Glenn Maxwell 40 ball century (106 from 44 balls) 
Sports

മാക്സ്‌വെല്ലിന് 40 പന്തിൽ സെഞ്ചുറി, റെക്കോഡ്

ന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരേ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലിന് 40 പന്തിൽ സെഞ്ചുറി. ഇതോടെ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് മാക്സിക്കു സ്വന്തമായി. ആകെ 44 പന്ത് മാത്രം നേരിട്ട മാക്സ്‌വെൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ അവസാന ഓവറിൽ 106 റൺസിനു പുറത്തായി. ഓസ്ട്രേലിയ അമ്പതോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസും നേടി.

ഇതേ ടൂർണമെന്‍റിൽ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രം സ്ഥാപിച്ച റെക്കോഡാണ് മാക്സ്‌വെൽ തകർത്തത്. വെസ്റ്റിൻഡീസിനെതിരേ 31 പന്തിൽ സെഞ്ചുറിയടിച്ച എബ്രഹാം ഡിവില്ലിയേഴ്സിന്‍റെ പേരിലാണ് ഈയിനത്തിലെ ലോക റെക്കോഡ്.

ഒ​രു ഓ​സ്ട്രേ​ലി​യ​ന്‍ ബാ​റ്റ​റു​ടെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ചു​റി കൂ​ടി​യാ​ണ് മാ​ക്സി നേ​ടി​യ​ത്. 2015 ലോ​ക​ക​പ്പി​ല്‍ മാ​ക്സ വെ​ല്‍ ത​ന്നെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ 51 പ​ന്തു​ക​ളി​ല്‍ നേ​ടി​യ സെ​ഞ്ചു​റി​യാ​ണ് ഇ​തി​നു മു​മ്പു​ള്ള ഓ​സീ​സ് റെ​ക്കോ​ഡ്.

ഓ​സ്ട്രേ​ലി​യ​യ്ക്കും റെ​ക്കോ​ഡ്

  • ലോ​ക​ക​പ്പി​ല്‍ റ​ണ്‍സ് അ​ടി​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് ഓ​സീ​സ് നേ​ടി​യ​ത്. ഏ​ക​ദി​ന​ത്തി​ല്‍ റ​ണ്‍സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ജ​യം ഇ​ന്ത്യ​യു​ടെ പേ​രി​ലാ​ണ്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ നേ​ടി​യ 317 റ​ണ്‍സ്. ഓ​സ്ട്രേ​ലി​യ​യു​ടെ ഈ ​വി​ജ​യം ര​ണ്ടാം സ്ഥാ​ന​ത്തും.

  • ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യ നേ​ടു​ന്ന ഉ​യ​ര്‍ന്ന ര​ണ്ടാ​മ​ത്തെ സ്കോ​റാ​ണി​ത്. 2015ല്‍ ​അ​ഫ്ഗാ​നെ​തി​രേ നേ​ടി​യ ആ​റി​ന് 417 ആ​ണ് ഇ​തി​നു മു​മ്പ​ത്തെ ഓ​സീ​സി​ന്‍റെ ഉ​യ​ര്‍ന്ന സ്കോ​ര്‍.

  • ലോ​ക​ക​പ്പി​ലെ സെ​ഞ്ചു​റി വേ​ട്ട​യി​ല്‍ സാ​ക്ഷാ​ല്‍ സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ക്കൊ​പ്പ​മെ​ത്താ​നും ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കാ​യി. ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ ആ​റാം ലോ​ക​ക​പ്പ് സെ​ഞ്ചു​റി​യാ​ണി​ത്. റി​ക്കി പോ​ണ്ടി​ങ്ങി​ന്‍റെ റെ​ക്കോ​ഡ് (5) മ​റി​ക​ട​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ലോ​ക​ക​പ്പ് സെ​ഞ്ചു​റി നേ​ടു​ന്ന് ഓ​സീ​സ് താ​ര​മാ​കാ​നും വാ​ര്‍ണ​ര്‍ക്കാ​യി. ലോ​ക​ക​പ്പി​ല്‍ കൂ​ടു​ത​ല്‍ സെ​ഞ്ചു​റി എ​ന്ന റെ​ക്കോ​ഡ് ഇ​തേ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ത്ത​ന്നെ ഇ​ന്ത്യ​യു​ടെ രോ​ഹി​ത് ശ​ര്‍മ നേ​ടി​യി​രു​ന്നു. ഏ​ഴ് സെ​ഞ്ചു​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്.

  • ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് വ​ഴ​ങ്ങി എ​ന്ന നാ​ണ​ക്കേ​ടി​ന്‍റെ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി നെ​ത​ര്‍ല​ന്‍ഡ് താ​രം ബാ​സ​ല് ഡേ ​ലീ​ഡെ. 10 ഓ​വ​റി​ല്‍ 115 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം വ​ഴ​ങ്ങി​യ​ത്. ര​ണ്ട് വി​ക്ക​റ്റും ല​ഭി​ച്ചു. ഓ​സ്ട്രേ​ലി​യ​യു​ടെ മി​ക് ലൂ​യി​സാ​ണ് ര​ണ്ടാ​മ​ത്. 113 റ​ണ്‍സ്. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദം സാം​പ​യും 113 റ​ണ്‍സ് വ​ഴ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ര​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കേ​തി​രേ​യാ​യി​രു​ന്നു.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!