ഇന്ത്യൻ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങൾ.  
Sports

ഇന്ത്യൻ വനിതകൾക്ക് വീണ്ടും തോൽവി

ഓ​സ്ട്രേ​ലി​യ​ക്കാ​യി ജോ​ര്‍ജി​യ വെ​യ​ര്‍ഹാം മൂ​ന്നും, മേ​ഘ​ന്‍ ഷ​ട്ട്, അ​ലാ​ന കി​ങ്, അ​ന​ബ​ൽ സു​ന്ദ​ർ​ല​ൻ​ഡ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി

മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര വൈ​റ്റ്‌​വാ​ഷ് ജ​യ​വു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും കൈ​വി​ട്ട് പ​ര​മ്പ​ര ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 190 റ​ൺ​സി​നാ​ണ് ഓ​സീ​സ് വ​നി​ത​ക​ൾ ത​ക​ർ​ത്ത​ത്. ഫോ​ബെ ലി​ച്ച്ഫീ​ല്‍ഡി​ന്‍റെ സെ​ഞ്ചു​റി (125 പ​ന്തി​ല്‍ 119) യു​ടെ ക​രു​ത്തി​ൽ ഓ​സ്ട്രേ​ലി​യ ഉ​യ​ര്‍ത്തി​യ 339 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇ​ന്ത്യ 148 റ​ൺ​സി​ന് എ​ല്ലാ​രും പു​റ​ത്താ​യി.

ഓ​സീ​ട്രേ​ലി​യ ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്കോ​രി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ര്‍മാ​രാ​യ യ​സ്തി​ക ഭാ​ട്യ​യും (14 പ​ന്തി​ല്‍ ആ​റ്) സ്മൃ​തി മ​ന്ദാ​ന​യും (29 പ​ന്തി​ല്‍ 29) ആ​ദ്യം മ​ട​ങ്ങി. 29 പ​ന്തി​ല്‍ 19 റ​ണ്‍സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ച്ച ഘോ​ഷും വി​ക്ക​റ്റ് ക​ള​ഞ്ഞു. പ​ത്ത് പ​ന്തി​ല്‍ മൂ​ന്ന് റ​ണ്‍സു​മാ​യി ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. 27 പ​ന്തി​ല്‍ 25 റ​ണ്‍സോ​ടെ ജെ​മീ​മ റോ​ഡ്രി​ഗ​സും മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ ഏ​താ​ണ്ട് അ​റ്റു. അ​മ​ന്‍ജോ​ത് കൗ​റും (മൂ​ന്ന്) പൂ​ജ വ​സ്ത്ര​കാ​റും (14) മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ ത​ക​ര്‍ച്ച ഉ​റ​പ്പി​ച്ചു. ശ്ര​യ​ങ്കാ പാ​ട്ടി​ലും (2), രേ​ണു​കാ സി​ങ്ങും തു​ട​രെ തു​ട​രെ പു​റ​ത്താ​യി. ദീ​പ്തി ശ​ർ​മ 25 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഓ​സ്ട്രേ​ലി​യ​ക്കാ​യി ജോ​ര്‍ജി​യ വെ​യ​ര്‍ഹാം മൂ​ന്നും, മേ​ഘ​ന്‍ ഷ​ട്ട്, അ​ലാ​ന കി​ങ്, അ​ന​ബ​ൽ സു​ന്ദ​ർ​ല​ൻ​ഡ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. ആ​ഷ്ലി ഗാ​ര്‍ഡ്ന​ര്‍ ഒ​രു വി​ക്ക​റ്റും നേ​ടി.

നേ​ര​ത്തേ ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ഓ​പ്പ​ണ​ര്‍ ഫോ​ബെ ലി​ച്ച്ഫീ​ല്‍ഡി​ന്‍റെ സെ​ഞ്ചു​റി (125 പ​ന്തി​ല്‍ 119) ബ​ല​ത്തി​ല്‍ 50 ഓ​വ​റി​ല്‍ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 റ​ണ്‍സെ​ടു​ത്തു. ഓ​പ്പ​ണ​ര്‍മാ​രാ​യ ലി​ച്ച്ഫീ​ല്‍ഡും ക്യാ​പ്റ്റ​ന്‍ അ​ലി​സ്സ ഹീ​ലി​യും ചേ​ര്‍ന്ന് ഒ​ന്നാം​വി​ക്ക​റ്റി​ല്‍ 189 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്തി.

സ്കോ​ര്‍ 189-ല്‍ ​നി​ല്‍ക്കേ അ​ലി​സ്സ ഹീ​ലി​യെ​യാ​ണ് (85 പ​ന്തി​ല്‍ 82 റ​ണ്‍സ്) ഓ​സ്ട്രേ​ലി​യ​ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. പൂ​ജ വ​സ്ത്ര​കാ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ ഒ​ന്‍പ​ത് പ​ന്തു​ക​ള്‍ നേ​രി​ട്ട് 16 റ​ണ്‍സെ​ടു​ത്ത എ​ലി​സ് പെ​രി​യെ അ​മ​ന്‍ജോ​ത് കൗ​ര്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. 21 പ​ന്തി​ല്‍നി​ന്ന് 23 റ​ണ്‍സെ​ടു​ത്ത അ​ന്നാ​ബെ​ല്‍ സ​ത​ര്‍ല​ന്‍ഡി​നെ​യും അ​മ​ന്‍ജോ​ത് കൗ​ര്‍ ത​ന്നെ​യാ​ണ് മ​ട​ക്കി​യ​ത്. ഹ​ര്‍മ​ന്‍പ്രീ​തി​ന് ക്യാ​ച്ച് ന​ല്‍കി​യാ​യി​രു​ന്നു മ​ട​ക്കം.

പ​ത്ത് പ​ന്തി​ല്‍നി​ന്ന് മൂ​ന്ന് റ​ണ്‍സെ​ടു​ത്ത ബേ​ത്ത് മൂ​ണി​യെ​യും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി​യ ത​ഹ്ലി​യ മ​ക്ഗ്രാ​ത്തി​നെ​യും 27 പ​ന്തി​ല്‍നി​ന്ന് 30 റ​ണ്‍സെ​ടു​ത്ത ആ​ഷ്ലി ഗാ​ര്‍ഡ്ന​റി​നെ​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലാ​ണ് മ​ട​ക്കി​യ​ത്. സെ​ഞ്ചു​റി നേ​ടി​യ ലി​ച്ച്ഫീ​ല്‍ഡ് അ​ഞ്ചാ​മ​താ​യാ​ണ് വീ​ണ​ത്. ദീ​പ്തി ശ​ര്‍മ​യ്ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. ദീ​പ്തി​യു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ നൂ​റാം​വി​ക്ക​റ്റ് നേ​ട്ട​മാ​ണി​ത്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്