Abhimanyu Easwaran 
Sports

ഇന്ത്യൻ എ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും

മുംബൈ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായിട്ടുള്ള ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അഭിമന്യു ഈശ്വരനാണ് ക്യാപ്റ്റന്‍.

സായ് സുദര്‍ശന്‍, രജത് പട്ടീദാര്‍, കെ.എസ്. ഭരത്, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ഭരതിനൊപ്പം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തി.

നവദീപ് സെയ്നി, ആകാശ് ദീപ്, വിദ്വത് കവരപ്പ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് പേസ് ബൗളിങ് നിരയിൽ. ഈ മാസം 17 മുതല്‍ 20 വരെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ എയുടെ മത്സരം. ഈ മാസം 25 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കയറിപ്പറ്റാനുള്ള മികച്ച അവസരമാണിത്.

ടീം: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), ബി. സായ് സുദർശൻ, രജത് പാട്ടീദാർ, സർഫറാസ് ഖാൻ, പ്രദോഷ് രഞ്ജൻ പോൾ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), മാനവ് സുതാർ, പുൾകിത് നാരംഗ്, നവദീപ് സെയ്നി, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആകാശ് ദീപ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ