അഹമ്മദാബാദ്: ലോകകപ്പിലെ മനോഹരമായ കുതി്പ്പിനു ശേഷം അഫ്ഗാനിസ്ഥാനും പോരാട്ടം അവസാനിപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനത്തിലുള്ള വിജയം അപ്രാപ്യമായതോടെയാണ് അഫ്ഗാനിസ്ഥാന് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. 438 റണ്‍സിന് ജയിച്ചാലേ അഫ്ഗാന് സെമിയിലെത്തുമായിരുന്നുള്ളൂ. എന്നാല്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 244 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ അഫ്ഗാന് ജയം സാധ്യമല്ലാതെയായി.
നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 244 റണ്‍സിന് എല്ലാവരും പുറത്തായി. 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന അസ്മത്തുള്ള ഒമര്‍സായി മാത്രമാണ് അഫ്ഗാന് നിരയില്‍ തിളങ്ങിയത്.
3 റണ്‍സകല സെഞ്ചുറി നഷ്ടമായെങ്കിലും 7 ഫോറും 3 സിക്സറുമടങ്ങുന്നതാണ് അസ്മത്തുള്ളയുടെ പ്രകടനം.
ഗുര്‍ബാസ് (25), സദ്രാന് (15), ഹഷ്മത്തുള്ള ഷാഹിദി (2), റഹ്മത്ത് ഷാ (26), ഇക്രം അലിഖില്‍ (12), മുഹമ്മദ് നബി (2) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും മികച്ച തുടക്കം നല്‍കിയെങ്കിലും 41 റണ്‍സില്‍ നില്‍ക്കെ കൂട്ടുകെട്ട് തകരുകയായിരുന്നു.
റാഷിദ് ഖാനും, നൂര്‍ അഹമ്മദും അസ്മത്തുള്ളയ്ക്ക് മികച്ച കൂട്ടുകെട്ട് നല്കി സ്കോര്‍ 200 കടത്തി. അവസാന പന്തില്‍ നവീന്‍ ഉള് ഹഖ് റണ്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്സി നാല് വിക്കറ്റെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡി കോക്കും ബാവുമയും ചേർന്ന് മികച്ച തുടക്കം നൽകി. 41 റൺസെ ടുത്ത് പുറത്തായ ഡി കോക്ക് ടൂർണമെന്റിലെ ടോപ് സ്കോറർ (591) പട്ടം തിരിച്ചു പിടിച്ചു. രചിൻ രവീന്ദ്രയെ (565) മറികടന്നു.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാ ഫ്രിക്ക 33 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ബാവുമ (23) മാർക്രാം (25), ക്ലാസൻ (10) എന്നിവരാണ് പുറത്തായത്. വാൻഡെർ ഡസനും മില്ലറുമാണ് ക്രീസിൽ. റഷീദ് ഖാൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.