Special Story

വ​ന്നേ, വേ​ഗ വ​ണ്ടി.!

വ​ന്ദേ ഭാ​ര​ത് സി​ൽ​വ​ർ ലൈ​നി​നു ബ​ദ​ല​ല്ലെ​ന്നും, കെ-​റെ​യ്‌​ലി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു

#ജോ​സ​ഫ് എം. ​പു​തു​ശേ​രി

കേ​ര​ള​ത്തി​ലും വ​ന്ദേ ഭാ​ര​തി​ന്‍റെ ചൂ​ളം വി​ളി ഉ​യ​രു​ക​യാ​ണ്. ഉ​ട​ൻ ഉ​ണ്ടാ​കും, ഉ​ണ്ടാ​കി​ല്ല തു​ട​ങ്ങി​യ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പെ​ട്ടെ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ ഉ​ണ്ടാ​വി​ല്ല എ​ന്ന വി​ല​യി​രു​ത്തി​ലി​ലേ​ക്കാ​ണ് എ​ല്ലാ​വ​രും എ​ത്തി​യി​രു​ന്ന​ത് എ​ന്ന​തു കൊ​ണ്ട് പ്ര​ഖ്യാ​പ​നം സൃ​ഷ്ടി​ച്ച ന​ടു​ക്ക​വും അ​തി​ശ​യ​വും ഉ​ദ്വേ​ഗ​വും താ​പ​നി​ല പോ​ലെ ത​ന്നെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു.

പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ല​വി​ധ​മാ​യ​തും അ​തി​ന്‍റെ പ്ര​തി​ഫ​ല​നം ത​ന്നെ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി റെ​യ്‌​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ത​ന്നെ അ​മി​ട്ടി​ന് തി​രി​കൊ​ളു​ത്തി. പി​ന്നെ അ​ത് പ​ട​ർ​ന്നു ക​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ സി​പി​എം സെ​ക്ര​ട്ട​റി ത​ന്നെ രം​ഗ​ത്തു​വ​ന്നു. വ​ന്ദേ ഭാ​ര​ത് സി​ൽ​വ​ർ ലൈ​നി​നു ബ​ദ​ല​ല്ലെ​ന്നും, കെ-​റെ​യ്‌​ലി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. വ​ന്ദേ ഭാ​ര​തി​ൽ അ​പ്പം കൊ​ണ്ടു​പോ​യാ​ൽ അ​ത് കേ​ടാ​യി​പ്പോ​കു​മെ​ന്നും സി​ൽ​വ​ർ ലൈ​നി​ൽ ത​ന്നെ കു​ടും​ബ​ശ്രീ​ക്കാ​ർ അ​പ്പം കൊ​ണ്ടു​പോ​കു​മെ​ന്നും പ​റ​യാ​നും അ​ദ്ദേ​ഹം മ​ടി​ച്ചി​ല്ല. അ​പ്പം വി​ല്പ​ന പ്ര​യോ​ഗം പ​രി​ഹാ​സ​ത്തി​ന്‍റെ പാ​താ​ള​ഗ​ർ​ത്ത​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടും അ​ത് വി​ട്ടു​പി​ടി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റ​ല്ലെ​ന്ന​ർ​ഥം. നേ​താ​ക്ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണം!

25ന് ​പ്ര​ധാ​ന​മ​ന്ത്രി പ​ച്ച​ക്കൊ​ടി കാ​ട്ടു​ന്ന​തോ​ടെ വ​ണ്ടി കു​തി​ക്കും, രാ​ജ്യ​ത്തെ 14ാമ​ത്തേ​തും ദ​ക്ഷി​ണ റെ​യ്‌​ൽ​വേ​യു​ടെ 3ാമ​ത്തേ​തു​മാ​യി. അ​ങ്ങ​നെ കേ​ര​ള മ​ണ്ണി​ലും വ​ന്ദേ​ഭാ​ര​തി​ന്‍റെ ചൂ​ളം വി​ളി മു​ഴ​ങ്ങും.

എ​ന്തി​നാ​ണ് ഇ​തി​നെ എ​തി​ർ​ക്കു​ന്ന​തെ​ന്ന് എ​ത്ര​യാ​ലോ​ചി​ച്ചി​ട്ടും പി​ടി​കി​ട്ടു​ന്നി​ല്ല. യാ​ത്രാ സ​മ​യം കു​റ​യ്ക്കു​ന്ന വേ​ഗം കൂ​ടി​യ വ​ണ്ടി എ​ന്ന​ത് ന​മ്മു​ടെ ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​രം ത​ന്നെ​യ​ല്ലേ? ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സി​ൽ​വ​ർ ലൈ​നി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്ന പൊ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളും ജ​ന​കീ​യ പ്ര​തി​രോ​ധ​വു​മെ​ല്ലാം ഇ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നി​ല്ലേ?

ആ​രൊ​ക്കെ അ​ല്ലെ​ന്നു പ​റ​ഞ്ഞാ​ലും സി​ൽ​വ​ർ ലൈ​നി​ന് ബ​ദ​ലാ​യു​ള്ള വേ​ഗ വ​ണ്ടി എ​ന്ന​തു​ത​ന്നെ​യാ​ണ് വ​ന്ദേ ഭാ​ര​തി​ന്‍റെ പ്ര​സ​ക്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ന്ദേ ഭാ​ര​ത് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു​ശേ​ഷം സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ പ്ര​ക്ഷോ​ഭ വേ​ദി​ക​ളി​ലെ​ല്ലാം മു​ഴ​ങ്ങി​യ മു​റ​വി​ളി വ​ന്ദേ ഭാ​ര​തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. നി​ല​വി​ലെ പാ​ത ബ​ല​പ്പെ​ടു​ത്തി യാ​ത്രാ സ​മ​യം കു​റ​യ്ക്കു​ന്ന വേ​ഗ വ​ണ്ടി. അ​താ​ണി​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്.

180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഓ​ടാ​ൻ ക​ഴി​യു​ന്ന വ​ണ്ടി. എ​ന്നാ​ൽ ന​മ്മു​ടെ പ​രി​മി​തി​ക​ൾ ആ ​വേ​ഗ​ത​യ്ക്കു വി​ല​ങ്ങു​ത​ടി​യാ​യി നി​ൽ​ക്കു​ന്നു. നി​ല​വി​ലു​ള്ള പാ​ത​യി​ലൂ​ടെ 90 മു​ത​ൽ 110 കി​ലോ​മീ​റ്റ​ർ വ​രെ സ്പീ​ഡി​ൽ ഓ​ടാ​മെ​ന്നാ​ണ് ഇ​തി​ന​കം വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. പാ​ത ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ന​ട​ക്കു​ന്നു. അ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ്പീ​ഡി​ൽ നേ​രി​യ വ​ർ​ധ​ന കൂ​ടി​യു​ണ്ടാ​വും. അ​പ്പോ​ഴും സ്ഥാ​പി​ത വേ​ഗ​ശേ​ഷി ആ​ര്‍ജി​ക്കാ​നാ​വി​ല്ല.

പാ​ത​യി​ലെ വ​ള​വു​ക​ൾ നി​വ​ർ​ക്ക​ണം. അ​തി​ന്‍റെ സ​ർ​വെ ആ​രം​ഭി​ച്ചു. ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ലി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലു​ള്ള പാ​ത​യോ​ട് ചേ​ർ​ന്ന് എ​ടു​ത്തി​ട്ടു​ള്ള ഭൂ​മി​യും ബ​ഫ​ർ സോ​ണും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ പു​തി​യ പാ​ത നി​ർ​മാ​ണ​വും ന​ട​ക്കും. ഇ​തൊ​ക്കെ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ റെ​യ്‌​ൽ​വേ ത​ന്നെ ന​ട​ത്തു​ന്ന പ​ണി​ക​ളു​മാ​ണ്. എ​ന്നു​വ​ച്ചാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഒ​രു സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഉ​ണ്ടാ​വി​ല്ല.

വേ​ഗ ട്രെ​യ്‌​ൻ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ർ​ണ വേ​ഗം ആ​ർ​ജി​ക്കാ​ൻ പ്ര​തി​ബ​ന്ധ​മാ​യി നി​ൽ​ക്കു​ന്ന ഈ ​കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യ​ല്ലേ വേ​ണ്ട​ത്? അ​തി​നു​പ​ക​രം ഇ​പ്പോ​ഴും സി​ല്‍വ​ര്‍ലൈ​ന്‍ ത​ന്നെ ശ​ര​ണം എ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന​ത് ആ​രി​ൽ നി​ന്നോ അ​ച്ചാ​രം വാ​ങ്ങി​യ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യ​ല്ലേ വി​ല​യി​രു​ത്താ​നാ​വൂ.

2 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യും വ​ൻ പ​രി​സ്ഥി​തി നാ​ശ​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ കു​ടി​യി​റ​ക്ക​ലും ഒ​ഴി​വാ​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് സി​ൽ​വ​ർ ലൈ​നി​നു ബ​ദ​ല​ല്ല എ​ന്ന് വീ​ണ്ടും ഉ​ച്ചൈ​സ്ത​രം ഉ​ദ്ഘോ​ഷി​ക്കു​ന്ന​ത് അ​തി​ലെ കാ​ണാ​ച്ച​ര​ടി​ന്‍റെ നി​യ​ന്ത്ര​ണ ബ​ലം കൊ​ണ്ട​ല്ലാ​തെ മ​റ്റെ​ന്താ​ണ്? സി​ൽ​വ​ർ ലൈ​ൻ രൂ​പ​ക​ല്പ​ന​യി​ൽ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന വേ​ഗ​ത 132 കി​ലോ​മീ​റ്റ​റാ​ണ്. അ​ത് വ​ന്ദേ​ഭാ​ര​ത് അ​ധീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടും അ​തി​നു വേ​ണ്ടി ഹാ​ജ​രാ​ക്കു​ന്ന വ​ക്കാ​ല​ത്തി​നു പി​ന്നി​ൽ ദു​രു​പ​ദി​ഷ്ട ല​ക്ഷ്യ​ങ്ങ​ളാ​ണു​ള്ള​ത്.

ട്രാ​ക്കു​ക​ളു​ടെ ശേ​ഷി​യ​നു​സ​രി​ച്ച് 180 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യ്‌​നു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ട്രെ​യ്‌​ൻ സെ​റ്റു​ക​ളാ​ണ്. 52 സെ​ക്ക​ൻ​ഡ് കൊ​ണ്ട് 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ഷൊ​ർ​ണൂ​ർ - മം​ഗ​ലാ​പു​രം പാ​ത​യി​ൽ 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ത​ദ്ദേ​ശീ​യ​മാ​യ നി​ർ​മാണം ന​മു​ക്ക് അ​ഭി​മാ​നം പ​ക​രു​ന്നു​വെ​ന്ന​ത് മാ​ത്ര​മ​ല്ല സ​വി​ശേ​ഷ​ത. മെ​യി​ന്‍റ​ന​ൻ​സും മ​റ്റും പെ​ട്ടെ​ന്ന് നി​ർ​വ​ഹി​ക്കാം. വി​ദേ​ശ നി​ർ​മി​ത സാ​മ​ഗ്രി​ക​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​വ​രു​മാ​യി ഉ​ണ്ടാ​ക്കു​ന്ന സ​ർ​വീ​സ് എ​ഗ്രി​മെ​ന്‍റ് പ്ര​കാ​ര​മേ അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ നി​ർ​വ​ഹി​ക്കാ​നാ​വൂ. അ​ത് കാ​ല​താ​മ​സ​ത്തി​നും കൂ​ടു​ത​ൽ ചെ​ല​വി​നു​മി​ട​യാ​ക്കും. സി​ൽ​വ​ർ​ലൈ​നി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​തു​ത​ന്നെ​യേ സം​ഭ​വി​ക്കൂ. വി​ദേ​ശ​ വാ​യ്പ​യും അ​വ​രു​ടെ സാ​ധ​ന​ സാ​മ​ഗ്രി​ക​ളും സ്വീ​ക​രി​ക്കു​മ്പോ​ൾ അ​വ​രു​മാ​യി ഉ​ണ്ടാ​ക്കു​ന്ന സ​ർ​വീ​സ് എ​ഗ്രി​മെ​ന്‍റ് പ്ര​കാ​ര​മേ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​പ്പെ​ടൂ.

വി​ദേ​ശ വാ​യ്പ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ല​ഭി​ച്ച ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തു ത​ന്നെ ഇ​തി​ന് ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം. മെ​യി​ന്‍റ​ന​ൻ​സി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ അ​വി​ടെ നി​ന്ന് വ​ര​ണം. അ​തി​ന്‍റെ കാ​ല​താ​മ​സ​വും അ​ധി​ക​ച്ചെ​ല​വും. അ​തു​കൊ​ണ്ടാ​ണ് ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ നി​ർ​മാ​ണ മി​ക​വ് ഇ​വി​ടെ ന​മു​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ക.

ടി​ക്ക​റ്റ് നി​ര​ക്ക് പ​രി​ഗ​ണി​ക്കു​മ്പോ​ഴും വ​ന്ദേ​ഭാ​ര​ത് ത​ന്നെ​യാ​വും ലാ​ഭ​ക​രം. അ​പ്പോ​ഴും അ​ത് സാ​ധാ​ര​ണ​ക്കാ​ര​ന് എ​ത്ര​മാ​ത്രം പ്രാ​പ്യ​മാ​കും എ​ന്ന​താ​ണ് ചോ​ദ്യം. സി​ൽ​വ​ർ​ലൈ​ൻ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും ഞ​ങ്ങ​ൾ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റു​ടെ അ​പ്പ​ക്ക​ച്ച​വ​ടം പ​രി​ഹാ​സ്യ​മാ​യി മാ​റി​യ​ത്. എ​ത്ര കൊ​ട്ട അ​പ്പം വി​റ്റാ​ൽ സി​ൽ​വ​ർ​ലൈ​ൻ ടി​ക്ക​റ്റെ​ടു​ക്കാം എ​ന്ന​താ​ണ് പ്ര​ശ്നം!

ഇ​വി​ടെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പൊ​തു​ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ അ​നി​വാ​ര്യ​ത. സാ​മ്പ​ത്തി​ക സൗ​ക​ര്യ​മു​ള്ള​വ​ർ വ​ന്ദേ​ഭാ​ര​തി​ൽ വേ​ഗ​ത്തി​ൽ പൊ​യ്ക്കൊ​ള്ള​ട്ടെ. എ​ന്നാ​ൽ അ​തി​ന് ക​ഴി​യാ​ത്ത മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത് ത​ട​സ​മാ​യി​ക്കൂ​ടാ. റെ​യ്‌​ൽ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഒ​റ്റ​മൂ​ലി​യാ​യി ഇ​ത് പ​രി​ണ​മി​ക്ക​രു​ത്.

കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന ട്രെ​യ്‌​ൻ സൗ​ക​ര്യ​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി പോ​ലു​ള്ള പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട​ണം. ഇ​പ്പോ​ൾ​ ത​ന്നെ കെ​എ​സ്ആ​ർ​ടി​സി. ഊ​ർ​ധ​ശ്വാ​സം വ​ലി​ക്കു​ക​യാ​ണ്. അ​തി​ന് ജീ​വ​ശ്വാ​സം പ​ക​രാ​നാ​യി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കു​ന്ന വി​പ​ത്ത് വി​വ​ര​ണാ​തീ​ത​മാ​യി​രി​ക്കും.

ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​നം പ​ഠി​ക്കാ​ൻ പോ​യ കേ​ര​ള സം​ഘം അ​ദ്ഭു​ത​പ്പെ​ട്ടു മ​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്ത്രീ​ക​ൾ​ക്കു​ള്ള യാ​ത്രാ​സൗ​ജ​ന്യ​മ​ട​ക്കം ഒ​ട്ടേ​റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും അ​വി​ടെ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​തി​സ​ന്ധി​ക​ളി​ല്ലാ​തെ ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ കൈ​ത്താ​ങ്ങും നി​രീ​ക്ഷ​ണ​വു​മാ​ണ് ഇ​തി​നു പി​ന്നി​ലെ വി​ജ​യ​ര​ഹ​സ്യം എ​ന്ന​ത് മ​റ​ക്കു​ന്നി​ല്ല. അ​ടു​ത്ത സം​ഘം പ​ഠ​ന​യാ​ത്ര​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പൊ​തു ഗ​താ​ഗ​തം, പൊ​തു​ജ​നാ​രോ​ഗ്യം പോ​ലെ​ത​ന്നെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട അ​ടി​സ്ഥാ​ന സേ​വ​ന​മാ​ണ്. ആ ​രീ​തി​യി​ൽ ന​മ്മു​ടെ ന​യം മാ​റ​ണം. പ​ഠ​ന സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ഇ​തൊ​ക്കെ പ​രി​ഗ​ണി​ക്ക​ണം.

കാ​ലു​കു​ത്താ​ൻ സ്ഥ​ല​മി​ല്ലാ​ത്ത, തി​ക്കും തി​ര​ക്കു​മു​ള്ള ട്രെ​യ്‌​ൻ സ​ർ​വീ​സു​ക​ൾ ന​മ്മു​ടെ പ​തി​വ് കാ​ഴ്ച​യാ​ണ്. ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നെ​ട്ടോ​ട്ട​ത്തി​ന്‍റെ​യും പെ​ടാ​പ്പാ​ടി​ന്‍റെ​യും ത​ത്ര​പ്പാ​ട്. ഇ​ത് കാ​ണാ​തെ പോ​ക​രു​ത്. പൊ​തു ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഇ​ത് ന​മ്മോ​ട് നി​ര​ന്ത​രം മ​ന്ത്രി​ക്കു​ന്ന​ത്.

കാ​ലം മാ​റി. അ​ത​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ നാ​മും സാം​ശീ​ക​രി​ക്കു​ക​യാ​ണ്. അ​വി​ടെ​യാ​ണ് വ​ന്ദേ​ഭാ​ര​തി​ന്‍റെ പ്ര​സ​ക്തി. ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ചു​ള്ള "തീ'​വ​ണ്ടി​യി​ൽ നി​ന്ന് ഡീ​സ​ലി​ലേ​ക്കും വൈ​ദ്യു​തി​യി​ലേ​ക്കു​മൊ​ക്കെ​യാ​യി മാ​റി​യ പ​രി​ണാ​മ പ്ര​ക്രി​യ. അ​ത് കാ​ലാ​നു​സൃ​ത​മാ​യി രൂ​പ​പ്പെ​ടു​ന്ന മാ​റ്റ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് വ​ന്ദേ​ഭാ​ര​ത് താ​ജ്മ​ഹ​ൽ പോ​ലെ എ​ന്തോ മ​ഹാ​ത്ഭു​ത​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. ഇ​ത് കാ​ലാ​നു​ഗ​ത​മാ​യ പു​രോ​ഗ​തി. ഒ​പ്പം വേ​ഗ​യാ​ത്ര​യ്ക്ക് ഇ​ന്ന് ന​മു​ക്ക് ല​ഭി​ക്കാ​വു​ന്ന മു​ന്തി​യ ട്രെ​യ്‌​ൻ യാ​ത്രാ സൗ​ക​ര്യം.

മാ​ത്ര​വു​മ​ല്ല, സി​ൽ​വ​ർ​ലൈ​നി​ന്‍റെ പേ​ക്കി​നാ​വ് കാ​ണാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ​മാ​ശ്വാ​സ​ത്തി​ന്‍റെ ഒ​രു ശു​ഭ സൂ​ച​ന. ആ ​നി​ല​യി​ലാ​ണ് വ​ന്ദേ ഭാ​ര​തി​ന്‍റെ ചൂ​ളം വി​ളി​ക്ക് മു​ഴ​ക്ക​ത്തേ​ക്കാ​ളേ​റെ സ്വീ​കാ​ര്യ​ത​യു​ടെ ആ​സ്വാ​ദ​ന​മു​ണ്ടാ​കു​ന്ന​ത്.

വാ​ൽ​ക്ക​ഷ​ണം :

വ​ന്ദേ​ഭാ​ര​ത് റേ​ക്ക് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത് ഒ​രു സം​ഭ​വം ത​ന്നെ​യാ​ണ്; കാ​ഴ്ച​ഭം​ഗി കൊ​ണ്ടും കൗ​തു​കം കൊ​ണ്ടും. പ​ക്ഷേ അ​ത് ര​ഹ​സ്യ​മാ​ക്കി​ വ​ച്ച് ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മു​ള്ള ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യ​ത് അ​ൽ​പ​ത്ത​മാ​യി. എ​ല്ലാ​വ​രും അ​ണി​നി​ര​ന്ന്‌ സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളോ​ടെ ഹൃ​ദ്യ​മാ​യി ന​ൽ​കേ​ണ്ട വ​ര​വേ​ൽ​പ്പി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന​താ​യി. വി​ഭാ​ഗീ​യ​ത​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ച് അ​ണി​നി​ര​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ് അ​തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ