ഹാങ്ചൗ: മലയാളി താരം ടോം ജോസഫിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യക്ക് വോളിബോളില്‍ വിജയത്തുടക്കം. കംബോഡിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയ്പ്പെടുത്താണ് ഇന്ത്യ മുന്നേറിയത്. സ്കോര്‍ 25-14, 25-13, 25-19. മത്സലരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് പിന്തിരിയേണ്ടിവന്നില്ല. മികച്ച ഫോമില്‍ കളിച്ച ഇന്ത്യക്കായി മലയാളി താരങ്ങളായ എറിനും ഷമിമുദ്ദീനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ത്.
കംബോഡിയയുമായി ഇതിനുമുമ്പ് കളിച്ചു പരിചയമില്ലാത്ത ഇന്ത്യ ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍, മത്സരം പുരോഗമിച്ചതോടെ എതിര്‍ടീമിന്റെ പോരായ്മകള്‍ മനസിലാക്കി കുതിച്ചു. ആദ്യസെറ്റ് അങ്ങനെ 25-14ന് സ്വന്തമാക്കി. അമിത്, മുത്തുസ്വാമി, വിനീത് എന്നിവരുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. രണ്ടാം സെറ്റില്‍ തിരിച്ചുവരവിനുള്ള ശ്രമം കംബോഡിയ നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. കിടിലന്‍ ബ്ലോക്കുകളും ലിഫ്റ്റുകളും സ്മാഷുകളുമായി ഇന്ത്യ കളംനിറഞ്ഞു.
കംബോഡിയയക്ക് അല്പമെങ്കലും പൊരുതാനായത് മൂന്നാം സെറ്റിലാണ്. എന്നാല്‍, അവസാനം തുടര്‍ച്ചയായ പോയിന്റുകള്‍ നേടി ഇന്ത്യ സെറ്റും ഗെയിമും സ്വന്തമാക്കി. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കരുത്തരായ ദക്ഷിണകൊറിയയെ നേരിടും.രാജ്ദീപ് സര്‍ക്കാരാണ് പുരുഷടീമിന്റെ മുഖ്യപരിശീലകന്‍. മലയാളികളായ രണ്ട് താരങ്ങള്‍ ടീമിലുണ്ട്, അങ്കമാലി സ്വദേശി എറിന് വര്‍ഗീസും മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഷമിമുദ്ദീനും. പുരുഷവിഭാഗത്തില്‍ നാം ഏഷ്യയില്‍ 11-ാം സ്ഥാനത്താണ്.