Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 11-ാം സ്വർണം

11 സ്വർണം, 16 വെള്ളി, 14 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 41 ൽ എത്തി

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 11-ാം സ്വർണം. ഷൂട്ടിങിൽ പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിലാണ്‌ ഇന്ത്യയുടെ നേട്ടം. വനിതകൾ ഇതേ ഇനത്തിൽ വെള്ളിയും സ്വന്തമാക്കി.

കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ സിങ് സന്ധു, പൃഥ്വിരാജ് ടൊൻ‌ഡെയ്മൻ എന്നിവരടങ്ങുന്ന ടീമിനാണ് സ്വർണം. 361 പോയിന്‍റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

വനിതാ ടീമിൽ നിന്നും മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങുന്ന സംഘമാണ് ഇതേ ഇനത്തിൽ വെള്ളി നേടിയത്.

ഇതേ ഇനത്തിൽ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തിൽ കിനാൻ ഡാരിയുസ് ചെനായ്, സൊരവർ എന്നിവർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

11 സ്വർണം, 16 വെള്ളി, 14 വെങ്കലം എന്നീ മെഡലുകളുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 41 ൽ എത്തി പട്ടികയിൽ 4 -ാം സ്ഥാനത്ത് തുടരുകയാണ്.

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു