Jay Shah with Rohit Sharma 
Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം

20 കോടി രൂപ മാത്രമാണ് ലോകകപ്പിന്‍റെ സമ്മാനത്തുകയായി ടീമിന് ഐസിസി നൽകിയത്.

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).

തന്‍റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ പ്രഖ്യാപനം നടത്തിയത്.

'ടൂർണമെന്‍റിൽ ഉടനീളം അസാധാരണമായ പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്. ഈ നേട്ടത്തിന്‍റെ ഭാഗമായ എല്ലാ താരങ്ങളെയും കോച്ചുമാരെയും മറ്റു സ്റ്റാഫുകളെയും അഭിനന്ദിക്കുന്നു. രോഹിത് ശര്‍മയുടെ അസാധാരണമായ നായകത്വത്തില്‍ ഇന്ത്യ ഉജ്വലമായ നേട്ടം കൈവരിച്ചു. ഐസിസി ട്വന്‍റി20 ലോകകപ്പിന്‍റെ ചരിത്രത്തില്‍ അപരാജിതരായി മുത്തമിടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. വിമര്‍ശകരെ ഉജ്വലപ്രകടനത്തിന്‍റെ ബലത്തില്‍ നിശബ്ദരാക്കി'- ജയ് ഷാ ട്വീറ്റ് ചെയ്തു.

20.42 കോടി രൂപ (2.45 ദശലക്ഷം ഡോളർ) മാത്രമാണ് ലോക കപ്പിന്‍റെ സമ്മാനത്തുകയായി ഇന്ത്യൻ ടീമിന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കൻ ടീമിന് 10.67 കോടിയും (1.28 ദശലക്ഷം ഡോളർ).

ശനിയാഴ്ച ബാർബഡോസിലെ കെൻസിങ്ട‌ൻ ഓവലിൽ നടന്ന ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ 17 വർഷത്തിനു ശേഷം ലോക കിരീടം ചൂടിയത്. ഇന്ത്യയുടെ രണ്ടാം ട്വന്‍റി20 ലോകകപ്പ് വിജയമാണിത്. 2007ലാണ് ഇന്ത്യ ഇതിന് മുമ്പ് കപ്പില്‍ മുത്തമിട്ടത്.

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ