England captain Jose Butler, all rounder Chris Woakes 
Sports

ലോകകപ്പ്: ഇംഗ്ലണ്ടിന് വഴിയടയുന്നു?

നാല് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിക്കാനായ ഇംഗ്ലണ്ടിന് രണ്ട് പോയിന്‍റുകള്‍ മാത്രമാണ് അക്കൗണ്ടിലുള്ളത്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ഇനി സെമിയിലേക്ക് മുന്നേറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ലോകകിരീടം നേടാന്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന ടീമുകളിലൊന്നായ ഇംഗ്ലണ്ട് ആദ്യം അഫ്ഗാനിസ്ഥാനോടും പിന്നീട് ദക്ഷിണാഫ്രിക്കയോടും ദയനീയമായി പരാജയപ്പെട്ടതോടെയാണ് ഭാവി തുലാസിലായത്.

ദക്ഷിണാഫ്രിക്കയോട് 229 റണ്‍സിന്‍റെ കനത്ത തോല്‍വി നേരിട്ടതോടെ ഇംഗ്ലണ്ട് അതിസമ്മര്‍ദത്തിലായി. നാല് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിക്കാനായ ഇംഗ്ലണ്ടിന് രണ്ട് പോയിന്‍റുകള്‍ മാത്രമാണ് അക്കൗണ്ടിലുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാലേ ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ടാകൂ. 10 ടീമുകളുടെ ടൂര്‍ണമെന്‍റില്‍ 9-ാം സ്ഥാനത്ത് കിതയ്ക്കുകയാണ് ജോസ് ബട്‌ലറും സംഘവും ഇപ്പോള്‍. രണ്ട് പോയിന്‍റോടെ ഒന്‍പതാമതുള്ള ഇംഗ്ലണ്ടിന് പിന്നില്‍ അത്രതന്നെ പോയിന്‍റുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണുള്ളത്.

നെറ്റ് റണ്‍റേറ്റും ഇംഗ്ലണ്ടിന് പ്രതികൂല ഘടകമാണ്. ദക്ഷിണാഫ്രിക്കയോട് 229 റണ്‍സിന് തോല്‍വി വഴങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ നെറ്റ് റണ്‍റേറ്റ് -1.248 ആയി കുറഞ്ഞു.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണ ഫൈനലില്‍ തോല്‍പിച്ച ന്യൂസിലന്‍ഡിനോട് 9 വിക്കറ്റിന് തോറ്റാണ് ഇംഗ്ലണ്ട് ഇക്കുറി തുടങ്ങിയത്. കുഞ്ഞന്‍മാരായ അഫ്ഗാനോട് 69 റണ്‍സിനും തോറ്റപ്പോള്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തോല്‍പിച്ചത് മാത്രമാണ് ഇംഗ്ലണ്ടിന്‍റെ അക്കൗണ്ടിലുള്ള ജയം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?