റയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം. 
Sports

ഇംഗ്ലിഷ് ദുരന്തം: പ്രീമിയർ ലീഗ് ടീമുകളില്ലാതെ ചാംപ്യൻസ് ലീഗ് സെമി

മാഞ്ചസ്റ്റര്‍ സിറ്റിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് മുന്നേറിയ റയല്‍ മാഡ്രിഡ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടും

മാഞ്ചസ്റ്റര്‍: എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സെമി ഫൈനലിലെത്താന്‍ റയലിന് അപ്പോള്‍ വേണ്ടിയിരുന്നത് ഒരു സക്‌സസ്ഫുള്‍ സ്‌പോട്ട് കിക്കാണ്. കിക്കെടുക്കാനതത്തിയത് റയലിന്‍റെ എക്കാലത്തതെയും വിശ്വസ്തനായ പ്രരോധ ഭടന്മാരില്‍ ഒരാളായ അന്‍റോണിയോ റൂഡിഗര്‍. അതുവരെ സിറ്റിയുടെ മുന്നണിയെ നിഷ്പ്രഭമാക്കിയ പ്രതിരോധക്കോട്ട തീര്‍ത്ത റയലിന് അന്‍റോണിയോ റൂഡിഗറെ അത്ര വിശ്വാസമായിരുന്നു. ഷൂട്ടൗട്ടിലെ റയലിന്‍റെ അഞ്ചാമത്തെ കിക്കെടുക്കാന്‍ റൂഡിഗര്‍ ബേക്‌സിലേക്ക്. ശ്വാസമടക്കിയ എത്തിഹാദ് സ്‌റ്റേഡിയത്തെ വീണ്ടും നിശബ്ദമാക്കിക്കൊണ്ട് റൂഡിഗര്‍ തന്‍റെ ഷോട്ട് പോസ്റ്റിന്‍റെ ഇടതു മൂലയിലേക്ക് തുളച്ചുകയറി. റയല്‍ സെമിയിലേക്കും.

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. മറ്റൊരു സെമിയില്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയ ബയേണ്‍ മ്യൂണിക്കും സെമിയില്‍ പ്രവേശിച്ചു. ഏപ്രില്‍ 30ന് നടക്കുന്ന ഒന്നാം സെമി ആദ്യപാദത്തില്‍ റയല്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടും. രണ്ടാം സെമി ബൊറൂസ്യ ഡോര്‍ട്ട്മുണ്ടും പിഎസ്ജിയും തമ്മില്‍ മേയ് ഒന്നിനാണ്. ഇതോടെ ഇത്തവണത്തെ ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായി.

ആദ്യപാദ മത്സരത്തില്‍ 3-3 എന്ന സമനിലയിലായിരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് റയലും സിറ്റിയും രണ്ടാം പാദത്തിന് കൊമ്പുകോര്‍ക്കാനിറങ്ങിയത്.

നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും 1-1 എന്ന നിലയിലായതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-4 എന്ന നിലയിലായി. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട കളി, 4-3ന് റയല്‍ മാഡ്രിഡ് ജയിച്ചു. റയലിനായി ബ്രസീലിയന്‍ താരം റോഡ്രിഗോ റയലിനായും 76-ാം മിനിറ്റില്‍ ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയിനെ സിറ്റിക്കായും സ്‌കോര്‍ ചെയ്തു. നിശ്ചിതസമയത്തിനും അധിക സമയത്തിനും ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹൂലിയന്‍ അല്‍വരാസ്, ഫില്‍ ഫോഡന്‍, ഗോള്‍ കീപ്പര്‍ ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളുകള്‍ നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വ, മാറ്റിയോ കൊവാസിച്ച് എന്നിവര്‍ സ്‌പോട്ട് കിക്ക് നഷ്ടപ്പെടുത്തി.

റയല്‍ മാഡ്രിഡിനായി ലൂക്കാ മോഡ്രിച്ച് അവസരം നഷ്ടപ്പെടുത്തിയെങ്കിലും ജൂഡ് ബെല്ലിംങ്ങാം, ലൂക്കാസ് വാസ്‌ക്വസ്, നാച്ചോ, ആന്‍റോണിയോ റൂഡിഗര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.12-ാം മിനിറ്റിലായിരുന്നു റോഡ്രിഗോയുടെ ഗോള്‍ പിറന്നത്. സിറ്റിയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ വന്ന പ്രത്യാക്രമണത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ വലയിലേക്ക് ചലിപ്പിച്ചെങ്കിലും മാഞ്ചെസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ എഡേഴ്സണ്‍ തടഞ്ഞിട്ടു.

റീബൗണ്ടില്‍ റോഡ്രിഗോ പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സിറ്റിയുടെ നിരന്തര മുന്നേറ്റങ്ങള്‍ക്കായിരുന്നു എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതിനിടെ, സിറ്റി താരങ്ങളുടെ ഗോളെന്നുറച്ച മികച്ച ഷോട്ടുകള്‍ റയല്‍ കീപ്പര്‍ ലുനിന്‍ തടുത്തു. എട്ട് നിര്‍ണായക സേവുകളാണ് ലുനിന്‍ നടത്തിയത്. നായകന്‍ നാച്ചോയുടെയും റൂഡിഗറുടെയും മികച്ച പ്രതിരോധവും റയലിനു നേട്ടമായി.

19 കോര്‍ണറുകളാണ് മത്സരത്തില്‍ സിറ്റിക്ക് ലഭിച്ചത്. റയലിനാകട്ടെ രണ്ടെണ്ണവും. അതാകട്ടെ, മത്സരത്തിന്‍റെ അധിക സമയത്തിലും. രണ്ടാം പകുതിയിലെ 76-ാം മിനിറ്റിലാണ് പിന്നീട് സിറ്റിയുടെ തിരിച്ചടിയുണ്ടായത്. ഡോകു നല്‍കിയ പാസ് ഡി ബ്രുയിന്‍ വലയിലാക്കുകയായിരുന്നു. അതേ നിലയില്‍ത്തന്നെ നിശ്ചിത സമയം അവസാനിക്കുകയും എക്സ്ട്രാ ടൈമിലേക്ക് നീളുകയും ചെയ്തെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. അതോടെ ഷൂട്ടൗട്ടിലെത്തി.

റയലിനുവേണ്ടി ബെല്ലിങ്ഹാം, വാസ്‌കസ്, നാചോ, റുദിഗര്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചു. ആദ്യ കിക്കെടുത്ത മോഡ്രിച്ചിന്‍റെ ഷോട്ട് എഡേഴ്സണ്‍ പ്രതിരോധിച്ചു. സിറ്റിക്കുവേണ്ടി ജൂലിയന്‍ അല്‍വാരസ്, ഫോഡന്‍, എഡേഴ്സണ്‍ എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍, രണ്ടാം കിക്കെടുത്ത ബെര്‍ണാഡോയുടെയും മൂന്നാം കിക്കെടുത്ത കൊവചിചിന്‍റെയും കിക്കുകള്‍ ലുനിന്‍ തടഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുറത്താകല്‍ അര്‍ത്ഥമാക്കുന്നത് തുടര്‍ച്ചയായി മൂന്നു തവണ (2015-16 മുതല്‍ 2017-18 വരെ) ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ഏക ക്ലബ്ബായി റയല്‍ മാഡ്രിഡ് തുടരുമെന്നാണ്. നിലവിലെ ചാമ്പ്യന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത് ഇത് 9-ാം തവണയാണ്.

ലുനിന്‍ ദ സേവിയര്‍

മാഞ്ചസ്റ്റർ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപപ്പെടുത്തിയത് റയലിന്‍റെ ചോരാത്ത കൈകള്‍ക്കുടമയായ യുക്രെയ്ന്‍ താരം അന്‍ഡ്രി ലുനിന്‍ ആണെനന്നു നിസംശയം പറയാം. 2018ലാണ് ലുനിന്‍ റയലിലെത്തുന്നത്.

എന്നാല്‍, മൂന്നാമതായി മാത്രമായിരുന്നു ലുനിനെ പരിഗണിച്ചിരുന്നത്. എന്നാല്‍, കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ലുനിന്‍ ഈ സീസണില്‍ തന്നെ ആര്‍ബി ലീപ്ഷിഗിനെതിരേ ഒമ്പത് സേവുകളുമായി റയലിന്‍റെ രക്ഷകനായി. കഴിഞ്ഞ ദിവസം എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി താരങ്ങളുടെ എട്ട് ബുള്ളറ്റ് ഷോട്ടുകളാണ് ലുനിന്‍ തടഞ്ഞത്. അതിനൊക്കെ അപ്പുറം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് നിര്‍ണായക സേവുകളാണ് ലുനിന്‍ നടത്തിയത്.

ബെര്‍ണാഡോ സില്‍വ, കൊവാസിച്ച് എന്നിവരുടെ ഷോട്ടുകളാണ് ലുനിന്‍ അനായാസം തടഞ്ഞിട്ടത്. റയലിന്‍റെ കുതിപ്പില്‍ മിസ്റ്റര്‍ കൂള്‍ ലുനിന്‍റെ സേവുകള്‍ എക്കാലവും ഓര്‍മിക്കപ്പെടും.

ബയേൺ 1, ആഴ്സണൽ 0

സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന്‍റെ ജയം നേടിയാണ് ബയേണ്‍ മ്യൂണിച്ച് സെമി ഉറപ്പിച്ചത്. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2-2 എന്ന സ്‌കോറിലായിരുന്നു കളി അവസാനിച്ചത്.

കിമ്മിച്ചിന്‍റെ ഗോളിലൂടെ അഗ്രിഗേറ്റ് സ്‌കോറില്‍ ബയേണ്‍ 3-2 എന്ന നിലയില്‍ മുന്നിലെത്തി.ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷമാണ് കിമ്മിച്ചിന്‍റെ ഗോള്‍ വന്നത്. 63-ാം മിനിറ്റില്‍ ഗുറേറോ നല്‍കിയ ക്രോസ് മികച്ച ഒരു ഹെഡറിലൂടെ കിമ്മിച്ച് വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആഴ്സണല്‍ തിരിച്ചടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബയേണ്‍ പ്രതിരോധത്തെ മറികടക്കാനായില്ല.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ