Sarabjot Singh, Shiva Narwal, and Arjun Singh Cheema  
Asian Games 2023

ഏഷ്യന്‍ ഗെയിംസ് അഞ്ചാം ദിനം: ഇന്ത്യയ്ക്ക് ആറാം സ്വർണം

വനിതകളുടെ 60 കിലോ വിഭാഗം വുഷുവിലും ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്‍റെ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറാം സ്വർണം. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്.

സരബ്ജോത് സിംഗ്, അർജുൻ ചീമ, ശിവ നർവാൾ എന്നിവരാണ് മെഡൽ കരസ്ഥമാക്കിയത്. 1734 പോയന്‍റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്‍റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്കും മുന്നേറി.

അതേസമ‍യം, വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനയെ 0-2 ന് പിന്തള്ളിയാണ് റോഷിബ വെള്ളിയിൽ തിളങ്ങിയത്. ഏഷ്യന്‍ ഗെയിംസിൽ ഇതോടെ ഇന്ത്യക്ക് 6 സ്വർണം, 8 വെള്ളി, 10 വെങ്കലം സ്വന്തമാക്കി ആകെ മെഡൽ നേട്ടെ 24 ആയി.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ