെ പു​ത്ര​ൻ സ​നാ​ത​ന ധ​ർ​മം എ​ന്ന അ​ശ്രീ​ക​ര​ത്തെ ആ​റ​ടി മ​ണ്ണി​ൽ ക​ബ​റ​ട​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

മു​പ്പ​ത്തി​മു​ക്കോ​ടി ദൈ​വ​ങ്ങ​ളെ​യും ആ​ചാ​ര്യ​ന്മാ​രെ​യും ഇ​തി​ഹാ​സ പു​രാ​ണ​ങ്ങ​ളെ​യും വേ​ദ ശാ​സ്ത്ര​ങ്ങ​ളെ​യും ഒ​റ്റ​യ​ടി​ക്ക് മൂ​പ്പ​ർ സം​ഹ​രി​ച്ചി​രി​ക്കു​ന്നു.

ന​മ്മു​ടെ മ​ല​യാ​ളി ബു​ദ്ധി​ജീ​വി​ക​ളും ചി​ന്ത​ക​രും പോ​ലും പ​ര​സ്യ​മാ​യി പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ടാ​ത്ത കാ​ര്യ​മ​ല്ലേ, ചി​ന്ന അ​ണ്ണാ​ച്ചി പു​ല്ലു പോ​ലെ പ​റ​ഞ്ഞു​വ​ച്ച​ത്? ഇ​ത​ല്ലേ, ശ​രി​യാ​യ ന​വോ​ത്ഥാ​നം?

ന​മ്മ​ൾ സാ​ക്ഷ​ര - ന​വോ​ത്ഥാ​ന മ​ല​യാ​ളി​ക​ൾ ഇ​പ്പോ​ഴും ഗ​ണ​പ​തി​യു​മാ​യു​ള്ള യു​ദ്ധം വ​രെ​യേ ആ​യി​ട്ടു​ള്ളൂ താ​നും! എ​ന്നു മാ​ത്ര​ല്ല, നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യ​ട​ക്ക​മു​ള്ള അ​ഡ്ജ​സ്റ്റു​മെ​ന്‍റു​ക​ൾ ന​ട​ത്തി ന​വോ​ത്ഥാ​ന​ത്തെ ന​മ്മ​ൾ പി​ന്നോ​ട്ടു ത​ള്ളി മാ​റ്റു​ക​യും ചെ​യ്തു.

ക​ഷ്ടം! ഇ​നി എ​ന്നാ​ണ് സ​നാ​ത​ന ധ​ർ​മ വേ​താ​ള​ത്തി​ന്‍റെ "ന​ട്ടെ​ല്ലൂ​രി കൊ​ട്ട​യി​ലാ​ക്കി ഐ​ആ​റെ​ട്ടി​ന് വ​ള​മാ​ക്കു​ന്ന​ത്'?

മോ​ശം! മോ​ശം!

ദ്രാ​വി​ഡ നി​ധി ഉ​ദ​യം!

സ​നാ​ത​ന ധ​ർ​മ​പ്പ​നി നി​ർ​മാ​ർ​ജ​ന​ത്തി​ന് ഉ​ത്ത​ര​വി​ട്ട ഉ​ദ​യ​നി​ധി​ക്ക് എ​ന്തു പ​റ്റി എ​ന്ന ചോ​ദ്യം ഉ​ദി​ക്കു​ന്നി​ല്ല. ഉ​ദ​യ​നി​ധി എ​ന്തി​ന് ഈ ​വി​ധം ആ​ജ്ഞാ​പി​ക്കാ​ൻ വൈ​കി എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് പ്ര​സ​ക്തി.

"ഗ​ണ​പ​തി​ക്ക് തേ​ങ്ങ ഉ​ട​യ്ക്ക​രു​ത്, ഗ​ണ​പ​തി​യെ​ത്ത​ന്നെ ഉ​ട​യ്ക്ക​ണം' എ​ന്നു പ​റ​ഞ്ഞ പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ ശി​ഷ്യ​പ​ര​മ്പ​ര​യി​ലെ ഇ​ള​യ ആ​ളും ഭാ​വി ത​മി​ഴ​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ൾ പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ൾ പ​റ​യും?

ര​ണ്ടു കൂ​ട്ട​ർ​ക്കും ഒ​ര ചോ​ര​യാ​ണെ​ങ്കി​ലും ത​മി​ഴ​ക​ത്തി​ന്‍റെ ദ്രാ​വി​ഡ സ്വ​ത്വ​ബോ​ധ​വും വീ​റും വാ​ശി​യും മാ​മ​ല​ക​ൾ​ക്ക​പ്പു​റ​ത്തു​ള്ള മ​ല​യാ​ളി​ക്ക് പെ​ട്ടെ​ന്നു പി​ടി​കി​ട്ടി​യെ​ന്നു വ​രി​ല്ല.

ത​ല നി​മി​ര്‍ന്തു നി​ല്ലെ​ടാ!

പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ന​ർ​ഘ നി​ധി​ക​ൾ ഒ​ളി​പ്പി​ച്ചു വ​ച്ച സ​മു​ദ്ര​മാ​ണ് ത​മി​ഴ​കം.

ആ​ന്ധ്ര​യി​ലെ തി​രു​പ്പ​തി മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യാ​യി​രു​ന്നു പു​രാ​ത​ന ത​മി​ഴ് ദേ​ശം. അ​കം നാ​നൂ​റ്, പു​റം നാ​നൂ​റ്, തി​രു​ക്കു​റ​ൾ, ചി​ല​പ്പ​തി​കാ​രം, മ​ധു​രൈ കാ​ഞ്ചി തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ക്കാ​ല​ത്ത് ര​ചി​ക്ക​പ്പെ​ട്ട പ്ര​മു​ഖ കാ​വ്യ​ങ്ങ​ളാ​ണ്. "തൊ​ൽ​ക്കാ​പ്പി​യ​ര്‍' എ​ന്ന പ്രാ​ചീ​ന ക​വി എ​ഴു​തി​യ "തൊ​ൽ​ക്കാ​പ്പി​യം' ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള വ്യാ​ക​ര​ണ ഗ്ര​ന്ഥ​ങ്ങ​ളി​ലൊ​ന്നാ​ണ്. തി​രു​ക്കു​റ​ളാ​ക​ട്ടെ, ദ്രാ​വി​ഡ വേ​ദ​വു​മാ​ണ്.

ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ ക​രി​ങ്കാ​ല ചോ​ള​ൻ നി​ർ​മ​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​ണ​ക്കെ​ട്ട് "ക​ല്ല​ണ' എ​ന്ന പേ​രി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​യാ​യി കാ​വേ​രി​യി​ൽ ഇ​ന്നും കാ​ണാം.

ക​തി​രു പൊ​ട്ടി ചി​ത​റി വീ​ണ്, ക​ട​ൽ തി​ള​ച്ചു ചൂ​ടാ​റി, ന​ദി​യു​ണ്ടാ​യി, മ​ണ​ലു​ണ്ടാ​കു​ന്ന​തി​നു മു​മ്പേ ന​ന്മ വ​ള​ർ​ത്തി​യ മ​ധു​രാ ന​ഗ​ര​ത്തി​ലെ പാ​ണ്ഡ്യ​ന്‍റെ മ​ക​ളാ​ണ് ത​മി​ഴ​ക മ​ങ്ക എ​ന്നാ​ണ് ക​വി​ഞ്ജ​ർ ക​ണ്ണ​ദാ​സ​ൻ പാ​ടി​യ​ത്. ദ്രാ​വി​ഡ സ്ത്രീ​ക​ളു​ടെ പു​രി​ക​ക്കൊ​ടി​യി​ൽ കാ​മ​ദേ​വ​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് മ​റ്റൊ​രു ക​വി​വാ​ക്യം.

ഇ​ത്ത​രം ഈ​ടു​വെ​യ്പ്പു​ക​ളു​ടെ ബ​ല​ത്തി​ലാ​ണു ബം​ഗാ​ളി​യാ​യ വി​വേ​കാ​ന​ന്ദ സ്വാ​മി​ക​ൾ​ക്കൊ​പ്പം തി​രു​വ​ള്ളു​വ​രു​ടെ പ്ര​തി​മ​യും ക​ന്യാ​കു​മാ​രി​യു​ടെ തീ​ര​ത്ത് നെ​ഞ്ചു വി​രി​ച്ചു നി​ല​കൊ​ള്ളു​ന്ന​ത്.

"ത​മി​ഴ​നെ​ൻ​ട്രു ശൊ​ല്ലെ​ടാ, ത​ലൈ നി​മി​ര്‍ന്തു നി​ല്ലെ​ടാ' എ​ന്ന ദ്രാ​വി​ഡ മ​ണ്ണി​ന്‍റെ പ​ട​പ്പാ​ട്ടാ​ണ് ക​ന്യാ​കു​മാ​രി​യി​ലെ സാ​ഗ​ര​ങ്ങ​ളു​ടെ സം​ഗീ​തം.

അ​തെ! ത​മി​ഴ​ൻ അ​വ​ന്‍റെ സ്വ​ന്തം ഇ​ട​ങ്ങ​ളി​ലേ​ക്ക് ഉ​ദ​യ​നി​ധി​യി​ലൂ​ടെ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്!

ത​മി​ഴ് ദേ​ശ വി​ജ​യം

ഉ​ദ​യ​നി​ധി​യു​ടെ ത​ല​മു​റ​യ്ക്ക് അ​നു​കൂ​ല​മാ​യ ര​ണ്ടു മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മാ​യി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒ​ന്ന് - ത​മി​ഴ​കം ഭൗ​തി​ക​മാ​യ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണ്.

ര​ണ്ട് - അ​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്ക് ആ​ത്മാ​ഭി​മാ​ന​വും ച​ങ്കു​റ​പ്പും വ​ർ​ധി​ച്ചി​രി​ക്കു​ന്നു.

മൂ​ന്ന് - മു​മ്പേ ഉ​ണ്ടാ​യി​രു​ന്ന ദ്രാ​വി​ഡ മ​ഹ​ത്വ ബോ​ധം ഇ​പ്പോ​ഴ​ത്തെ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ച്ചി​രി​ക്കു​ന്നു.

ത​മി​ഴ​ക​ത്തി​ന്‍റെ ഭാ​വി ശോ​ഭ​ന​മാ​ണ് എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. വ്യ​വ​സാ​യ രം​ഗ​ത്ത് ത​മി​ഴ്നാ​ടി​ന് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​മു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ചു തു​ട​ങ്ങി എ​ന്ന​താ​ണ് മാ​റ്റ​ത്തി​ന്‍റെ വേ​റൊ​രു കാ​ര​ണം. കൃ​ഷി​ക്ക് വൈ​ദ്യു​തി സൗ​ജ​ന്യം, സ്ത്രീ​ക​ൾ​ക്ക് ബ​സ് യാ​ത്ര സൗ​ജ​ന്യം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് സൗ​ജ​ന്യം, പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി സൗ​ജ​ന്യം.

തീ​ർ​ന്നി​ല്ല, നേ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പി​ന്നെ​യു​മു​ണ്ട്.

ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​യ​റ്റു​മ​തി​യി​ൽ 9.25 ശ​ത​മാ​ന​വും ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന​ത്രെ. 41 പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളും അ​ഞ്ച് വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​ക​ളും ഇ​പ്പോ​ഴ​വി​ടെ​യു​ണ്ട്. ഇ​ന്ത്യ​യു​ടെ മൊ​ത്തം ഭ​ക്ഷ്യ സം​സ്ക​ര​ണ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ എ​ട്ട് ശ​ത​മാ​നം ത​മി​ഴ​ർ സം​ഭാ​വ​ന ചെ​യ്യു​ന്നു. ഈ ​സ്ഥി​തി​ക്ക് ത​മി​ഴ് വി​കാ​രം ഊ​തി​ക്ക​ത്തി​ക്കാ​തെ ഉ​ദ​യ​നി​ധി എ​ന്തി​നു വെ​റു​തെ​യി​രി​ക്ക​ണം?

ത​മി​ഴ​ന്‍റെ മ​ല​യാ​ള രാ​ജ്യം!

ത​മി​ഴ് ദേ​ശീ​യ​ത​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ കേ​ര​ള​പ്പി​റ​വി​ക്കു മു​മ്പ് സ്വ​ത​ന്ത്ര തി​രു​വി​താം​കൂ​ർ എ​ന്ന പേ​രി​ൽ ഒ​രു മ​ല​യാ​ള രാ​ജ്യം സ്ഥാ​പി​ക്കാ​ൻ ഉ​ണ്ടാ​യ നീ​ക്ക​വും ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.

മ​ദ്രാ​സി​ലെ മൈ​ലാ​പ്പു​രി​ൽ ജ​നി​ച്ച ത​ങ്ക​ത്ത​മി​ഴ​നാ​യി​രു​ന്ന തി​രു​വി​താം​കൂ​ർ ദി​വാ​ൻ സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രാ​ണ് ഇ​തി​ന് പ്രേ​ര​ക ശ​ക്തി​യാ​യ​ത്.

തി​രു​വി​താം​കൂ​റി​നെ 1947 ഓ​ഗ​സ്റ്റ് മു​ത​ല്‍ പൂ​ർ​ണാ​ധി​കാ​ര​മു​ള്ള സ്വ​ത​ന്ത്ര തി​രു​വി​താം​കൂ​ർ രാ​ജ്യ​മാ​യി മ​ഹാ​രാ​ജാ​വ് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ വി​ളം​ബ​രം ചെ​യ്ത​തും ഈ ​രാ​ജ്യ​ത്തി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അം​ബാ​സ​ഡ​റെ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ഇ​ന്ന് ഒ​രു ത​മാ​ശ​യാ​യി തോ​ന്നാം.

ഡ​ൽ​ഹി​യി​ലെ ന​ട​രാ​ജ​ൻ

സ​നാ​ത​ന ധ​ർ​മ വി​വാ​ദ​ത്തി​ലേ​ക്കു ന​മു​ക്ക് ഇ​നി തി​രി​ച്ചു വ​രി​ക, സു​ഹൃ​ത്തു​ക്ക​ളേ!

ഈ ​സ​നാ​ത​ന ചി​ന്ത​യു​ടെ സ​മു​ദ്ര​ത്തി​ൽ അ​മീ​ബ മു​ത​ൽ നീ​ല​ത്തി​മിം​ഗ​ലം വ​രെ സ്വ​ച്ഛ​ന്ദം വി​ഹ​രി​ക്കു​ന്നു​ണ്ട്. ത​മി​ഴ​ക​ത്തി​ന് ഈ ​ധ​ർ​മ​ത്തെ പാ​ടെ നി​രാ​ക​രി​ക്കാ​ൻ സ​ധി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല.

ശി​വ​ന്‍റെ അ​വ​താ​ര​മെ​ന്നു ക​രു​തു​ന്ന അ​ഗ​സ്ത്യ മു​നി​യാ​ണു ത​മി​ഴ​ക​ത്തി​ന്‍റെ ആ​ത്മാ​വ് എ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. ത​മി​ഴി​ന്‍റെ വ്യാ​ക​ര​ണം ച​മ​ച്ച തൊ​ൽ​ക്കാ​പ്പി​യ​ര്‍ അ​ഗ​സ്ത്യ​ന്‍റെ ശി​ഷ്യ​നാ​യി​രു​ന്നു.

ശി​വ​ഭ​ക്ത​രാ​യ നാ​യ​നാ​ർ​മാ​ർ ഹി​മാ​ല​യ​ത്തി​ലെ ശി​വ​നെ ഭ​ജി​ച്ചും പാ​ടി​യും നാ​ട്ടി​ലെ​മ്പാ​ടും സ​ഞ്ച​രി​ച്ചു. ചി​ദം​ബ​ര ക്ഷേ​ത്ര​ത്തി​ലെ മൂ​ർ​ത്തി​യാ​ണ​ല്ലോ ന​ട​രാ​ജ​നാ​യി, നൃ​ത്ത​തി​ന്‍റെ​യും ക​ല​യു​ടെ​യും ത​ല​തൊ​ട്ട​പ്പ​നാ​യി ഉ​ല​ക​മെ​ങ്ങും പേ​രു​കേ​ട്ട​ത്.

ജി 20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ പ്ര​ഗ​തി മൈ​താ​നി​യി​ലെ ഭാ​ര​ത മ​ണ്ഡ​പ ക​വാ​ട​ത്തി​നു മു​മ്പി​ൽ ദേ​ശീ​യ​ത​യു​ടെ അ​ട​യാ​ള​മാ​യി ചി​ദം​ബ​ര​ത്തെ ന​ട​രാ​ജ വി​ഗ്ര​ഹം പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ത​ഞ്ജ​ലി മ​ഹ​ർ​ഷി ര​ചി​ച്ച ച​ര​ണ- ശൃം​ഗ- ര​ഹി​ത ന​ട​രാ​ജ സ്തോ​ത്രം ദീ​ർ​ഘ സ്വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടാ​ത്ത സൃ​ഷ്ടി​യെ​ന്ന നി​ല​യി​ൽ പ്ര​ശ​സ്തം.

ചി​ദം​ബ​ര ര​ഹ​സ്യം

ധ​ർ​മം എ​ന്നാ​ൽ ക​ർ​മ​വും ക​ട​മ​യു​മാ​ണ്. മ​നു​ഷ്യ​ർ എ​ക്കാ​ല​വും പു​ല​ർ​ത്തേ​ണ്ട അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​യ ദ​യ​യും സ്നേ​ഹ​വും നി​ഷ്ക്കാ​മ ക​ർ​മ​വു​മാ​ണ് ഊ ​സം​ഗ​തി​ക​ൾ. ഇ​വ​യെ കൊ​റോ​ണ​യോ സി​ഫി​ലി​സോ പോ​ലെ നി​ർ​മാ​ർ​ജ​നം ചെ​യ്താ​ൽ ലോ​കം ഒ​രു മ​രു​ഭൂ​മി​യാ​യി മാ​റി​പ്പോ​കും. മ​റ്റൊ​രു രീ​തി​യി​ൽ പ​റ​ഞ്ഞാ​ൽ മ​നു​ഷ്യ​ന്‍റെ നി​താ​ന്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ബാ​ക്കി​യാ​ണ് സ​നാ​ത​ന ധ​ർ​മം.

ആ​ചാ​ര്യ​ന്മാ​രി​ലൂ​ടെ​യും പ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ​യും "നേ​തി, നേ​തി' - ഇ​ത​ല്ല, ഇ​ത​ല്ല എ​ന്നു പ​റ​ഞ്ഞ് ന​മ്മ​ൾ അ​ന്വ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​താ​ണ് മ​നു​ഷ്യാ​യ​നം!

മ​നു​ഷ്യ​ന്‍റെ അ​നാ​ദി​യാ​യ തീ​ർ​ത്ഥ​യാ​ത്ര! സ്വ​ർ​ണ പാ​ത്രം കൊ​ണ്ടു മ​റ​ച്ചി​രി​ക്കു​ന്ന ചി​ദം​ബ​ര ര​ഹ​സ്യം തേ​ടി​യു​ള്ള യാ​ത്ര!

Krpramodmenon@gmail.com

9447809631.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ